അഴിമതിക്കാര്‍ക്ക് വളം വെക്കുന്നവരെ ഒറ്റപ്പെടുത്തണം; അഡ്വ. എ എ റഹീം -

വേങ്ങര: ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികളില്‍ അഴിമതി നടത്തുന്നവരെ സംരക്ഷിക്കുന്ന പാര്‍ട്ടികളെയും നേതാക്കളെയും ഒറ്റപ്പെടുത്തണമെന്ന് എസ്.ഡി.ടി.യു സംസ്ഥാന ഖജാന്‍ജി അഡ്വ. എ എ റഹീം. വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ നികുതിപ്പണത്തില്‍ കയ്യിട്ടുവാരാന്‍ പരസ്പരം സഹകരിക്കുന്ന ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയപാപ്പരത്തം തിരിച്ചറിയണം. സംസ്ഥാനത്ത് ഗയില്‍സമരമുള്‍പ്പെടെയുള്ളവയില്‍ ഇടതും വലതും കാണിക്കുന്ന ഇരട്ടത്താപ്പ് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. മാലിന്യ സംസ്‌കരണവും, കുടിവെള്ള ലഭ്യതയുമുള്‍പ്പെടെ സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളോട് ക്രിയാത്മക നിലപാട് സ്വീകരിക്കാതെ കബളിപ്പിക്കുന്ന ഭരണസമിതികള്‍ ജനവഞ്ചനാപരമായ നിലപാടുകള്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ എം ഹനീഫ അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ മണ്ഡലം ജോയിന്റ് സെക്രട്ടറി എം റഫീഖ്, എം ഖമറുദ്ദീന്‍, കെ ഹനീഫ സംസാരിച്ചു. താഴെ അങ്ങാടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരത്ത് പോലിസ് തടയുകയായിരുന്നു. സി പി അസീസ് ഹാജി, മാളിയേക്കല്‍ ഹുസൈന്‍ഹാജി, കെ കെ സൈതലവി, സി ശംസുദ്ദീന്‍, ഇ കെ റഫീഖ്, കെ സി നാസര്‍, പി സി റസാഖ്, സി മുസ്തഫ, പി എ മൊയ്തീന്‍, വി ടി കരീം നേതൃത്വം നല്‍കി.
-ക്യാപ്ഷന്‍-
വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് എസ്.ഡി.ടി.യു സംസ്ഥാന ഖജാന്‍ജി അഡ്വ. എ എ റഹീം ഉദ്ഘാടനം ചെയ്യുന്നു.