വീടെന്നു നാം വിളിക്കുന്ന
കൽചുമരുകളുടെ നാനാർത്ഥങ്ങൾ
റോസ് മാനർ അഗഥികൾക്കൊരു വീട് വലിയോറ മനാട്ടിപ്പറമ്പ്
ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കു വേണ്ടിയുള്ള സ്ഥാപന
കേന്ദ്ര സർക്കാരിന്റെ ഗ്രാന്റ് നഷ്ടമായതോടെ സാബത്തികമായി വളരെയതികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സ്ഥാപനത്തിനെ ആരുടെയെങ്കിലും ഒരു സഹായം കിട്ടിയാൽ ഇവർക്കത് വലിയ ആശ്വാസം നൽകും
കാരണം എന്തൊക്കെയായാലും ഇവർക്കു നേരെ കണ്ണsക്കാൻ വയ്യ ആലംഭമർഹിക്കുന്നവർക്ക് ഒരു അത്താണിയാണ് റോസ് മാനർ
പുറത്തു നിന്ന് കേട്ടതിലും എത്രയോ വ്യത്യസ്തമായിരുന്നു മതിൽ കൊണ്ട് മറഞ്ഞു കിടക്കുന്ന റോസ് മാനറിലെ വിശേഷങ്ങളും അവസ്ഥകളും
കേന്ദ്ര സർക്കാരിന്റെ ഗ്രാന്റോടെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം എതാനും വർഷങ്ങളായി അത് ഇല്ലാതെയാണ് ഇപ്പോ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്
വീട് എന്നത് ഒരു ബിൽഡിങ്ങിനപ്പുറത്തേക്ക് പലതുമായ ഇടങ്ങളായതിനാലാണ് നമുക്ക് വീട്ടിലെത്തുമ്പോൾ ആശ്വാസവും, വീട് വിട്ട് പോവുമ്പോൾ ഗ്രഹാതുരത്വവും, ഹോം സിക്ക്നസും ഒക്കെ അനുഭവപ്പെടുന്നത്. പക്ഷെ പതിനഞ്ച് വർഷത്തോളം പഴക്കമുള്ള റോസ് മാനർ എന്ന സ്ത്രീ റീഹാബിലിറ്റേഷൻ സെന്റർ ഒരു പാട് പേർക്ക് പുതു ജീവിതത്തിന്റെയും പുതു അഡ്രസ്സിന്റെയും ചുരുക്കപ്പേരാണ്
ഗാർഹിക പീഡനം അനുഭവിച്ചവരും, തെരുവോരങ്ങളിൽ അനാഥരാക്കപ്പെട്ടവരും, സമൂഹത്തിൽ പുറം തള്ളപ്പെട്ടവരും, അച്ഛന്റെ കുഞ്ഞിനെ ഗർഭം ചുമന്നവരുമെല്ലാമടക്കം പലരും പല കാലങ്ങളിലായി ഇതു വഴി പുനധിവാസ യാത്ര ചെയ്‌തവരാണ്.
ഇവിടെ വന്ന് വളർന്ന് കല്യാണം കഴിച്ചു പോയവർക്കും പ്രശ്നങ്ങൾക്ക് പരിഹാരം നേടി ജീവിതത്തിലേക്ക് തിരിച്ചു പോയവർക്കുമൊക്കെ ഇന്ന് റോസ് മാനർ ഒരു തറവാട് ആണ്.
രാത്രിയിൽ അച്ഛന്റെ വരവിനെ ഭയന്നു കഴിയുന്ന ഒരിടത്തെ 'വീട് 'എന്ന് എങ്ങനെ വിളിക്കാം.?
ജീവിച്ച കാലമത്രയും അച്ഛനെയും,അമ്മയെയും തിരഞ്ഞ കുട്ടിയുടെ സ്വപ്‍നങ്ങളിലെ വീടിന്റെ രൂപം എങ്ങനെയായിരിക്കും.?
ജനലും വാതിലും കുറ്റിയിട്ടെന്നുറപ്പ് വരുത്തിയിട്ടും സുരക്ഷിതത്വം ഉറപ്പ് വരാത്തവരുടെ വീടിനെ വീടെന്നു വിളിക്കാമോ...?
വിവിധ കാരണങ്ങൾ കൊണ്ട് ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾകക്കും വേണ്ടിയുള്ള ഒരിടത്താവളമാണ് ഈ ഷോർട്ട് സ്റ്റേ ഹോം
ഇവിടേക്കക്ക് സഹായങ്ങൾ നൽകാൻ താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ
9526458537