Labels

10 April 2019

പിഡിപി മലപ്പുറം പാര്‍ലമെന്‍റ് മണ്ഡലം സ്ഥാനാർത്ഥി നിസാര്‍ മേത്തര്‍ വേങ്ങരമണ്ഡലം തല പര്യാടനം നടത്തി

പിഡിപി മലപ്പുറം പാര്‍ലമെന്‍റ് മണ്ഡലം സ്ഥാനാർത്ഥി നിസാര്‍ മേത്തര്‍ വേങ്ങരമണ്ഡലം തല പര്യാടനം നടത്തി 

വേങ്ങര : മണ്ഡലം തല പര്യാടനത്തിന്‍റെ രണ്ടാം  ഘട്ട പ്രചരണത്തിന്‍റെ ഭാഗമായി
 ഊരകം , പറപ്പൂര്‍ , ഒതുക്കുങ്ങല്‍ എന്നീ  പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യർത്ഥിച്ചു .
ആനുകാലിക രാഷ്ട്രീയമാണ് പിഡിപി സ്ഥാനാർത്ഥി ജനങ്ങള്‍ക്ക് മുൻമ്പാകെ ചര്‍ച്ചയാക്കുന്നത് . മണ്ഡലത്തിലെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് പിന്തുണ ഉറപ്പാക്കുന്നതില്‍ അദ്ദേഹം  വ്യാപൃതനായി.പാര്‍ശ്വവല്‍ക്കരിക്കപെട്ടവര്‍ക്കും അരുക് വത്കരിക്കപെട്ടവര്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ്  തന്‍റെ സ്ഥാനാർത്ഥിത്വമെന്നും ഫാസിസത്തെ കുറിച്ച് രാജ്യം ഒന്നടംഘം ചര്‍ച്ച ചെയ്യുമ്പോള്‍ ഫാസിസത്തിനെതിരെ പോരാട്ടം നയിച്ചതിന്‍റെ പേരിൽ രണ്ട് പതിറ്റാണ്ടായി വിചാരണ തടവുകാരനായി ജയിൽ വാസം അനുഭവിക്കുന്ന അബ്ദുൽ നാസര്‍ മഅ്ദനിയുടെ സ്ഥാനാർത്ഥിയാണ് താനെന്നും അദ്ദേഹം പറഞു .  ജനങ്ങളെ വിഢികളാക്കുന്ന ഇടത് വലത് മുന്നണികളുടെ  രാഷ്ട്രീയ രഹസ്യ  സഖ്യത്തിനെതിരെ യുള്ള പോരാട്ടത്തെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞു . ഊരകം പഞ്ചായത്തിലെ ചേറൂർ റോഡ് ജംങ്ങ്ഷനില്‍ നിന്ന് രാവിലെ ആരംഭിച്ച പര്യടനം ഒതുക്കുങ്ങലില്‍ സമാപിച്ചു . 
സലാം മൂനിയൂര്‍ ജില്ലാ പ്രസിഡന്റ് , യൂസുഫ് പാന്ത്ര സംസ്ഥാന സെക്രട്ടറി , വഫ പരപ്പനങ്ങാടി ഐ.എസ്‌ എഫ് , അബൂബക്കർ ചോലക്കന്‍ മണ്ഡലം പ്രസിഡന്റ് , മന്‍സൂര്‍ യാറത്തുംപടി മണ്ഡലം സെക്രട്ടറി , ചേക്കു പാലാണി , നസീർ ചെമ്പകശ്ശേരി , അഷ്റഫ്.എ.കെ , ഹമീദ്   ചാലില്‍, ലിംസാദ് മമ്പുറം , അഫ്സൽ മമ്പുറം , പിടി കുഞിമുഹമ്മദ് , നൗഷാദ് .എം.കെ  എന്നിവര്‍ സംസാരിച്ചു.

09 April 2019

പണം പാവപ്പെട്ടവര്‍ക്ക് നല്‍കി, കാറ് ഉപേക്ഷിച്ചു, അഹങ്കാരി എന്ന വിളി മാത്രം ബാക്കി;

പണം പാവപ്പെട്ടവര്‍ക്ക് നല്‍കി, കാറ് ഉപേക്ഷിച്ചു, അഹങ്കാരി എന്ന വിളി മാത്രം ബാക്കി;

 കൈപിടിച്ചു നടന്നവര്‍ ഇന്ന് ഒരുപാട് അകലെ; വേദനയോടെ പ്രളയകാല രക്ഷകന്‍ ജെയ്‌സല്‍


താനൂര്‍: പ്രളയകാലത്ത് രക്ഷകനായി എത്തിയ ജെയ്‌സലിനെ നാം മറന്നു കാണില്ല. പാതി മുങ്ങിയ ഇടത്ത് ബോട്ടില്‍ കയറാന്‍ യുവതിയ്ക്ക് മുതുക് ചവിട്ടുപടിയാക്കിയ നന്മ കേരളക്കര ഒന്നടങ്കം വാഴ്ത്തിയതുമാണ്. ഉമ്മാ ധൈര്യമായിട്ട് ചവിട്ടികേറിക്കോളിന്‍ ആ വാക്കുകളിലാണ് ജെയ്‌സലിന്റെ നന്മ കേരളം ഒന്നടങ്കം മനസിലാക്കിയതും ഇടംനെഞ്ചിലേറ്റിയതും. പക്ഷേ ഇപ്പോള്‍ ജെയ്‌സലിന് വേദനകള്‍ മാത്രമാണ് ലഭിക്കുന്നത്. പണം വന്നതില്‍ പിന്നെ കൈപിടിച്ച് നടന്ന സുഹൃത്തുക്കള്‍ ഇന്ന് ഒരുപാട് അകലെയാണെന്ന് ജെയ്‌സല്‍ പറയുന്നു. ഉള്ളിലുള്ള എല്ലാ വേദനകളും ഇപ്പോള്‍ തുറന്ന് പറയുകയാണ് ജെയ്‌സല്‍.‘ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നടങ്കം എന്നെ സ്‌നേഹിക്കുന്നുണ്ട്. പക്ഷേ, സ്‌നേഹിച്ചു കൊണ്ടിരുന്ന പല സുഹൃത്തുക്കളും പ്രളയത്തിന് ശേഷം ശത്രുക്കളായി. നീയിപ്പോള്‍ കോടീശ്വരനായി. ആ അഹംഭാവത്തിലാണ് ഇപ്പോഴത്തെ നിന്റെ ജീവിതമെന്നാണ് സുഹൃത്തുക്കളായി കൈപിടിച്ചു നടന്ന പലരും ഇപ്പോള്‍ എന്നോടു പറയുന്നത്. സത്യം പറഞ്ഞാല്‍ ഞാന്‍ എന്റെ കാര്‍ ഒഴിവാക്കി ബൈക്കിലാണ് പോകുന്നത്. എനിക്കു മറ്റുള്ളവരുടെ അവകാശപ്പെട്ട ഒരു ഉറുപ്പിക പോലും വേണ്ട. എന്റെ കൈയില്‍ കിട്ടുന്ന പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നുണ്ട്. പല മാധ്യമങ്ങളും എനിക്ക് കോടികള്‍ കിട്ടിയെന്ന് വരെ പ്രചരിപ്പിച്ചു’ ജെയ്‌സല്‍ പറയുന്നു.പ്രളകാലത്തെ ആ പ്രവര്‍ത്തനത്തിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. അതിലൂടെ ലഭിച്ച സഹായം കൊണ്ട് വീട് നന്നാക്കി, മഹീന്ദ്ര ഒരു വണ്ടിയും സമ്മാനിച്ചു, അക്കൗണ്ടില്‍ മൂന്നര- നാലു ലക്ഷം രൂപയും കിട്ടി, അത് പവപ്പെട്ടവരുടെ കല്യാണത്തിനും മറ്റുമായി സഹായങ്ങള്‍ ചെയ്തു. എന്നിട്ടും അഹങ്കാരി എന്ന പേര് മാത്രമാണ് ബാക്കി നില്‍ക്കുന്നതെന്ന് അദ്ദേഹം വേദനയോടെ പറയുന്നു. ഇപ്പോള്‍ എന്റെ അക്കൗണ്ടില്‍ ചില്ലിക്കാശു പോലുമില്ലെന്നതാണ് വാസ്തവമെന്നും ജെയ്‌സല്‍ കൂട്ടിച്ചേര്‍ത്തു.‘ഞാന്‍ ചെയ്തതു ചെറിയൊരു കാര്യം മാത്രമാണ്. ഇതിലും വലിയ സാഹസികപ്രവര്‍ത്തനം നടത്തിയ നിരവധി സുഹൃത്തുക്കളുണ്ട്. ഒരാള്‍ വലിയ കുന്നിന്‍മുകളില്‍ കയറി ഒരു ഗര്‍ഭിണിയെ ചുമന്നു താഴെയെത്തിച്ച അനുഭവം വരെയുണ്ട്. ഇങ്ങനെ, പുറംലോകമറിയാത്ത ഒട്ടേറെ പേരുടെ രക്ഷാദൗത്യമാണ് പ്രളയകാലത്തു താനടക്കമുള്ള ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ ചെയ്തത്. ജെയ്‌സല്‍ വ്യക്തമാക്കി.‘ഒന്നും ഞാന്‍ എനിക്കു വേണ്ടി ചെയ്തിട്ടില്ല. ചിലര്‍ പ്രചരിപ്പിച്ചത് എനിക്കു 40 ലക്ഷം രൂപ കിട്ടിയെന്നായിരുന്നു. അടുത്തറിയാവുന്നവര്‍ പോലും അങ്ങനെ പറഞ്ഞപ്പോള്‍ വലിയ സങ്കടം തോന്നി. അക്കൗണ്ടില്‍ അഞ്ചു പൈസ പോലുമില്ലാത്തതില്‍ എനിക്കൊരു ദുഃഖവുമില്ല. എനിക്കു പണമോ പദവിയോ വേണ്ട. എന്റെ ആരോഗ്യം നിലനില്‍ക്കുവോളം ഞാന്‍ മറ്റുള്ളവരെ സഹായിക്കാനുണ്ടാവുമെന്നും ജെയ്‌സല്‍ കൂട്ടിച്ചേര്‍ത്തു.

08 April 2019

വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രചാരണയോഗങ്ങളില്‍ പങ്കെടുത്ത് എസ്ഡിപിഐ സ്ഥാനാർഥി പി അബ്ദുല്‍ മജീദ് ഫൈസി

വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രചാരണയോഗങ്ങളില്‍ പങ്കെടുത്ത് എസ്ഡിപിഐ സ്ഥാനാർഥി പി അബ്ദുല്‍ മജീദ് ഫൈസി

മലപ്പുറം: 
വേങ്ങര:- ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ ഇടതുപക്ഷത്തിനും യുഡിഎഫിനും ആത്മാര്‍ഥതയുണ്ടെങ്കില്‍ ഫഷിസ്റ്റുകള്‍ വിജയിക്കുമെന്ന് സര്‍വേകള്‍ പ്രവചിക്കുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും പരസ്പര സഹകരണം പ്രഖ്യാപിക്കാന്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റും മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പി അബ്ദുല്‍ മജീദ് ഫൈസി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് കോണ്‍ഗ്രസിനെയും പത്തനംതിട്ടയില്‍ എല്‍ഡിഎഫിനെയും രണ്ടാം സ്ഥാനത്തേക്ക് തള്ളി ബിജെപി ജയിക്കുമെന്നാണ് സര്‍വേ പ്രവചനം. ഇതില്ലാതിരിക്കാന്‍ ഇരുമുണണികളും തയ്യാറാവുമോ എന്നതാണ് പ്രധാന ചോദ്യം. തലസ്ഥാനത്ത് ശശി തരൂരിന് വോട്ടുചെയ്യാന്‍ എല്‍ഡിഎഫും പത്തനംതിട്ടയില്‍ വീണാ ജോര്‍ജിന് വോട്ടുചെയ്യാന്‍ യുഡിഎഫും തയ്യാറായാല്‍ മാത്രമേ ഫാഷിസത്തോടുള്ള നിലപാടും എതിര്‍പ്പും ആത്മാര്‍ഥവും സത്യസന്ധതയുള്ളതുമാണെന്ന് ജനങ്ങള്‍ അംഗീകരിക്കുകയുള്ളൂ. എസ്ഡിപിഐ ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. ഫാഷിസ്റ്റുകള്‍ ജയിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ കൂടുതല്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുകയാണ് പാര്‍ട്ടി ചെയ്യാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വേങ്ങര മണ്ഡലത്തിലെ പ്രചാരണം മമ്പുറം മഖാമില്‍നിന്നും തുടങ്ങി കണ്ണമംഗലം, വേങ്ങര, ഊരകം, പറപ്പൂര്‍, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഒതുക്കുങ്ങലില്‍ പൊതുയോഗത്തോടെ സമാപിച്ചു. പി പി റഫീക്ക്, അരീക്കന്‍ ബീരാന്‍കുട്ടി, പി ഷരീഖാന്‍, കേറാടന്‍ നാസര്‍, കല്ലന്‍ അബൂബക്കര്‍, റഫീഖ് മമ്പുറം, എം അബ്ദുല്‍ ബാരി, വി ബഷീര്‍ എന്നിവരും മജീദ് ഫൈസിയെ അനുഗമിച്ചു.

എൻ.ഡി.എ. സ്ഥാനാർഥി വി. ഉണ്ണിക്കൃഷ്ണൻ വേങ്ങരയിൽ പര്യടനംനടത്തി

എൻ.ഡി.എ. സ്ഥാനാർഥി വി. ഉണ്ണിക്കൃഷ്ണൻ വേങ്ങരയിൽ പര്യടനംനടത്തി

വേങ്ങര:മലപ്പുറം ലോക്‌സഭാമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി വി. ഉണ്ണിക്കൃഷ്ണൻ തിങ്കളാഴ്ച വേങ്ങര മണ്ഡലത്തിൽ പര്യടനംനടത്തി. വേങ്ങരയിലെ വിവിധ കവലകളിലായിരുന്നു വോട്ടഭ്യർഥന.

രാവിലെ എ.ആർ. നഗർ പഞ്ചായത്തിലെ കൊടുവായൂർ അങ്ങാടിയിൽനിന്ന് തുടങ്ങി. എം. പ്രേമൻ ഉദ്ഘാടനംചെയ്തു. മമ്പുറം, പുകയൂർ, ചെണ്ടപ്പുറായ, തീണ്ടേക്കാട്, വേങ്ങര പഞ്ചായത്തിലെ കുറ്റൂർ, കൂരിയാട്, ചേറ്റിപ്പുറമാട്, വേങ്ങര അങ്ങാടി, പറപ്പൂർ പഞ്ചായത്തിലെ കാട്ട്യേക്കാവ്, കുളത്തുപറമ്പ്, ഒതുക്കുങ്ങൽ, വേങ്ങര സിനിമാഹാൾ പരിസരം, ഊരകം പഞ്ചായത്തിലെ പഞ്ചായത്തുപടി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം കാരാത്തോട് സമാപിച്ചു.

ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. എ.കെ. നസീർ, അഡ്വ. എൻ. അരവിന്ദൻ, പി. സുബ്രഹ്മണ്യൻ, ചന്ദ്രൻ മണ്ഡലത്ത്, സി.എം. സുകുമാരൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. വി.എൻ. ജയചന്ദ്രൻ, ടി. ജനാർദ്ദനൻ, കെ.എം. ശിവദാസൻ, സി.എം. സുധീഷ്, വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ വിവിധ കവലകളിൽ പ്രസംഗിച്ചു.

വോട്ടുചോദിച്ച് കുഞ്ഞാലിക്കുട്ടിയുടെ പര്യടനം

വോട്ടുചോദിച്ച് കുഞ്ഞാലിക്കുട്ടിയുടെ പര്യടനം

വേങ്ങര:മലപ്പുറം ലോക്‌സഭാമണ്ഡലം സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച വേങ്ങര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. എം.എൽ.എ. ആയിരുന്നകാലത്ത് മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞും ഇന്ത്യയിൽ രാഹുലിന്റെ കരങ്ങൾക്ക് ശക്തിപകരാൻ വോട്ടഭ്യർഥിച്ചുമായിരുന്നു പര്യടനം.

രാവിലെ ഊരകം കാരാത്തോട്ടിൽനിന്ന് പര്യടനം ആരംഭിച്ചു. പാണക്കാടി സയ്യിദ് സാദിഖലി ശ്ഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. കണ്ണമംഗലം പഞ്ചായത്തിലെ ചേറൂർ അടിവാരം, അച്ചനമ്പലം, എരണിപ്പടി, തോട്ടശ്ശേരിയറ എന്നിവിടങ്ങളിലെത്തി വോട്ടഭ്യർഥിച്ചു.

എ.ആർ. നഗർ പഞ്ചായത്തിലെ പുതിയത്ത് പുറായ, പാലമടത്തിൽചിന, പുകയൂർ, പുകയൂർ കുന്നത്ത്, വി.കെ. പടി താഴെ, വി.കെ. പടി ദേശീയപാത, ചെണ്ടപ്പുറായ, ഇരുമ്പുചോല, വെട്ടം എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം മമ്പുറത്ത് സമാപിച്ചു.

കെ.എൻ.എ. ഖാദർ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ, കെ.പി.സി. അംഗം പി.എ. ചെറീത്, പി.കെ. കുഞ്ഞു, യു.ഡി.എഫ്. ചെയർമാൻ റഹീം, കാടേങ്ങൽ അസീസ്ഹാജി, കല്ലൻ റിയാസ്, ടി.കെ. മൊയ്തീൻകുട്ടി, സതീഷ് എറമങ്ങാട്ട്, പൂങ്ങാടൻ ഇസ്മായിൽ, പി.കെ.സിദ്ദിഖ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. കെ. ഗിരീഷ് കുമാർ, പി.കെ. അസ്‌ലു, എ.കെ. നസീർ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.

07 April 2019

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ലീഗിനൊരു ഷോക്ക് ട്രീറ്റ്‌മെന്റ് -വി.പി. സാനു

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ലീഗിനൊരു ഷോക്ക് ട്രീറ്റ്‌മെന്റ് -വി.പി. സാനു

വേങ്ങര:വികസനം നടത്താതെ രാഷ്ട്രീയം മാത്രം പറഞ്ഞ് വോട്ടുനേടി ജയിക്കുന്ന മുസ്‌ലിംലീഗിന് ഈ തിരഞ്ഞെടുപ്പൊരു ഷോക്ക് ട്രീറ്റ്‌മെന്റാകട്ടേയെന്ന് മലപ്പുറം ലോക്‌സഭാമണ്ഡലം സ്ഥാനാർഥി വി.പി. സാനു. വേങ്ങര മണ്ഡലത്തിൽ വോട്ടഭ്യർഥിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ എട്ടിന് ഒതുക്കുങ്ങലിലെ തൊടുകുത്തുപറമ്പിൽ നിന്നാണ് പ്രചാരണപരിപാടി ആരംഭിച്ചത്. മീൻകല്ല്, മേലെകൊളമ്പ്, കൊളത്തുപറമ്പ് എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുത്തു.

ഊരകം പഞ്ചായത്തിലെ വെങ്കുളം, കരിയാരം കല്ലേറ്റിപ്പറമ്പ്, പറപ്പൂരിലെ കൊഴൂർ, ഇല്ലിപ്പിലാക്കലിലെ കല്യാണവീട്‌, ഉച്ചയ്ക്ക് രസതന്ത്രം കോളനി, പാറമ്മൽ, വേങ്ങര പഞ്ചായത്തിൽ തറയിട്ടാൽ, പാണ്ടികശാല, ചേറ്റിപ്പുറം, ബാലൻപീടിക, കുറ്റൂർ നോർത്ത്, വെട്ടുതോട്, കണ്ണമംഗലം പഞ്ചായത്തിൽ മുട്ടുംപുറം, കോവിലപ്പാറ, കിളിനക്കോട്, മേമാട്ടുപാറ, ചെങ്ങാനി, തോട്ടശ്ശേരിയറ, എ.ആർ. നഗറിലെ കക്കാടംപുറം, കൊളപ്പുറം സൗത്ത്, ചെണ്ടപ്പുറായ ഉള്ളാട്ടുപറമ്പ് എന്നിവിടങ്ങളിലെ സ്വീകരണശേഷം അരീത്തോട് പര്യടനം സമാപിച്ചു.

വിവിധ സ്വീകരണകേന്ദ്രങ്ങളിൽ എം.കെ. മുഹമ്മദ്‌സലീം, വി.ടി. സോഫിയ, എൻ.കെ. പോക്കർ, വി.പി. മൊയ്തീൻകുട്ടി, എൻ. ഷമീർ, കെ.പി. സുബ്രഹ്മണ്യൻ, അഡ്വ. പി.പി. ബഷീർ എന്നിവർ പ്രസംഗിച്ചു. വേലായുധൻ വള്ളിക്കുന്ന്, കെ.ടി. അലവിക്കുട്ടി, ടി.എ. സമ്മദ്, പി.എച്ച്. ഫൈസൽ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

വിദ്യാർത്ഥികൾക്ക് നീന്തൽ പഠിക്കുവാൻ ഒരു സുവർണാവസരം

വിദ്യാർത്ഥികൾക്ക് നീന്തൽ പഠിക്കുവാൻ ഒരു സുവർണാവസരം

Edumartial Academy ഏപ്രിൽ 15 മുതൽ വേങ്ങര ഐഡിയൽ ക്യാമ്പസിൽ അവധിക്കാല നീന്തൽ പരിശീലന ക്ലാസുകൾ നടത്തുന്നു
* പ്രീസ്കൂൾ മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കോഴ്സിൽ ചേരാവുന്നതാണ്
* വെറും 20 ദിവസത്തെ കോഴ്സിലൂടെ നീന്തൽ നന്നായി പരിശീലിക്കുന്നു
* സ്കൂൾ കാമ്പസിൽ ശാസ്ത്രീയമായി സജ്ജീകരിച്ച പോർട്ടബ്ൾ സ്വിമ്മിംഗ് പൂളിൽ വച്ചാണ് പരിശീലനം
* ദിവസം 1 മണിക്കൂർ പരിശീലനം
* നിരന്തരം ശുദ്ധീകരിക്കപ്പെടുന്ന ജലം; കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ
* പരിചയസമ്പന്നരായ നീന്തൽ പരിശീലകർ
* ഐഡിയൽ സ്കൂളിലെയും മറ്റു സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്
* UP ക്ലാസുകളിലെ പെൺകുട്ടികൾക്ക് വനിതാ പരിശീലകർ നയിക്കുന്ന പ്രത്യേക ബാച്ച്
* ഫീസ് 2600 രൂപ
* ഒരു ബാച്ചിൽ 20 പേർ
* ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് മാത്രം അവസരം
📝 രജിസ്റ്റർ ചെയ്യാൻ വിളിക്കുക: 
 9746232232

ലോകാരോഗ്യ ദിനത്തിൽ മരുന്നുകൾ ശേഖരിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചും മാതൃകയായി

ലോകാരോഗ്യ ദിനത്തിൽ മരുന്നുകൾ ശേഖരിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചും മാതൃകയായി

കൊളപ്പുറം  :-  ലോക ആരോഗ്യ പരിരക്ഷ എല്ലായിടത്തും
 എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊളപ്പുറം നവകേരള സാംസ്കാരികവേദി ഗ്രന്ഥശാലയും ,ക്ലബ് ഫോർ ആന്റി നാർക്കോട്ടിക് പ്രൊമോഷനും ( CANP)  സംയുക്തമായി ലോകാരോഗ്യ ദിനം സമുചിതമായി ആചരിച്ചു. വീടുകൾ തോറും കയറി ഇറങ്ങി ബാക്കിവരുന്ന മരുന്നുകൾ ശേഖരിച്ച് പാവപ്പെട്ട രോഗികൾക്ക് എത്തിക്കുന്നതിന് തുടക്കം കുറിച്ചു.  ഡോക്ടർ കുഞ്ഞുമോൻ പ്രവർത്തകർക്ക് മരുന്ന് നൽകിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു .പരിസരത്തെ പ്രായംചെന്ന രോഗികളെ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും , പ്ലാസ്റ്റിക് വിമുക്ത കൊളപ്പുറം എന്ന ആശയത്തിന് തുടക്കം കുറിച്ചു കൊണ്ട് പരിസരം വൃത്തിയാക്കുകയും ചെയ്തു.  ക്യാമ്പ് അംഗങ്ങളായ മുസമ്മിൽ ഉനൈസ്, ഉവൈസ് അലി എന്നിവർ ബോധവൽക്കരണ ക്ലാസ് എടുത്തു .നാസർ മലയിൽ വിജയകുമാർ ,ജംഷീർ പിടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������