Labels

28 June 2018

കലയും സാഹിത്യവും മനസിന്റെ വിശുദ്ധി - മന്ത്രി കടന്നപള്ളി

കലയും സാഹിത്യവും മനസിന്റെ വിശുദ്ധി - മന്ത്രി കടന്നപള്ളി

കലയും സാഹിത്യവും മനസിന്റെ വിശുദ്ധി - മന്ത്രി കടന്നപള്ളി
വേങ്ങര : കലയും സാഹിത്യവും മനുഷ്യ മനസിന്റെ വിശുദ്ധിയും സംസ്ക്കാരവുമാണന്ന് തുറമുഖം പുരാവസ്തു വകുപ്പു  മന്ത്രി കടന്നപ്പള്ളി രാമ ചന്ദ്രന്‍ . വേങ്ങരയില്‍ നടക്കുന്ന എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ബ്രോഷര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല കലാ സൃഷ്ടികള്‍ക്ക് മനുസുകളെ സംസ്‌കരിക്കാന്‍ സാധിക്കും. മനുഷ്യത്വത്തിലും മാനവികതയിലുമാണ് മനുഷ്യന്റെ പരിപൂര്‍ണത. എല്ലാ വിശ്വാസങ്ങളുടെയും കേന്ദ്ര ബിന്ദു ഒന്നാണ്. മതങ്ങളെല്ലാം സാഹോദര്യവും മാനവികതയുമാണ് ഉദ്‌ഘോഷിക്കുന്നത്. ഇത് നിലനില്‍ക്കണമെങ്കില്‍ മനസില്‍ കലയും സാഹിത്യവും മനസിലുണ്ടാകണം. സുമനുസകളില്‍ നിന്ന് മാത്രമേ കലാസൃഷ്ടികള്‍ ഉയര്‍ന്ന് വരികയുള്ളു. വര്‍ത്തമാന കാലത്ത് കലക്കും സാഹിത്യത്തിനും വലിയ പ്രാധാന്യമുണ്ടെന്നും എസ് എസ് എഫ് സാഹിത്യോത്സവുകള്‍ മനുഷ്യമനസുകളെ ഒന്നാക്കി മാറ്റാന്‍ സഹായകമാകട്ടെ എന്നും ആശംസിച്ചു. 

    വര്‍ഗ്ഗീയത, വിഭാഗീയത അഴിമതി തുടങ്ങിയവ വാഴുന്നകാലമാണിപ്പോള്‍. ഇത്തരം തിന്മകള്‍ക്കെതിരെ പോരാടുന്നതില്‍ കലക്കും സാഹിത്യത്തിനും ഏറെ പ്രാധാന്യമാണുള്ളത്. മാനവികതയും സാഹോദര്യവും വിളിച്ചോതുന്ന ഇത്തരം സംരംഭങ്ങള്‍ അനിവാര്യമാണ്. എസ് എസ് എഫ് സാഹിത്യോത്സവ് എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ള സൗന്ദര്യവും ആസ്വാദനവുമാണെന്ന് മന്ത്രി പറഞു. ചടങ്ങിൽ എസ് എസ് എഫ് ജില്ലാ പി അർ സെക്രട്ടറി കെ അബ്ദുൽ ജലീൽ, സാഹിത്യോത്സവ് പ്രോജക്റ്റ് കൗൺസിൽ ചെയർമാൻ എം കെ മുഹമദ് സ്വഫ് വാൻ സ്വാഗതവും ഡിവിഷൻ സെക്രട്ടറി പി പി മുഹമ്മദ് അതീഖുറഹിമാൻ നന്ദിയും പറഞ്ഞു.

വേങ്ങരയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണം; എസ്.ഡി.പി.ഐ

വേങ്ങരയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണം; എസ്.ഡി.പി.ഐ

വേങ്ങര: ടൗണില്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വര്‍ഷാവര്‍ഷങ്ങളില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് പിരികുയല്ലാതെ ക്രിയാത്മകമായ പരിഹാരം കാണുന്നതില്‍ പ്രാദേശിക ഭരണകൂടവും പോലിസും പരാജയപ്പെടുകയാണ്. അങ്ങാടിയുടെ വിവിധ ഭാഗങ്ങളിലെ അനധികൃതപാര്‍ക്കിംഗും ചരക്കുവാഹനങ്ങളും നിയന്ത്രിക്കുന്നതില്‍ കാണിക്കുന്ന വിവേചനവും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. പോലിസ് സ്‌റ്റേഷനോട് ചേര്‍ന്ന ട്രാഫിക് യൂനിറ്റ് സ്ഥാപിച്ച് ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം.
വേങ്ങര വഴി സര്‍വീസ് നടത്തുന്ന ബസുകള്‍ ഗതാഗതക്കുരുക്ക് മൂലം ഓട്ടം നിര്‍ത്തിവെക്കുമെന്ന് പ്രഖ്യാപിച്ചത് സംഭവത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നതാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ ഇനിയും വീഴ്ചവരുത്തിയാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് എസ്.ഡി.പി.ഐ നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
പ്രസിഡന്റ് പി ഷെരീഖാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം ഖമറുദ്ദീന്‍, വി ബഷീര്‍, കെ പി അബ്ദുല്‍ഖയ്യുംഹാജി, കെ അവറാന്‍, പി എം റഫീഖ്, കെ എം ശരീഫ്, പി കെ അബൂബക്കര്‍, സി എം സഅദുദ്ദീന്‍ സംസാരിച്ചു.

26 June 2018

വർണ്ണ വിസ്മയം തീർത്ത് കുട്ടികളുടെ ആർട്ട് ഗാലറിയിൽ കലാധ്യാപ കരുടെ ചിത്രപ്രദർശനം

വർണ്ണ വിസ്മയം തീർത്ത്  കുട്ടികളുടെ ആർട്ട് ഗാലറിയിൽ കലാധ്യാപ കരുടെ ചിത്രപ്രദർശനം

ജലചൂഷണവും, പ്ലാസ്റ്റിക്കും, ലഹരിയും, പ്രകൃതിഭംഗിയുമൊക്കെ വിഷയമാക്കി ഊരകം മർകസുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ ആർട്ട് ഗാലറിയിൽ ജില്ലയിലെ പ്രശസ്തരായ ഒരുകൂട്ടം കലാധ്യാപകയുടെയും വിദ്യാർത്ഥികളുടെയും പെയിൻറിങ്ങുകളുടെ പ്രദർശനം വിദ്യാർഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി. വേങ്ങര ബി ആർ സി യുമായി ചേർന്ന് സ്കെച്ച് ആർട്ട് ഗാലറിയിൽ നടന്ന അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രരചനാ ക്യാമ്പിൽ വരച്ച അൻപതിൽപരം ചിത്രങ്ങളുടെ പ്രദർശനമാണ് മൂന്നുദിവസങ്ങളിലായി സ്കെച്ച് ആർട്ട് ഗാലറിയിൽ നടക്കുന്നത്.

 ഗോപു പട്ടിത്തറ, സാനു വി ആർ, ഹരീഷ് പി ജി, കെ ലോഹിതാക്ഷൻ, കെ എം നാരായണൻ, പി രാമചന്ദ്രൻ നമ്പൂതിരി, മൂസാ മുസ്തജിബ്, സോപിനാഥ് .എന്‍.ജി, നിതിൻ ജവഹര്‍ എന്നിവരുടെ പെയിൻറിങ്ങുകളോടൊപ്പം വേങ്ങര സബ്ജില്ലയിലെ ഇരുപതോളം വിദ്യാർഥികളുടെയും സൃഷ്ടികൾ പ്രദർശനത്തിലുണ്ട്. സ്കെച്ച് ആർട്ട് ഗാലറിയിൽ പ്രിന്‍സിപ്പൽ കെ.കെ.സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. പി.കെ. അസ് ലു പ്രദർശനം ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് വി.കെ. ഉമ്മർ  ഹാജി, എം കെ മുഹമ്മദ് മാസ്റ്റർ, പി.ഇര്‍ഷാദ് മാസ്റ്റർ, സയ്യിദ് അലി അക്ബർ തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ. അബ്ദു റഷീദ് മാസ്റ്റർ സ്വാഗതവും സ്കെച്ച് കൺവീനർ ബഷീർ ചിത്രകൂടം നന്ദിയും പറഞ്ഞു.പ്രദർശനം വ്യാഴാഴ്ച സമാപിക്കും.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������