കുടിവെള്ള വിതരണത്തിന് ശുദ്ധജലം നൽകിയ എ.കെ ഹമീദ് ബാവയെ അനുമോദിച്ചു
വലിയോറയിലെയും പരിസര പ്രദേശങ്ങളിലെയും വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് കുടിവെള്ളം എത്തിക്കുന്ന വേങ്ങര മണ്ഡലത്തിലെ എല്ലാ കൂട്ടായ്മകൾക്കും കുടിവെള്ള വിതരണത്തിന് ശുദ്ധജലം നൽകിയ എ.കെ ഹമീദ് ബാവയെ അടക്കപ്പുര msf യൂണിറ്റ് അനുമോദിച്ചു.പരപ്പിൽ പാറ യുണിറ്റ് യൂത്ത് ലീഗ് മുൻ പ്രസിഡന്റ് ചെള്ളി സജീർ ഉപഹാരം നൽകി.പഞ്ചായത്ത് msf ഉഭാദ്ധ്യക്ഷൻ ഇബ്രാഹീം അടക്കാപ്പുര, സിഎം സൈദലവി സാഹിബ്, എ.കെ.അലവി സാഹിബ്,msf അടക്കാപ്പുര യൂണിറ്റ് പ്രസിഡന്റ് അഫ്സൽ ചെള്ളി, സെക്രട്ടറി യൂനുസ് എ.കെ, ഷെഫീൽ, ഇസ്മായിൽ എ.കെ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.