Labels

22 March 2019

ആവേശമായി യു.ഡി.എഫ് കൺവെൻഷൻ

ആവേശമായി യു.ഡി.എഫ് കൺവെൻഷൻ

സി.പി..എം ജനങ്ങളെ വെല്ലുവിളിക്കുന്നു കുഞ്ഞാലിക്കുട്ടി
പറപ്പൂർ: അക്രമ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത വ്യക്തിയെ സ്ഥാനാർത്ഥിയാക്കുക വഴി സി.പി.എം വോട്ടർമാരെ വെല്ലുവിളിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പറപ്പൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മൂസ്സ ടി. എടപ്പനാട്ട് അധ്യക്ഷത വഹിച്ചു.കെ.എൻ.എ ഖാദർ എം.എൽ.എ, വി വി പ്രകാശ്,     ആര്യാടൻ ഷൗക്കത്ത്.       കൃഷ്ണൻ കോട്ടുമല, എം.എം കുട്ടി മൗലവി, ടി.ടി. ബീരാവുണ്ണി, കെ.എ റഹീം, ടി.പി അഷ്റഫ്, വി.എസ് ബഷീർ, ടി.ഇ കുഞ്ഞിപ്പോക്കർ, സി.കെ അബ്ദുറഹ്മാൻ, ടി.ഹഖ്, നാസർ പറപ്പൂർ, ടി.ബഷീർ, ടി.കെ റഹീം, സി.അയമുതു, കെ.എം കോയാമു, ടി.മൊയ്തീൻ കുട്ടി എം.മജീദ് എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മറ്റിയും രൂപീകരിച്ചു. 

ലോക ജലദിനത്തിൽ ജലം ജീവാമൃതം എന്ന സന്ദേശമുയർത്തി കുരുന്നുകൾ

ലോക ജലദിനത്തിൽ ജലം ജീവാമൃതം എന്ന സന്ദേശമുയർത്തി കുരുന്നുകൾ

പെരുവള്ളൂർ: ലോകജല ദിനത്തോടനുബന്ധിച്ച് ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ വിദ്യാലയത്തിന് സമീപത്തുള്ള കുളത്തിന് ചുറ്റിലുമായി കരവലയം തീർത്ത്  ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി.അയൽപക്ക വീടുകളിലും, സ്ഥാപനങ്ങളിലും ജലസംരക്ഷണ പോസ്റ്റർ പതിച്ച വിദ്യാർത്ഥികൾ, കിളികൾക്കായി ഈ ദിനത്തിൽ തണ്ണീർകുടം ഒരുക്കി കാരുണ്യത്തിന്റെ വഴി കാണിക്കാനും മറന്നില്ല.ജല ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അധ്യാപകരായ സോമരാജ് പി, കെ കെ റഷീദ് ,വി ജംഷീദ് ,ഷാജി പി കെ ,അബ്ദുൽ ബാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

20 March 2019

മണ്ഡലം വനിതാ ലീഗ് കൺവെൻഷൻ

മണ്ഡലം വനിതാ ലീഗ് കൺവെൻഷൻ

വേങ്ങര: തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വേങ്ങര നിയോജക മണ്ഡലം വനിത ലീഗ് കൺവെൻഷൻ നടത്തി. മണ്ഡലം ലീഗ് സെക്രട്ടറി ടി.കെ.മൊയ്തീൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വി.സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു. പി.കെ അലി അക്ബർ, മലപ്പുറം മുൻസിപ്പൽ ചെയർ പേഴ്സൺ സി.എച്ച് ജമീല, ബ്ലോക്ക് പ്രസിഡന്റ് ചാക്കീരി ഹഖ്, വൈസ് പ്രസിഡൻറ് ബുഷ്റമജീദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ ബി.ബീഫാത്തിമ, പി.കെ സഫ്രീന, കെ.പി.സരോജിനി, കുപ്പേരി സുബൈദ, വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ഖദീജാബി, എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: വേങ്ങര മണ്ഡലം വനിതാ ലീഗ് കൺവെൻഷൻ ടി.കെ.മൊയ്തീൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

പരീക്ഷകാലത്തെ അപ്രഖ്യാപിത പവർ കട്ടിൽ പ്രധിഷേധിച്ച്‌ msf

പരീക്ഷകാലത്തെ അപ്രഖ്യാപിത പവർ കട്ടിൽ  പ്രധിഷേധിച്ച്‌ msf

വേങ്ങര: എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷ സമയത്ത്   കെ.എസ്.ഇ.ബി  അപ്രഖ്യാപിതമായി ദിവസവും പവർ കട്ട്  നടത്തുന്നതായി പരാതി. സുപ്രധാന പരീക്ഷകൾ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് കുട്ടികളെ വലച്ച്‌ കെ.എസ്.ഇ.ബിയുടെ ക്രൂരത. ദിവസവും രാത്രിയിലുള്ള പവർ കട്ട് കാരണം വിദ്യാർത്ഥികളുടെ പഠന സമയം നഷ്ടപെടുന്നതായും മാനസിക പിരിമുറുക്കം അനുഭവിക്കുന്നതായും രക്ഷിതാക്കൾ പറയുന്നു.  അപ്രഖ്യാപിതമായി നടത്തുന്ന പവർ കട്ട് കാരണം  വിദ്യാർത്ഥികൾക്കും നാട്ടുകാർക്കുമുള്ള  ബുദ്ധിമുട്ട് ഉടൻ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്  വേങ്ങര പഞ്ചായത്ത്‌ msf കമ്മിറ്റി ഭാരവാഹികളായ സി.പി ഹാരിസ്, വി.ടി അനസ്, എ.കെ ശറഫുദ്ധീൻ, എ.കെ.പി ജുനൈദ്, എ.കെ ഇബ്രാഹിം, അർഷദ് ഫാസിൽ, നിയാസുദ്ധീൻ താട്ടയിൽ എന്നിവർ വേങ്ങര KSEB അസിസ്റ്റന്റ് എൻജിനീയർക്ക് നിവേദനം നൽകി.

പോസ്റ്റാപ്പിസ് മാർച്ച് NREG വർക്കേഴ്സ് യൂണിയൻ കോട്ടക്കൽ ഏരിയാ പ്രസിഡണ്ട് ഷീലാ ദാസ് ഉദ്ഘാടനം ചെയ്തു

പോസ്റ്റാപ്പിസ് മാർച്ച് NREG വർക്കേഴ്സ് യൂണിയൻ കോട്ടക്കൽ ഏരിയാ പ്രസിഡണ്ട് ഷീലാ ദാസ് ഉദ്ഘാടനം ചെയ്തു 

വേങ്ങര : തൊഴിലുറപ്പ് തൊഴിലാളികളുടെ പോസ്റ്റാഫിസ് മാർച്ച്
കൂലി കുടിശിക ഉടൻ വിതരണം ചെയ്യുക 
കൂലി 500 രൂപയാക്കുക
തൊഴിൽ സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി NREG വർക്കേഴ്സ് യൂണിയൻ വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പോസ്റ്റാഫീസ് മാർച്ച് സംഘടിപ്പിച്ചു
കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം KT അലവി കുട്ടി,
PKS മലപ്പുറം ജില്ലാ ജോ..സെക്ടറി KP സുബ്രമണ്യൻ,
CPIM വേങ്ങര ലോക്കൽ സെക്രട്ടറി P പത്മനാഭൻ എന്നിവർ സംസാരിച്ചു
സി.രവി അദ്ധ്യത വഹിച്ചു
വെട്ടൻ ബിന്ദു സ്വാഗതവും തങ്കം രാമകൃഷണൻ നന്ദിയും പറഞ്ഞു

19 March 2019

മൈൻഡ് റീ ഫ്രഷ്മെന്റ് മ്യൂസിക്ക് തെറാപ്പി പ്രോഗ്രാം

മൈൻഡ് റീ ഫ്രഷ്മെന്റ് മ്യൂസിക്ക് തെറാപ്പി പ്രോഗ്രാം

തോട്ടശ്ശേരിയറ പേങ്ങാട്ടുകുണ്ട് വിക്ടറി ക്ലബും സീക്രട്ട് ഓഫ് മ്യൂസിക്ക് ചാരിറ്റബിൾ ട്രസ്റ്റ് ചേർന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച മ്യൂസിക്ക് ഡയറക്ടറായ അലക്സ് പോളിന്റെ മൈൻഡ് റീ ഫ്രഷ്മെന്റ് മ്യൂസിക്ക് തെറാപ്പി പ്രോഗ്രാം നടത്തി.
തിരക്കിൽ നിന്നും തിരക്കിലേക്ക് ഓടി കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിന് കുറച്ച് നേരത്തേക്കെങ്കിലും ശുദ്ധ സഗീതത്തിലൂടെ  മനസ്സിനെ നിയന്ത്രിക്കാനും ഒരുപാട് അറിവുകൾ പകർന്ന് നൽകാനും മലയാളത്തിന്റെ നല്ല പാട്ടുകാരനായ ശ്രീ അലക്സ് പോളിന്റെ മ്യൂസിക്ക് തെറാപ്പിയിലൂടെ കഴിഞ്ഞു.  ഈ പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം പുതിയൊരൂർജ്ജം പകർന്ന് നൽകുവാനും പുതിയൊരനുഭവം പകർന്ന് നൽകുവാനുമായി.
മലപ്പുറം ഹോട്ടൽ ഡെലീഷ്യയുടെ  ഓഡിറ്റോറിയത്തിൽ പാലക്കൽ സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നെഹ്റു യുവകേന്ദ്രയുടെ മലപ്പുറം ജില്ലാ കോ ഓർഡിനേറ്റർ ശ്രീ കുഞ്ഞി മുഹമ്മദ് സാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കണ്ണമഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ നെടുംമ്പള്ളി സെയ്തു തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ കേരള സെക്രട്ടറി ടി പി ശശികുമാർ തോട്ടശ്ശേരിയറ എ എം എൽ പി സ്കൂൾ പ്രാധാനാദ്ധ്യാപകൻ ഹബീബ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് എൻ പി ബിജീഷ് സ്വാഗതവും പ്രശോഭ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
ശ്രീ അലക്സ് പോളിനെ ക്ലബിന്റെ  എക്സിക്യുട്ടീവ് മെമ്പർ പി പ്രശാന്ത് പൊന്നാട അണിയിച്ച് ആദരിച്ചു.

മൊബൈൽ കോടതി പരിചയപ്പെട്ട് ഒളകര സ്കൂൾ വിദ്യാർത്ഥികൾ

മൊബൈൽ കോടതി പരിചയപ്പെട്ട് ഒളകര സ്കൂൾ വിദ്യാർത്ഥികൾ

പെരുവള്ളൂർ: തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി യുടെ
മൊബൈൽ ലോക് അദാലത്തിന്റെ ഭാഗമായാണ്
വിദ്യാലയത്തിൽ മൊബൈൽ കോടതി സജ്ജീകരിച്ചത്. പരപ്പനങ്ങാടി ബാർ അസോസിയേഷൻ സെക്രട്ടറി ശ്രീ കെ ടി ബാലകൃഷ്ണൻ കുട്ടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ വളരെ ലളിതമായി ക്ലാസെടുത്തു. സീനിയർ അഭിഭാഷകരായ മോഹൻദാസ് ,കുഞ്ഞമ്മദ്, അനീഷ്, ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി രാജൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിദ്യാർത്ഥികൾക്കായി 'നിയമപാഠം' എന്ന പുസ്തകം സൗജന്യമായി  വിതരണം ചെയ്തു. നിയമങ്ങളും, കോടതിയുമായും ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ നിരവധി സംശയങ്ങൾക്ക് പരിഹാരമായി മാറുവാൻ
മൊബൈൽ കോർട്ടിന്റെ
ഈയൊരു സന്ദർശനത്തിലൂടെ സാധിച്ചു എന്ന് പ്രധാന അധ്യാപകൻ എൻ. വേലായുധൻ പറഞ്ഞു.

18 March 2019

വെസ്റ്റ് നൈല്‍; വേങ്ങരയില്‍ ആറുവയസ്സുകാരന്‍ മരിച്ചു ആശങ്കപ്പെടേണ്ടെന്ന് കലക്ടര്‍

വെസ്റ്റ് നൈല്‍; വേങ്ങരയില്‍ ആറുവയസ്സുകാരന്‍ മരിച്ചു ആശങ്കപ്പെടേണ്ടെന്ന് കലക്ടര്‍

വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം വേങ്ങര എ.ആര്‍ നഗറിലെ ആറുവയസ്സുകാരന്‍ മരിച്ചു.
കോഴക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എ.ആര്‍ നഗര്‍ കൊടുവായൂരിലെ ആസാദ് നഗറില്‍ തിരുത്തി ചാണക്കത്തി ചേക്കുട്ടിയുടെയും നസീറയുടെയും മകന്‍ ടി.സി. മുഹമ്മദ് ഷഹാന്‍ ആണ് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ മരിച്ചത് .പനി ബാധിച്ച കുട്ടിയെ ഫെബ്രുവരി 17നാണ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച്
ആശങ്കപ്പെടേണ്ടെന്ന് കലക്ടര്‍
വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പനി നിയന്ത്രണ വിധേയമാണെന്നും ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മറ്റാര്‍ക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. രോഗം തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. അശുദ്ധ ജലത്തില്‍ വളരുന്ന ക്യൂലക്‌സ് കൊതുകുകളാണ് രോഗംപരത്തുന്നത്. കൊതുക നിര്‍മാര്‍ജ്ജന, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പക്ഷികളില്‍ നിന്നും കൊതുകു വഴി മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് വെസ്റ്റ് നൈല്‍ പനിക്ക് കാരണം. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. പനി, തലവേദന, ഛര്‍ദ്ദി, തൊലിപ്പുറത്തുള്ള പാടുകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ മണ്ണിട്ട് മൂടിയോ, മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിച്ചോ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. വെസ്റ്റ് നൈല്‍ പനിക്കെതിരായ മുന്‍കരുതലുകള്‍ കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. ടോയ്‌ലെറ്റുകളുടെ വെന്റ് പൈപ്പുകള്‍ക്ക് വല ഇട്ട് കൊതുകുകളെ അകറ്റുക. സെപ്റ്റിക് ടാങ്കിന്റെ അരികുകളില്‍ ഗ്യാപ്പ് ഉണ്ടെങ്കില്‍ സിമന്റ് ഇട്ടു ഗ്യാപ്പ് അടക്കുക.മലിന ജലം ശരിയായി സംസ്‌കരിക്കുക. ജലാശയങ്ങളില്‍ ഗപ്പി മത്സ്യം
വളര്‍ത്തുക. ഓടകളില്‍ മലിന ജലം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. ഓടകള്‍ വൃത്തിയാക്കി മൂടിയിടണംവ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. വീടുകളിലും സ്ഥാപനങ്ങളിലും പരിസരങ്ങളിലും തോട്ടങ്ങളിലുമുള്ള
കൊതുകുവളരാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യണം.
പക്ഷികള്‍ക്ക് (വീട്ടില്‍ വളര്‍ത്തുന്നവ ഉള്‍പ്പെടെയുള്ളവ) അസുഖങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെടുകയോ, ചാവുകയോ ചെയ്താല്‍ തൊട്ടടുത്തുള്ള മൃഗസംരക്ഷണ വകുപ്പ് അധികൃതരെയോ ആരോഗ്യവകുപ്പ് അധികൃതരെയോ വിവരം അറിയിക്കുക.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������