പാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതി ടാങ്ക് നിർമ്മാണം പൂർത്തിയാവുന്നു
കഴിഞ്ഞ യു .ഡി .എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി ന്യൂനപക്ഷ ക്ഷേമവകുപ്പിൽ നിന്നും 35 ലക്ഷം രൂപയുടെ ഫണ്ടനുവദിച്ച് നിർമ്മാണം തുടങ്ങിയപാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമ്മാണം പൂർത്തിയാവുന്നു. 25000 ലിറ്റർ ജലസംഭരണ ശേഷിയുള്ള കോൺക്രീറ്റ് ടാങ്കാണ് പൂർത്തിയായി വരുന്നത്. ഇതു വഴി തട്ടാഞ്ചേരി മലയിലേയും പരിസര പ്രദേശത്തേയും 150 ഓളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്ന ബൃഹത്തായ പദ്ധതിയാണിത്.ഇതോടെ പ്രദേ ശ വാസികളായ ജനങ്ങളുടെ ഏറെ കാലത്തെ ചിരകാല അഭിലാഷമാണ് പൂവണിയാൻ പോവുന്നത് . ഇതിലേക്കുള്ള കിണർ കടലുണ്ടിപ്പുഴയിൽ ബാക്കിക്കയം റഗുലേറ്ററിന് മുകൾ ഭാഗത്തായി നിർമ്മാണം പൂർത്തിയായി. മോട്ടോറും പമ്പ് ഹൗസും സ്ഥാപിക്കലും വീടുകളിലേക്കുള്ള പൈപ്പ് ലൈൻ പ്രവർത്തിയും ഉടൻ ആരംഭിച്ച് ഈ വേനൽ അവസാനത്തോടെ പദ്ധതി കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്ന് വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലി പറഞ്ഞു.