മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് മുസ്ലിം ലീഗിന് രാഷ്ട്രീയ പ്രഹരമാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ ഭരണവിലയിരുത്തല്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണി സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേങ്ങര ഉപതിരഞ്ഞെടുപ്പ് ഒരു തരത്തിലും സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് കോടിയേരി മറുപടി പറഞ്ഞു. കേരളത്തിലെ ഒരു മണ്ഡലത്തില്‍ മാത്രം നടക്കുന്ന തിരഞ്ഞെടുപ്പല്ല അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പാണ് ഭരണത്തെ വിലയിരുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലിയിരുത്തലാകുമെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനുണ്ടായ വോട്ട് വര്‍ധനവിനെ ചൂണ്ടികാട്ടി അദ്ദേഹം തന്റെ പഴയ നിലപാടിനെ ന്യായീകരിച്ചു.