05 October 2017
04 October 2017
ഹര്‍ത്താല്‍ മാറിമറിഞ്ഞത് 'വേങ്ങര'യെ ഭയന്ന്
ഹര്‍ത്താല്‍ മാറിമറിഞ്ഞത് 'വേങ്ങര'യെ ഭയന്ന്:. ആശയക്കുഴപ്പങ്ങളും തര്‍ക്കവും കാരണം പലകുറി മാറ്റി യുഡിഎഫ് ഹര്‍ത്താല്‍. ഒടുവില്‍, രാത്രി വൈകി യുഡിഎഫ് നേതൃത്വം പ്രഖ്യാപിച്ചത് ഹര്‍ത്താല്‍ പതിനാറിനെന്ന്. അനവസരത്തിലെ ഹര്‍ത്താല്‍ വേങ്ങര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ഭയമാണ് ദിവസം മാറ്റാന്‍ കാരണം.
ബുധനാഴ്ച പകല്‍ 12ന് മലപ്പുറം പ്രസ് ക്ളബ്ബില്‍ വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയത്തിനെതിരെ 13ന് ഹര്‍ത്താല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. ഈ ദിവസം അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു. ഫുട്ബോളിനെ ബാധിക്കില്ലെന്നായിരുന്നു ധാര്‍ഷ്ട്യത്തോടെയുള്ള മറുപടി. ഹര്‍ത്താലിനെതിരെ ഉണ്ണാവ്രതമിരുന്ന എം എം ഹസന്‍ കെപിസിസി പ്രസിഡന്റായിരിക്കെ പ്രഖ്യാപനത്തിലെ അനൌചിത്യവും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. വേങ്ങര യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നാലരക്ക് പെട്ടെന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും ഹര്‍ത്താല്‍ മാറ്റുമോ എന്ന് ആരാഞ്ഞു. നിങ്ങളെക്കാളേറെ ഫുട്ബോളിനെ സ്നേഹിക്കുന്ന താന്‍ പഴയ ഗോള്‍ കീപ്പറാണെന്നും ചെന്നിത്തല അവകാശപ്പെട്ടു. ഗോളി സെല്‍ഫ് ഗോളടിക്കരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ഒടുവില്‍ രാത്രി പ്രഖ്യാപനം വന്നു; ഹര്‍ത്താല്‍ 12ന്. ഏറെ വൈകാതെ വീണ്ടും മാറ്റി, 16-ലേക്ക്.
യുഡിഎഫ് കണ്‍വീനര്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതാണ് പൊതുരീതി. അനവസരത്
സാന്ത്വനത്തിനായൊരു കച്ചോടം...
സാന്ത്വനത്തിനായൊരു കച്ചോടം...
പറപ്പൂർ ഐ.യു.ഹയർ സെക്കന്ററി സ്കൂളിലെ കലാമേള ദിനത്തിൽ NSS വിദ്യാർത്ഥികളൊരുക്കിയ തട്ടുകട വേറിട്ട അനുഭവമായി.
വിദ്യാർത്ഥികളുണ്ടാക്കിയ ഭക്ഷണങ്ങൾ ഇവിടെ ലഭിക്കുന്നു. വിൽപ്പനയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കലാണ് ലക്ഷ്യം..
സ്കൂൾ മാനേജർ തട്ടുകട ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
03 October 2017
യൂ ഡി എഫ് തിരഞ്ഞെടുപ്പ് പ്രജരണതിനു ശക്തി പകരാൻ കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ
വേങ്ങര: ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന റോഡ് ഷോ നാളെ കണ്ണമംഗലം പഞ്ചായത്തില്‍ നിന്ന് ആരംഭിക്കും. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും അദ്ദേഹം പര്യടനം നടത്തും. നാലാം തിയതി ആരംഭിക്കുന്ന പര്യടനം എട്ടാം തിയതി അവസാനിക്കും.
വേങ്ങര മണ്ഡലം കൂടി ഉള്‍പ്പെടുന്ന മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ ജനപ്രതിനിധിയും, കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലുമായി മണ്ഡലത്തെ പ്രതിനിധീകരിച്ച എം എല്‍ എയുമായ കുഞ്ഞാലിക്കുട്ടി ഈ തിരഞ്ഞെടുപ്പിലും സജീവമായി മണ്ഡലത്തിലുണ്ട്. മുതിര്‍ന്ന യു ഡി എഫ് നേതാക്കളെല്ലാം തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ മണ്ഡലത്തിലെത്തും. കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പിലും, ലോക്‌സഭ തിരഞ്ഞെടുപ്പിലും തനിക്ക് മികച്ച ഭൂരിപക്ഷം സമ്മാനിച്ച വേങ്ങരക്കാരോട് തന്റെ പിന്‍ഗാമിയായ കെ എന്‍ എ ഖാദറിന് വോട്ട് ചെയ്യണമെന്ന് നേരില്‍ കണ്ട് അഭ്യര്‍ഥിക്കുകയാണ് പര്യടനത്തിന്റെ ലക്ഷ്യം.
ലോക്‌സഭ ഉപ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ നിയോജക മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പര്യടനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണി പ്രവര്‍ത്തകര്‍. അഞ്ചാം തീയതി പറപ്പൂരിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ എ ആര്‍ നഗര്‍, ഒതുക്കുങ്ങല്‍, വേങ്ങര, ഊരകം പഞ്ചായത്തുകളിലുമാണ് പര്യടനം നടത്തുന്നത്. വേങ്ങരയിലെ ജനങ്ങള്‍ തനിക്ക് നല്‍കിയ കലവറയില്ലാത്ത സ്‌നേഹ വാല്‍സല്യങ്ങള്‍ ഊഷ്മളമായി നില നിര്‍ത്താന്‍ കൂടി ഈ പര്യടനം ഉപയോഗപ്പെടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
02 October 2017
ജനരക്ഷായാത്രയ്ക്ക് വേങ്ങരയിൽ സ്വീകരണം
ജനരക്ഷായാത്രയ്ക്ക് വേങ്ങരയിലും എടപ്പാളിലും സ്വീകരണം ..
മലപ്പുറം: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര എട്ടിന് ജില്ലയിലെത്തും. വേങ്ങരയിലും എടപ്പാളിലുമാണ് സ്വീകരണം. വൈകീട്ട് നാലിന് കുറ്റിപ്പുറത്തുനിന്ന് പദയാത്രയായാണ് എടപ്പാളിലേക്ക് നീങ്ങുക. പയ്യന്നൂരില്‍നിന്നാണ് യാത്ര ആരംഭിക്കുക. 17-ന് തിരുവനന്തപുരത്ത് സമാപിക്കും. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അനന്ത്കുമാര്‍, ധര്‍മേന്ദ്രപ്രധാന്‍, രാജ്യവര്‍ധസിങ് റാഥോഡ്, അല്‍ഫോണ്‍സ് കണ്ണന്താനം, വി.കെ. സിങ്, ഷാനവാസ് ഹുസൈന്‍ എംപി. തുടങ്ങിയവരും ബി.ജെ.പിയുടെ മുഖ്യമന്ത്രിമാരും വിവിധ ജില്ലകളില്‍ പങ്കെടുക്കും. എന്‍.ഡി.എ. ഘടകക്ഷി നേതാക്കളും യാത്രയുടെ ഭാഗമാകും. ജനരക്ഷായാത്രയുടെ ഭാഗമായിച്ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗത്തില്‍ ജില്ലാപ്രസിഡന്റ് കെ. രാമചന്ദ്രന്‍ അധ്യക്ഷനായി. മേഖലാ സംഘടനാസെക്രട്ടറി കു.വെ. സുരേഷ്, മേഖലാ ജനറല്‍സെക്രട്ടറി കെ. നാരായണന്‍, എം. പ്രേമന്‍, രവി തേലത്ത്, കെ.സി. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.
01 October 2017
അഡ്വ.കെ.എന്‍.എ.ഖാദര്‍ കടുത്ത ക്ഷീണത്തെ തുടര്‍ന്നു ഡോക്ടറെ കണ്ടു
വേങ്ങര: നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ.എന്‍.എ.ഖാദര്‍ കടുത്ത ക്ഷീണത്തെ തുടര്‍ന്നു ഡോക്ടറെ കണ്ടു. ഇന്നലെ
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തുകയായിരുന്നു.
ഇന്നലെ ഒതുക്കുങ്ങല്‍, പറപ്പൂര്‍, വേങ്ങര പഞ്ചായത്തുകളില്‍ പ്രധാനപ്പെട്ട വ്യക്തികളെയും ചില കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിഴ ഒതുക്കുങ്ങല്‍, വേങ്ങര എന്നിവിടങ്ങളിലെ മൂന്നു മരണവീടുകളില്‍ സന്ദര്‍ശനം നടത്തി.ഉച്ചക്കു ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിനിടെ കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തിയത്.
Subscribe to:
Posts (Atom)
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...
Just touch and read Vengara news������
-
വേങ്ങരയിൽ ഗതാഗത നിയന്ത്രണം വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്തിലെ വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ദാസ് പ...
-
മലപ്പുറം: ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന്റെ പുതിയ സിനമയായ കമ്മാര സംഭവത്തിന്റെ ഷൂട്ടിംഗ് വേങ്ങരയില്‍ പുന:രാരംഭിച്ചു. ദിലീപ് അറസ്റ്റിലായ...
-
പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ് വേങ്ങര ലൈവ്...
-
വേങ്ങര കണ്ണമംഗലത്ത് യുവാവ് റൂമില്‍ മരിച്ച നിലയിൽ വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ ടയര്‍ കടയിലെ തൊഴിലാളിയായ യുവാവിനെ താമസിക്കുന്ന ...
-
17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ : 17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ. ഏറ്റവും പുതിയ ജോക...
-
മലപ്പുറം: പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തിനു മുന്‍പ് മലപ്പുറത്തെ ...
-
ചിരട്ട കൊണ്ട് മൊബൈൽ സ്റ്റാൻഡ് നിർമിച്ച് വേങ്ങര പാക്കടപുറായ സ്വദേശി അൽത്താഫ് റഹിമാൻ വേങ്ങര: ലോക്ക് ഡൗൺ കാലത്ത് വിദ്യാത്ഥികളുടെ പല തരത്തിലുള്...
-
വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ വേങ്ങര: 38,15500 രൂപയുടെ കുഴൽപ്പണവുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് വേങ്ങര എസ്.ഐ സംഗീത് ...
-
മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ് മലപ്പുറം: അനാഥ യുവതിക്ക് വീടൊരുക്കി നല്കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹ...