ജന്നത്തുൽ ഖിറാഅഃ പദ്ധതിക്ക് തുടക്കം
തിരൂരങ്ങാടി: പെരുവള്ളൂർ കാളമ്പ്രാട്ടിൽചോലക്കൽ നുസ്റത്തുൽ ഇസ്‌ലാം മദ്രസയിൽ ജന്നത്തുൽ ഖിറാഅഃ പദ്ധതിക്ക് തുടക്കമിട്ടു. മദ്റസ വിദ്യാർത്ഥി സംഘടനയായ ഇർഷാദുത്ത്വലബയുടെ ലൈബ്രറി ഉദ്ഘാടനത്തിനോടനുബന്ധിച്ചായിരുന്നു "വായനയുടെ തോട്ടം" എന്നർത്ഥം വരുന്ന ജന്നത്തുൽ ഖിറാഅഃക്ക് തുടക്കമായത്.
മാസത്തിലൊരിക്കൽ വിദ്യാർത്ഥികൾ പുസ്തകങ്ങൾ പ്രദേശത്തെ വീടുകളിൽ എത്തിക്കുകയും നേരത്തെ വീടുകളിലുണ്ടായിരുന്ന പഴയ പുസ്തകങ്ങൾ ശേഖരിക്കുകയും അതിലൂടെ രക്ഷിതാക്കളേയും വിദ്യാർത്ഥികളേയും ഒരുപോലെ വായനയുടെ തോട്ടത്തിലേക്ക് നയിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ജന്നത്തുൽ ഖിറാഅഃ പ്രതിജ്ഞ മദ്റസ വിദ്യാർത്ഥി ഇദ്‌രീസ് നിർവ്വഹിച്ചു. പ്രധാനാദ്ധ്യാപകൻ നിസാർ അസ്ഹരി നേതൃത്വം നൽകി. അദ്ധ്യാപകരായ സ്വദഖത്തുള്ള ഫൈസി, ഹംസ മുസ്ലിയാർ, ദുൽഫുഖാർ മുസ്ലിയാർ എന്നിവർ സംബന്ധിച്ചു.