Labels

14 March 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യമെന്നാൽ ഏതാനും കോർപ്പറേറ്റുകൾ മാത്രമാണെന്ന് മലപ്പുറം മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. സാനു

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യമെന്നാൽ ഏതാനും കോർപ്പറേറ്റുകൾ മാത്രമാണെന്ന് മലപ്പുറം മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. സാനു

വേങ്ങര:പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യമെന്നാൽ ഏതാനും കോർപ്പറേറ്റുകൾ മാത്രമാണെന്ന് മലപ്പുറം മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. സാനു. വേങ്ങര അസംബ്ലി മണ്ഡലം എൽ.ഡി.എഫ്. കൺവെൻഷനിൽ വോട്ടഭ്യർഥിക്കുകയായിരുന്നു അദ്ദേഹം.

കോർപ്പറേറ്റുകളെയും അവരെ സഹായിക്കുന്ന കേന്ദ്രഭരണത്തെയും വിമർശിക്കുന്നവരെ ബി.ജെ.പി. രാജ്യദ്രോഹികൾ എന്നുവിളിച്ച് ആക്ഷേപിക്കുന്നു. തങ്ങൾക്കിഷ്ടമില്ലാത്ത ഭരണഘടനപോലും കത്തിക്കുന്ന നിലപാടാണ് ബി.ജെ.പി. സ്വീകരിച്ചിരിക്കുന്നത് -അദ്ദേഹം പറഞ്ഞു.

സി.പി.ഐ. നേതാവ് കെ. മോഹൻദാസ് ഉദ്ഘാടനംചെയ്തു. ടി.എ. സമദ് അധ്യക്ഷനായി. സി.പി. അൻവർസാദത്ത്, വേലായുധൻ വള്ളിക്കുന്ന്, വി.ടി. സോഫിയ, ഹംസ പാലൂർ, സി.ടി. രാജു, എം. മുഹമ്മദലി, പി.പി. ബഷീർ, കെ.ടി. അലവിക്കുട്ടി, പി. പദ്മനാഭൻ എന്നിവർ പ്രസംഗിച്ചു.

സി.പി.എമ്മിന്റേത്‌ ബി.ജെ.പിയെ സഹായിക്കുന്ന നിലപാട്‌ : കുഞ്ഞാലിക്കുട്ടി

സി.പി.എമ്മിന്റേത്‌ ബി.ജെ.പിയെ സഹായിക്കുന്ന നിലപാട്‌ : കുഞ്ഞാലിക്കുട്ടി

മലപ്പുറം : മതേതര സഖ്യത്തിനെതിരെ സ്‌ഥാനാര്‍ഥിയെ നിര്‍ത്തി ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ്‌ ദേശീയ രാഷ്ര്‌ടീയത്തില്‍ സി.പി.എം സ്വീകരിക്കുന്നതെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആരോപിച്ചു. വേങ്ങര ഊരകത്ത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. പലയിടങ്ങളിലും ഇത്തരത്തില്‍ മത്സരത്തിന്‌ കളമൊരുങ്ങിയിട്ടുണ്ട്‌. കോണ്‍ഗ്രസിനും മതേതര കക്ഷികള്‍ക്കും എതിരായി ഒരിടത്ത്‌ പോലും മുസ്‌ലിംലീഗ്‌ മത്സരിക്കില്ല. നിലവിലെ സാഹചര്യത്തില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കാതെ നോക്കേണ്ടത്‌ ഒരോ ഇന്ത്യന്‍ പൗരന്റേയും കടമയാണ്‌. ജനാധിപത്യത്തെ തന്നെ വെല്ലുവിളിച്ചാണ്‌ എല്‍.ഡി.എഫ്‌ ഇത്തവണ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്‌. എല്‍.ഡി.എഫിന്റെ ഈ പരീക്ഷണം വിനാശകരമാണ്‌. എല്‍.ഡി.എഫിനെ കാത്തിരിക്കുന്നത്‌ വലിയ പരാജയമാണ്‌. കേരള കോണ്‍ഗ്രസിലെ നിലവിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും. വിഷയത്തില്‍ യു.ഡി.എഫ്‌ നേതാക്കളുമായി ആശയ വിനിമയം നടത്തുന്നുണ്ട്‌. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പൊങ്ങിവന്നു. ജനാധിപത്യ സംവിധാനത്തില്‍ ഇതെല്ലാം സര്‍വ്വ സാധാരണമാണ്‌. അടുത്ത ദിവസങ്ങളില്‍ അതിന്‌ പരിഹാരം കാണാന്‍ സാധിക്കും. എല്ലാവര്‍ക്കും സ്വീകാര്യമായ നിലയില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കും. യു.ഡി.എഫ്‌ എന്ന സ്‌പിരിറ്റില്‍ എല്ലാകക്ഷികളുമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വികസനമാണ്‌ യു.ഡി.എഫ്‌ മുന്നോട്ട്‌ വെക്കുന്നത്‌. യു.ഡി.എഫ്‌ കൊണ്ടു വന്ന വന്‍കിട കുടിവെള്ള പദ്ധതികള്‍ മതി ഈ വേനല്‍കാലത്ത്‌ മുന്നണിക്ക്‌ വോട്ടു ലഭിക്കാന്‍. വേങ്ങരയിലെ ബാക്കിക്കയം റഗുലേറ്റര്‍ കംബ്രിഡിജ്‌ അടക്കമുള്ള പദ്ധതികള്‍ ഇതിനുദാഹരണമാണ്‌. കാലങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിച്ച പ്രദേശങ്ങള്‍ക്കാണ്‌ ഇത്‌ വഴി ദാഹജലമെത്തുന്നത്‌. ഇത്തരം വികസനങ്ങള്‍ ഒന്നു പോലും സി.പി.എമ്മിന്‌ പറയാനുണ്ടാവില്ല. 17ന്‌ മലപ്പുറത്ത്‌ നടക്കുന്ന മണ്ഡലം കണ്‍വന്‍ഷനോട്‌ കൂടെ മലപ്പുറം മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാകും. 18ന്‌ പൊന്നാനിയിലും കണ്‍വന്‍ഷന്‍ നടക്കും. സംസ്‌ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലേയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേണ്ടത്‌ പാര്‍ട്ടി നേതാവെന്ന നിലയില്‍ തന്റെ ചുമതലയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു

13 March 2019

90 വർഷം പിന്നിട്ട വേങ്ങര പാലശ്ശേരിമാട് GUPS വലിയോറ നവതി "Milan2019" എന്നപേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു

90 വർഷം പിന്നിട്ട വേങ്ങര പാലശ്ശേരിമാട് GUPS വലിയോറ നവതി "Milan2019" എന്നപേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു

വിദ്യാർത്ഥികളുടെ കലാപരിപാടികൾ പൂർവ്വ വിദ്യാർത്ഥി സംഗമം,ഗുരു ശിഷ്യ സംഗമം, 80 കഴിഞ്ഞ അധ്യാപകരെയും മുൻ PTAപ്രസിഡന്റുമാരയും ആദരിക്കൽ,   പ്രമുഖ സാംസ്‌കാരിക നായകർ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം എന്നിവ 2019 മാർച്ച് 29-30 വെള്ളി,ശനി തിയതികളിൽ സ്‌കൂൾ അങ്കണത്തിൽ നടക്കും .  രതീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു പിടിഎ പ്രസിഡണ്ട്  സൈദ് പറമ്പൻ അദ്ധ്യക്ഷനായിരുന്നു . ഹെഡ്മാസ്റ്റർ മുഹമ്മദ് കുന്നുമ്മൽ  പരിപാടികൾ വിശദീകരിച്ചു.പ്രചാരണ വിഭാഗം ചെയർമാനായി  ചന്ദ്രൻ എൻപി  കൺവീനറായി നാസർ വേങ്ങര അംഗങ്ങളായി ഷബീബ് മടപ്പള്ളി , ഷബീബ് ചെള്ളി,  ഷാഹുൽഹമീദ് പാലപ്പെട്ടി , സിപി ഹാരിസ് എന്നിവരെ തെരെഞ്ഞെടുത്തു. മാർച്ച് 20ന് വൈകുന്നേരം 7മണിക്ക് വിപുലമായ സ്വാഗത സംഘം ചേരുമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു . പ്രചാരണവും കലക്ഷനും ശക്തമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അബ്ദുല്ല പാറമ്മൽ ,എൻപി  ചന്ദ്രൻ ,സിപി അബ്ദുറഹ്മാൻ , ഹനീഫ കടേങ്ങിൽ ,എപി അയ്യപ്പൻ , മജീദ് മടപ്പള്ളി , നസീർ മാസ്റ്റർ  എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു . നാസർ വേങ്ങര നന്ദിയും  പറഞ്ഞു .

സാനുവിനെ ഓര്‍ത്ത് തല കുനിക്കേണ്ടി വരില്ല, തീര്‍ച്ച; മന്ത്രി കെ.ടി ജലീല്‍

സാനുവിനെ ഓര്‍ത്ത് തല കുനിക്കേണ്ടി വരില്ല, തീര്‍ച്ച; മന്ത്രി കെ.ടി ജലീല്‍

മലപ്പുറം: സാനുവിനെ ഓര്‍ത്ത് തല കുനിക്കേണ്ടി വരില്ല, തീര്‍ച്ചയെന്ന് മന്ത്രി കെ.ടി ജലീല്‍. മലപ്പുറത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി.പി. സാനുവാണ്. 2006 ല്‍ കുറ്റിപ്പുറത്തെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ജേഷ്ഠ സഹോദരതുല്യനായ വി.പി. സക്കരിയ്യയുടെ മകനും കൂടിയാണ് സാനു. വളാഞ്ചേരി എം.ഇ.എസ് കോളേജില്‍ ബി.കോമിന് പഠിക്കുമ്പോഴാണ് സാനു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. എം.എസ്.ഡബ്ലിയു വിന് സംസ്‌കൃത സര്‍വകലാശാലയുടെ തിരൂര്‍ സെന്ററില്‍ പഠിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി ബഹുഭൂരിപക്ഷത്തോടെ വിജയിച്ചു. രണ്ടാമത്തെ പോസ്റ്റ് ഗ്രാജ്വേഷനായ എം.കോം വിദൂര വിദ്യാഭ്യാസം വഴിയും കരസ്ഥമാക്കി. സോഷ്യല്‍ വര്‍ക്കില്‍ ഡോക്ടറേറ്റ് എടുക്കാനുള്ള പുറപ്പാടിലാണ് ഈ മലപ്പുറം ജില്ലക്കാരന്‍.
എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന പ്രസിഡണ്ട് എന്നീ പദവികള്‍ അലങ്കരിച്ച സാനു ഇപ്പോള്‍ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടാണ്. ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഈ ചെറുപ്പക്കാരന്‍ മലപ്പുറത്തിന്റെ ഒടുങ്ങാത്ത വിപ്ലവ വീര്യത്തിന്റെ തുടര്‍കണ്ണിയാണെന്നതില്‍ സംശയം വേണ്ട.
ഫാഷിസ്റ്റുകള്‍ക്കെതിരായി വോട്ടു രേഖപ്പെടുത്താന്‍ സാനുവിന് ഫ്‌ലൈറ്റ് വൈകില്ല. മുത്വലാഖ് ബില്‍പോലുള്ള നിര്‍ണ്ണായക നിയമനിര്‍മ്മാണ വേളകളില്‍ കല്യാണം കൂടാന്‍ പോകാതെ പാര്‍ലമെന്റില്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കും എസ്.എഫ്.ഐ യുടെ ഈ ചുണക്കുട്ടി. പദവി അലങ്കാരത്തിനല്ല ജനസേവനത്തിനാണെന്ന് തിരിച്ചറിയുന്ന വി.പി. സാനുവിനെ മലപ്പുറത്തുകാര്‍ക്ക് നൂറ്റൊന്ന് ശതമാനം വിശ്വസിക്കാം. ഉത്തരവാദിത്തങ്ങള്‍ കണ്ണടച്ച് ഏല്‍പിക്കാം സാനുവിനെ. സമൂഹം ഏല്‍പിക്കുന്ന പദവികള്‍, ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ട് കിട്ടുന്നതിനുള്ള ഐ.ഡി.യായും എയര്‍പോര്‍ട്ടുകളില്‍ ഗ്രീന്‍ ചാനല്‍ വഴി കടന്ന് പോകാനുള്ള ലൈസന്‍സായും വിദേശത്ത് ബിസിനസ്സ് സമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ഉപാധിയായും വി.പി. സാനു ഉപയോഗിക്കില്ലെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പിക്കാം. നിങ്ങളുടെ ഓരോ വോട്ടും സാനുവിന് ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തിലായിരിക്കട്ടെയെന്ന് ജലീല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍

മലപ്പുറം: സംസ്ഥാനത്ത് ആകെയുള്ളത് 2,54,08,711 വോട്ടര്‍മാര്‍. ഇതില്‍ 1,22,97,403 പേര്‍ പുരുഷന്‍മാരും 119 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളും ശേഷിക്കുന്നവര്‍ വനിതകളുമാണ്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍, 30,47,923. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് 5,81,245 പേര്‍. 30-39 വയസ്സിനിടയിലാണ് ഏറ്റവുമധികം വോട്ടര്‍മാരുള്ളത്, 56,92,617. 18-19 വയസിലുള്ളവര്‍ 2,61,778 പേരുണ്ട്. 20-29 വയസിനിടയിലുള്ള 45,23,000 പേരുണ്ട്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്ന ഏപ്രില്‍ എട്ടു വരെ പേരു ചേര്‍ക്കാം. വോട്ടര്‍ പട്ടികയില്‍ പേര് വിട്ടുപോയാല്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. 1800 425 1965 ആണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ നമ്പര്‍

12 March 2019

കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

വേങ്ങര: മലപ്പുറം ലോകസഭ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. വേങ്ങര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് ഹെറാള്‍ഡില്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. രാജ്യത്തെ ഫാസിസ്റ്റ് ശക്തികളുടെ കരങ്ങളില്‍ നിന്നും രക്ഷിക്കാന്‍ മതേതര ശക്തികള്‍ അധികാരത്തില്‍ വരേണ്ടത് ഏറ്റവും അനിവാര്യമായ ഘട്ടമാണിതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മോദിയില്‍ നിന്നും രാഹുലിലേക്ക് ഇന്ത്യ എത്തേണ്ടത് നല്ല ഭാവി ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ടി.അബ്ദുല്‍ ഹഖ് അദ്ധ്യക്ഷത വഹിച്ചു.അബ്ദു സമദ് പൂക്കോട്ടൂര്‍, ഉസ്മാന്‍ താമരത്ത്, ഡോ: സുലൈമാന്‍ മേല്‍പ്പത്തൂര്‍, ശരീഫ് കുറ്റൂര്‍, എം.എം കുട്ടി മൗലവി, പി.കെ അലി അക്ബര്‍, പി.കെ അസ് ലു, പി.കെ അബ്ദു റഷീദ്, പൂക്കുത്ത് മുജീബ്, യു.കെ അന്‍വര്‍, നൗഫല്‍ മമ്പീ തി, എം.കെ നാസര്‍ പുത്തൂര്‍, അസീസ് മാടഞ്ചേരി , വി.കെ.എ റസാഖ്, എ.കെ നാസര്‍, റിയാസ് വെങ്കുളം, ടി. ഫസലുറഹ്മാന്‍, പി.എ ജവാദ് , സി.പി ഹാരിസ് സംസാരിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������