വായനാദിനത്തിൽ 'വായനാ ഗ്രാമം' പദ്ധതിയുമായി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകര
പെരുവള്ളൂർ: വായനാ ദിനത്തിൽ വായനാ ഗ്രാമം എന്ന ആശയത്തിലൂടെ രക്ഷിതാക്കളെക്കൂടി വായനയുടെ ലോകത്തേക്കാനയിക്കുന്ന നവീന പദ്ധതിക്ക് തുടക്കമിട്ട് ഗവൺമെൻറ് എൽ പി സ്കൂൾ ഒളകര യിലെ വിദ്യാർത്ഥികൾ മാതൃകയാകുന്നു. വിദ്യാലയത്തിനു സമീപ പ്രദേശങ്ങളിലെ വീടുകൾ വായനശാലകൾ ആയി സജ്ജീകരിച്ച് അയൽപക്ക വായന എന്ന സമ്പ്രദായത്തിലൂടെ
വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സമീപസ്ഥ വീടുകളിൽ നിന്നും നിന്നും വ്യക്തികളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് വിദ്യാലയത്തിലെ ലൈബ്രറി വിപുലീകരിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണെന്ന് പ്രധാനധ്യാപകൻ എൻ. വേലായുധൻ പറഞ്ഞു .വായന ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പെരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എം കെ വേണുഗോപാൽ വീട്ടുടമസ്ഥ ശ്രീമതി ഹബീബക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ട് നിർവ്വഹിച്ചു . പിടിഎ പ്രസിഡണ്ട് പി പി സൈദ് മുഹമ്മദ്, അദ്ധ്യാപകരായ സോമരാജ് പാലക്കൽ, സദഖത്തുള്ള പെരുവള്ളൂർ, ടിൻറു .ജെ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വായനയോടുള്ള താൽപര്യം പ്രകടിപ്പിച്ചു കൊണ്ട് നിരവധി രക്ഷിതാക്കൾ പരിപാടി യിൽ പങ്കെടുത്തു.