ഓട്ടിസം സെണ്ടർ ഉടൻ പ്രവർത്തനം ആരംഭിക്കണം
വേങ്ങര: പാലശ്ശേരിമാട് വലിയോറ ഗവ:യൂപി സ്കൂളിൽ PK കുഞ്ഞാലിക്കുട്ടി മുൻകൈ എടുത്ത് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി നിർമിച്ച ഓട്ടിസം സെണ്ടറിന് മതിയായ ഉപകരണങ്ങൾ എത്രെയും പെട്ടന്ന് എത്തിച്ച് പ്രവർത്തന സജ്ജമാക്കണമെന്നുംസ്കൂളിലേക്കു അനുവദിച്ച കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കാൻ നടപടികൾ തൃദഗതി യിലാക്കണമെന്നും കെട്ടിട നിർമ്മാണം പൂർത്തിയാകുന്നത് വരെ നാല് ക്ലാസ് റൂമുകൾ താത്കാലികമായി പുതിയ ഓട്ടിസം കെട്ടിടത്തിൽ ആരംഭിക്കണമെന്നും സ്കൂളിൽ ചേർന്ന സർവ കക്ഷികളുടെ സംയുകത യോഗം അധികൃതരോട് ആവശ്യപ്പെട്ടു,
യോഗത്തിൽ സിപി:മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു . വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിതീകരിച്ച് രാമകൃഷ്ണൻ,NT:ശരീഫ്, അസീസ് ഹാജി, രവീന്ദ്രൻ, കാദർ പറമ്പിൽ,അലവി പൂച്ചോലക്കൽ എന്നിവർ സംസാരിച്ചു.
വികസന സമിതിക്ക് വേണ്ടി മുഹമ്മദ്കുഞ്ഞി പറങ്കോടത്ത്,NP:ചന്ദ്രൻ,E:മുഹമ്മദലി, PTA കമ്മിറ്റിക്കു വേണ്ടി സൈതപറമ്പൻ,വഹാബ് തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ മുഹമ്മദ് മാസ്റ്റർ സ്വാഗതവും, ഹരിമാസ്റ്റർ നന്ദിയും പറഞ്ഞു.