ഇൻറ്റഗ്രറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (ഐ.എം.ബി)സന്ദേശ ദിനം ഇന്ന് ആചരിച്ചു.
വേങ്ങര: കെ.എൻ.എം.മെഡിക്കൽ വിംഗായ ഇൻറ്റഗ്രറ്റഡ് മെഡിക്കൽ ബ്രദർ ഹുഡ് (ഐ.എം.ബി) സന്ദേശം ദിനം വേങ്ങരയിൽ നടത്തി.കോട്ടക്കൽ പുതുപ്പറമ്പ് പോളി ടെക്കനിക്കലെ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ഐ.എം.ബിയുടെ വിവിധ സേവനങ്ങളെ പൊതു ജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തി.
കെ.എൻ.എ. ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഐ.എം.ബി. സംസ്ഥാന പ്രസിഡന്റ് ഡോ: സി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുൽ ഹഖ്, വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. കുഞ്ഞാലൻകുട്ടി ,.കെ.എം അബ്ദുൽ മജീദ് മദനി, എ.കെ.എ. നസീർ, വേങ്ങര മനാറുൽ ഹുദ പ്രിൻസിപ്പാൾ നസീറുദ്ദീൻ റഹ്മാനി, എൻ.വി.ഹാഷിം ഹാജി, പാറോളി മൂസ കുട്ടി ഹാജി, എൻ.ടി. മുഹമ്മദ് ശരീഫ്,ടി, കെ.കെ.രാമകൃഷ്ണൻ, ഡോക്ടർ ഉമ്മർ, ടി.കെ. മുഹമ്മദ് മൗലവി, പി.കെ.മുഹമ്മദ് നസീം,പി.കെ. നൗഫൽ അൻസാരി ,മുബഷിർ, ചീമാടൻ റഹീം, അസീസ് പഞ്ചിളിഎന്നിവർ പ്രസംഗിച്ചു.30 വർഷത്തെ സൗജന്യ ആതുര സേവന രംഗത്തെ സേവനത്തിന് ഡോ: സി.മുഹമ്മദിന്റെ സേവനത്തിന് എം.എൽ.എ. ഉപഹാരം നൽകി