ഇൻകെൽ സംഘം സ്കൂൾ സന്ദർശിച്ചു
ചാക്കീരി ഗവൺമെന്റ് മാപ്പിള യുപി സ്കൂളിന് 3 കോടിയുടെ ഫണ്ട്
ചേറൂർ: ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ഗവർമെന്റ് യു പീ സ്കൂളിൽ പുതിയ കെട്ടിട നിർമ്മാണത്തിന് ബജറ്റിൽ വകയിരുത്തിയതുമായി ബന്ധപ്പെട്ട് പ്രതിനിധി സംഘം സ്കൂൾ സന്ദർശിച്ചു. വേങ്ങര എം.എൽ.എ കെ.എൻ.എ ഖാദറിന്റെ അഭ്യർത്ഥനയെ തുടർന്ന് സർക്കാർ ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിരുന്നു. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പുതിയ കെട്ടിട നിർമാണപദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് വേണ്ടി യാണ് ഇൻകെൽ പ്രതിനിധി സംഘം സ്കൂൾ സന്ദർശിച്ച്ത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മൂന്ന് നിലകളിലായി 18 ക്ലാസ്സ് മുറികളും ലാബ് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കും.
വേങ്ങര ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി,ഇൻകെൽ ചീഫ് എഞ്ചിനിയർ പ്രേംകുമാർ ശങ്കരപണിക്കർ, എ.ജി.എം മീര, എഞ്ചിനിയർമാരായ കൃഷ്ണരാജ്, ആദർശ്, എം.എൽ.എയുടെ പ്രതിനിധി പഞ്ചിളി അസീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പി.ടി.എ പ്രസിഡന്റ് എപി സൈദലവി,സ്കൂൾ ഹെഡമാസ്റ്റർ സൈദലവി. പി, ഇസ്മായിൽ P, എം.അബ്ദുല്ല, ഇസ്മാഈൽ ap,mk ജാബിർ എന്നിവർ നേതൃത്വ