Labels

26 October 2019

വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാർക്ക് അരപ്പട്ടകൾ കൈമാറി

വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാർക്ക് അരപ്പട്ടകൾ കൈമാറി

വേങ്ങരയിലെ പ്രമുഖ വാട്സ് ആപ്പ് ഗ്രൂപ്പായ മുണ്ട്യാംതടം ഗ്രൂപ്പ് വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാരുടെ കോൽക്കളി ട്ടീമിന് ആവശ്യമായ അരപ്പട്ടകൾ സ്നേഹോപഹാരമായി നൽകി. വ്യത്യസ്ത വേദികളിൽ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗരന്മാർ 27/10/2019. ഞായറാഴ്ച രാവിലെ  കുറ്റൂർ നോർത്ത് സ്കൂളിൽ വെച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവ കലാപരി പാടികളുടെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിക്കാനിരിക്കെവെയാണ് മുണ്ട്യാം തടം വാട്സ് ആപ്പ് ഗ്രൂപ്പിന്റെ  സ്നേഹോപഹാരം ലഭിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസൽ കൂളിപ്പാലാക്കൽ നിർവഹിച്ചു. സായം പ്രഭ ഇംബ്ലിമെൻറ് ഓഫീസർ ശ്രീമതി കമലാ ഭായ് അദ്ധ്യക്ഷത വഹിച്ചു. മെംബർമാരായ ഇ. മുഹമ്മദലി , അശ്റഫ് പറാഞ്ചേരി , ലതീഫ് പൂവഞ്ചേരി , ലാന്റ്സ് ക്ലബ് അംഗം മുനീർ ബുഖാരി , മുണ്ട്യാംതടം വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരായ പൂയിത്തറ അബ്ദുറഹ്മാൻ ( ബാവ) , സക്കീർ മുണ്ട്യാം വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളായ സൈതലവി ഹാജി മുതലായവർ ചടങ്ങിൽ പങ്കെടുത്തു. വേങ്ങര ഗ്രാമ പഞ്ചായത്ത് തലത്തിൽ അവതരിപ്പി ക്കാൻ അവസരം ലഭിച്ച തിന് പുറമെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് തലത്തിലും അവതരി പ്പിക്കാൻ അവസരം ലഭിച്ച തിൽ വേങ്ങര സായം പ്രഭ ഹോമിലെ മുതിർന്ന പൗര ന്മാർ ഇരട്ടി സന്തോഷത്തിലാണ്

25 October 2019

രാമേട്ടൻ @ 72: അരനൂറ്റാണ്ടിന്റെ വായന

രാമേട്ടൻ @ 72: അരനൂറ്റാണ്ടിന്റെ വായന

രാമേട്ടൻ പത്രവായനയിൽ
വേങ്ങര:
72 പിന്നിട്ട കറുത്തേടത്ത്‌ രാമേട്ടന്റെ ദേശാഭിമാനി വായനയ്ക്ക്‌ പ്രായം അൻപത്‌ പിന്നിട്ടു. ഇന്നും ചെറുപ്പത്തിന്റെ അതേ ഊർജത്തിൽ  കടയിലെ തയ്യൽ മെഷീനുസമീപമിരുന്ന്‌ വായന തുടരുകയാണ്‌ ഈ വയോധികൻ. കണ്ണടയില്ലാതെയാണ്‌  വായന. വാർത്തകൾ, ലേഖനങ്ങൾ, മുഖപ്രസംഗം എന്നിവയെല്ലാം പ്രഭാതത്തിലെ ഒറ്റവായനയിൽ ആ തലച്ചോറിലെത്തും. അതിനിടെ കടയിൽ വരുന്ന പതിവുകാർക്കെല്ലാം തയ്ച്ചുവച്ച ഉടുപ്പുകൾക്കൊപ്പം വായനയിലെ വിവരങ്ങളും ലഭ്യമാക്കും.  1966ലാണ്‌ ദേശാഭിമാനിയുമായുള്ള ഈ അഭേദ്യബന്ധം തുടങ്ങുന്നത്‌.  പിന്നെ ഒരിക്കലും ആ പതിവ് മുടങ്ങിയിട്ടില്ല. -  67ലാണ്‌ സിപിഐ എം അംഗമാവുന്നത്‌.  52 വർഷമായി ഇന്നും അംഗത്വം പുതുക്കുന്നു. അതിനിടെ നാലുതവണ കണ്ണമംഗലം  ബ്രാഞ്ച് സെക്രട്ടറിയായി. രണ്ടുതവണ വേങ്ങര ലോക്കൽ കമ്മിറ്റി അംഗവുമായി.

കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്തിയിരുന്ന കാലത്താണ് രാമേട്ടൻ പാർടിയുമായി അടുക്കുന്നത്. വെന്നിയൂരിലെ അമ്മാവന്റെ വീട്ടിൽനിന്നായിരുന്നു  പ്രൈമറി വിദ്യാഭ്യാസം. സ്കൂൾ വിട്ടുവരുമ്പോൾ പലപ്പോഴും കമ്യൂണിസ്റ്റുകാരുടെ പ്രസംഗങ്ങളുണ്ടാവും. ഈ പ്രസംഗങ്ങളിലെ പാവങ്ങളുടെ കഷ്ടപ്പാടുകൾ തന്റേതുകൂടിയാണെന്ന തിരിച്ചറിവാണ് രാമേട്ടനെ പാർടിയിലേക്ക്‌ അടുപ്പിച്ചത്‌.   57ൽ ഇ എം എസ് സർക്കാർ കൊണ്ടുവന്ന ഉച്ചഭക്ഷണ പദ്ധതിയും ആകർഷിച്ചു. 

പാർടി പിളരുന്നതിനുമുമ്പുതന്നെ നേതാക്കളുമായി ഇദ്ദേഹത്തിന്‌ ബന്ധമുണ്ടായിരുന്നു. പിന്നീട്‌ സിപിഐ നേതാക്കളായ  പി ഗംഗാധരൻ, കോയക്കുഞ്ഞു നഹ, സിപിഐ എം നേതാക്കളായിരുന്ന പരമേശ്വരൻ എമ്പ്രാന്തിരി, കെ ബാപ്പു തുടങ്ങിയവരുമായി  ബന്ധംപുലർത്തി. 95ൽ  തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പ്  വേളയിൽ കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ തന്റെ തയ്യൽ കടയിൽ വിശ്രമിച്ചത്‌ രാമേട്ടന്‌ ഇന്നും ഓർമയുണ്ട്‌.  

വർഗ–-ബഹുജന സംഘടനകളുടെ നേതൃതലത്തിലും രാമേട്ടൻ പ്രവർത്തിച്ചു.  95ൽ അവിഭക്ത  വേങ്ങര പഞ്ചായത്തിൽ മെമ്പറും സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു.  ഇപ്പോൾ സിപിഐ എം  തോട്ടശേരിയറ ബ്രാഞ്ച് അംഗമാണ്‌. ഭാര്യക്കും നാലുമക്കൾക്കുമൊപ്പം  പുള്ളിപ്പാറയിലെ കുറക്കൻപറമ്പിലാണ്‌ താമസം. എഴുപതുകഴിഞ്ഞിട്ടും ദേശാഭിമാനിയുടെ പ്രചാരണ പ്രവർത്തനങ്ങളിലും ഊർജിതം.

24 October 2019

പറപ്പൂർ ഗ്രാമപഞ്ചായത്തിന് ISO സർട്ടിഫിക്കറ്റ്

പറപ്പൂർ ഗ്രാമപഞ്ചായത്തിന് ISO സർട്ടിഫിക്കറ്റ്

പറപ്പൂർ പഞ്ചായത്ത് ISO സർട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിന് വേണ്ടി മാസങ്ങളോളമായി തീവ്രയത്നത്തിലായിരുന്നു.പഞ്ചായത്ത് ഉദ്യോഗസ്ഥൻ മാരും ഭരണ സമിതിക്കാരും പഞ്ചായത്തിന്റെ എല്ലാ കാര്യത്തിലും വളരെ അടുക്കും ചിട്ടയും വരുത്തുന്നതിന്നു വേണ്ടി രാവും പകലും കഠിനമായ ജോലിത്തിരക്കിലായിരുന്നു.

  ഈ മാസം 3ന് ISO യുടെ ഭാഗമായി ഗവൺമെന്റ് ചുമതലപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥന്റെ ചുമതലയിൽ ഭരണസമിതി മെമ്പർ മാരേയും ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തി മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിംഗിന്റെ ആദ്യഘട്ടത്തിൽ എന്താണ് ISO എന്നും അതിന്റെ പ്രത്യേകതയും വിവരിച്ചുതരികയും, ശേഷം പഞ്ചായത്ത് മുഴുവനായും ഓഡിറ്റ് നടത്തുകയും തുടർന്ന് രണ്ടാം ഘട്ടത്തിൽ ഓഡിറ്റിങ്ങിൽ കണ്ട പോരായ്മകളെ ബന്ധപ്പെട്ടവരെയെല്ലാം ബോധ്യപ്പെടുത്തുകയും ചെയ്തു.

   ശേഷം 19/10/19 ന് ഇതുപോലെ വീണ്ടും മീറ്റിംഗ് വിളിച്ച് ചേർത്തു. സൂചിപ്പിച്ച പോരായ്മകൾ നികത്തിയതിന്റെ അടിസ്ഥനത്തിൽ 21/10/19ന്  1SOസർട്ടിഫിക്കറ്റ് നൽകി രേഖപ്പെടുത്തി.
അങ്ങിനെ പഞ്ചായത്തിന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും.

വാർദ്ധക്യ സഹജമായ രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നവർക്ക് ഒരു കൈത്താങ്ങ്

വാർദ്ധക്യ സഹജമായ രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നവർക്ക് ഒരു കൈത്താങ്ങ്

സായംപ്രഭാ ഹോം വേങ്ങര ഗ്രാമ പഞ്ചായത്തും കോട്ടക്കൽ ചോലക്കുണ്ട് കർമ്മസിദ്ധി ഇന്റർനാഷണൽ ആയുർവേദ ഹോസ്പിറ്റലും സംയുക്തമായി സങ്കടിപ്പിക്കുന്ന വയോജനങ്ങൾക്കായുള്ള സൗജന്യ ആയുർവേദ ക്യാമ്പിലേക്കുള്ള റജിസ്റ്റ്റേഷൻ ആരംഭിച്ചിരിക്കുന്നു.
 കോട്ടക്കൽ പറപ്പൂർ ചോലക്കുണ്ടിൽ പ്രവര്ത്തിച്ചുവരുന്ന കിയാ ഹോസ്പിറ്റലിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ  പ്രശസ്ത ആയുർവേദ ചികിത്സകൻ ഡോക്ടർ കെ.ജി. വിദ്യാസാഗരൻ(റിട്ട. പ്രൊഫസർ കോട്ടക്കൽ ആയുർവേദ കോളേജ്) ന്റെ നേതൃത്വത്തിൽ വിദഗ്‌ധ ഡോക്ടർമാരടങ്ങുന്ന പാനൽ രോഗ നിർണ്ണയം നടത്തി ചികിത്സ നിശ്‌ചയിക്കുന്നു. 2019 നവംബർ ആദ്യവാരത്തിൽ ആരംഭിക്കുന്ന ക്യാമ്പ് രണ്ടാഴ്ചക്കാലം നീണ്ടു നിൽക്കുന്നതാണ്.
പ്രസ്തുത ക്യാമ്പിൽ പക്ഷാഘാതം, പാർക്കിൻസോണിസം, രക്തവാതം, ആമവാതം, സന്ധിരോഗങ്ങൾ, നട്ടെല്ല് രോഗങ്ങൾ (കഴുത്തുവേദന, നടുവേദന), എക്‌സീമ, സോറിയാസിസ് തുടങ്ങിയ ത്വക്ക് രോഗങ്ങൾ, രക്ത സംബന്ധമായ രോഗങ്ങൾ, അലർജി, ആസ്ത്മ, പ്രമേഹം, മൂത്രക്കല്ല്, പ്രോസ്റ്റേറ്റ്ഗ്രന്ഥി വീക്കം, സ്ത്രീരോഗങ്ങൾ, അർശസ്സ്, ഫിസ്റ്റുല, ദീർഘകാലം പഴക്കമുള്ള വ്രണങ്ങൾ, എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ നിർദ്ദേശിക്കുന്നതാണ് . 
ക്യാമ്പിനെ കുറിച്ച് കൂടുതലറിയാനും രജിസ്റ്റർ ചെയ്യാനും വേങ്ങര സായംപ്രഭാ ഹോമുമായി 2019 നവംബർ ഒന്നിന് മുമ്പായി ബന്ധപ്പെടുക.

21 October 2019

ഉപജില്ല ഗാന്ധി ദർശൻ കലാമേള എടരിക്കോടും കുറ്റൂരും ചാമ്പ്യൻമാർ

ഉപജില്ല ഗാന്ധി ദർശൻ കലാമേള 
എടരിക്കോടും കുറ്റൂരും ചാമ്പ്യൻമാർ
വേങ്ങര: ഉപജില്ല ഗാന്ധി ദർശൻ കലാമേള സമാപിച്ചു. അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലിൽ അധ്യക്ഷത വഹിച്ചു.പി.കെ.നാരായണൻ ഗാന്ധി സന്ദേശം നൽകി.എ.ഇ.ഒ വി.കെ ബാലഗംഗാധരൻ, പൂക്കുത്ത് മുജീബ്, കെ. നഹീം, പി.സെയ്തലവി, വി.എൻ ഹരിദാസൻ, കെ.ഷാഹിദ എന്നിവർ പ്രസംഗിച്ചു. 500 പേർ പങ്കെടുത്ത മൽസരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പി.കെ.എം എച്ച് എസ് എസ് എടരിക്കോടും യു.പി വിഭാഗത്തിൽ പി.എം.എസ്.എ എം യു .പി എസ് കുറ്റൂരും ചാമ്പ്യൻമാരായി. ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.ഒതുക്കുങ്ങൽ രണ്ടാം സ്ഥാനവും എം.യു.എച്ച്.എസ് ഊരകം മൂന്നാം സ്ഥാനവും നേടി.യു.പി.വിഭാഗത്തിൽ എ.ആർ.നഗർ എച്ച്.എസ്.എസ് ചെണ്ടപ്പുറായ രണ്ടാം സ്ഥാനവും ജി.എം യു.പി എസ് ചേറൂർ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുള്ളാട്ട് സലീം ഉദ്ഘാടനം ചെയ്തു.കലയപുരം മോനച്ചൻ, കെ.സക്കീന, എം.അബ്ദുള്ളക്കുട്ടി.വി.സൈനത്ത് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: ഉപജില്ല ഗാന്ധിദർശൻ കലോൽസവം കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

20 October 2019

ഇൻകെൽ സംഘം സ്കൂൾ സന്ദർശിച്ചു ചാക്കീരി ഗവൺമെന്റ് മാപ്പിള യുപി സ്കൂളിന് 3 കോടിയുടെ ഫണ്ട്

ഇൻകെൽ സംഘം സ്കൂൾ സന്ദർശിച്ചു
ചാക്കീരി ഗവൺമെന്റ് മാപ്പിള യുപി സ്കൂളിന് 3 കോടിയുടെ ഫണ്ട്
ചേറൂർ: ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ഗവർമെന്റ് യു പീ സ്കൂളിൽ പുതിയ കെട്ടിട നിർമ്മാണത്തിന് ബജറ്റിൽ വകയിരുത്തിയതുമായി ബന്ധപ്പെട്ട് പ്രതിനിധി സംഘം സ്കൂൾ സന്ദർശിച്ചു. വേങ്ങര എം.എൽ.എ കെ.എൻ.എ ഖാദറിന്റെ അഭ്യർത്ഥനയെ തുടർന്ന് സർക്കാർ ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിരുന്നു. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പുതിയ കെട്ടിട നിർമാണപദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്  വേണ്ടി യാണ് ഇൻകെൽ പ്രതിനിധി സംഘം സ്കൂൾ സന്ദർശിച്ച്ത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച്  മൂന്ന് നിലകളിലായി 18 ക്ലാസ്സ് മുറികളും ലാബ് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കും.
 വേങ്ങര ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി,ഇൻകെൽ ചീഫ് എഞ്ചിനിയർ പ്രേംകുമാർ ശങ്കരപണിക്കർ, എ.ജി.എം മീര, എഞ്ചിനിയർമാരായ കൃഷ്ണരാജ്, ആദർശ്, എം.എൽ.എയുടെ പ്രതിനിധി പഞ്ചിളി അസീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പി.ടി.എ പ്രസിഡന്റ് എപി സൈദലവി,സ്കൂൾ ഹെഡമാസ്റ്റർ സൈദലവി. പി, ഇസ്മായിൽ P, എം.അബ്ദുല്ല, ഇസ്മാഈൽ ap,mk ജാബിർ  എന്നിവർ നേതൃത്വ

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������