Labels

12 January 2019

ലഹരി ബോധവൽക്കരണ ക്ലാസ്

ലഹരി ബോധവൽക്കരണ ക്ലാസ്


കുറ്റൂർ നോർത്ത് ഷറഫിയ്യ സാംസ്കാരിക കൂട്ടായ്മയും വേങ്ങര ജനമൈത്രി പോലീസും ചേർന്ന് കുറ്റൂർ നോർത്തിൽ സംഘടിപ്പിച്ച ലഹരി ബോധവൽക്കരണ ക്ലാസും ഉപഭോക്തൃ പഠന ക്ലാസും വേങ്ങര അസി.എസ്.ഐ ശ്രീ വിജയൻ ഉദ്ഘാടനം ചെയ്തു. ഷറഫിയ്യ പ്രസിഡന്റ് കെ.ടി.ആലസ്സൻ കുട്ടി അദ്ധ്യക്ഷനായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥൻ വിമുക്തി വിഭാഗത്തിലെ പി. ബിജു ലഹരി ബോധവൽക്കരണ ക്ലാസെടുത്തു. വാർഡ് മെമ്പർ ഹസീന ഫസൽ മുഖ്യാതിഥിയായിരുന്നു. ജില്ലാ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി ടി.ടി.അബദുൽ റഷീദ് ഉപഭോക്തൃ അവകാശങ്ങൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഡോ.അബദു റസാഖ് സുല്ലമി,

 , അബദുൽ ഹമീദ് കെ.എം, അസ്‌ലം കെ.പി.എം. അഷ്റഫ് കോയിസ്സൻ, നിഷാദ് കെ.പി., ഉണ്ണി മാസ്റ്റർ, ഗണേഷ് കെ.എം., വിനോദ് സി., അസ്ക്കർ കെ., സത്താർ കെ.വി., സിറാജ്.എ, വേണു വാപ്പാട്ട്, എന്നിവർ സംസാരിച്ചു. ദുർഗ്ഗാദാസ് കെ.പി.സ്വാഗതവും സാലിം.പി നന്ദിയും പറഞ്ഞു.

11 January 2019

ട്രാഫിക് സുരക്ഷയ്ക്കായി റിഫ്ളക്ടീവ് കോൺവെക്സ് മിറർ സ്ഥാപിച്ചു


ട്രാഫിക് സുരക്ഷയ്ക്കായി റിഫ്ളക്ടീവ് കോൺവെക്സ് മിറർ സ്ഥാപിച്ചു

ഗതാഗത കുരുക്കും അപകടങ്ങൾ പതിയിരിക്കുന്നതുമായ ആയുർവ്വേദ ഹോസ്പിറ്റലിനു സമീപമുള്ള പുതുപ്പറമ്പ്, പറപ്പൂർ ചോലക്കുണ്ട് റോഡുകൾ വേർപിരിയുന്നിടത്താണ് കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ എൻ.എസ്.എസ് വിഭാഗം ട്രാഫിക് സുരക്ഷാ കോൺവെക്സ് മിറർ സ്ഥാപിച്ചത്.ദിനം പ്രതി നൂറുകണക്കിന് വിദ്യാർത്ഥികളും കാൽനടയാത്രക്കാരും കടന്നുപോകുന്ന ഇവിടെ പുതുപ്പറമ്പ് ഭാഗത്തു നിന്നും ചോലക്കുണ്ട് ഭാഗത്തുനിന്നും ഒരേ സമയം വാഹനങ്ങൾ വന്നു ചേരുന്നതോടെ അപകട സാധ്യത ഏറെയാണ്. പുതിയ സംവിധാനം വഴി മറുവശം കടന്നെത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനാവും.

10 January 2019

വേങ്ങര പഞ്ചാത്തിലെ സ്റ്റാഫ് മാട്ടി മുഹമ്മദിന്റെ ചിത്ര പ്രദർശനം അടയാളം കോഴിക്കോട് ആരംഭിച്ചു കോഴിക്കോട് ഡെപ്യൂട്ടി മേയർ മീരാ ദർശക് ഉദ്ഘാടനം നിർവ്വഹിച്ചു

വേങ്ങര പഞ്ചാത്തിലെ സ്റ്റാഫ് മാട്ടി മുഹമ്മദിന്റെ ചിത്ര പ്രദർശനം  അടയാളം
കോഴിക്കോട് ആരംഭിച്ചു കോഴിക്കോട് ഡെപ്യൂട്ടി മേയർ മീരാ ദർശക് ഉദ്ഘാടനം നിർവ്വഹിച്ചു
പ്രശസ്ത ചിത്രകാരൻ മാട്ടി മുഹമ്മദിന്റെ അടയാളം
ചിത്രപ്രദർശനം കോഴിക്കോട് ആരംഭിച്ചു
ഉദ്ഘാടനം കോഴിക്കോട് ഡെപ്യൂട്ടി മേയർ മീര ദർശക് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ചിത്രകാരൻ പോൾ കലാനോട് സെബാസ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു പ്രദർശനം 13 വരെ
നാട്ടിലും വീട്ടിലും മാട്ടി എന്ന പേരിലറിയുന്ന മുഹമ്മദ്
സ്കൂൾ തലം മുതൽ ചിത്ര കലയിൽ താൽപര്യം  ഉള്ള  കുട്ടി  ജന്മനാൽ വികലാംഗനയ തിനാൽ മാനസികമായ ഒറ്റപ്പെടലിൽ നിന്നാണ് ചിത്ര കലയുടെ തുടക്കം
സ്കൂൾ തലം ജില്ലാ തലം സംസ്ഥാന തലം മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു തുടർന്ന് SSLC പാസായി PDC ക്ക് ശേഷം താൽപര്യമുള്ള ചിത്ര കലയിലേക്ക് പ്രവേശിച്ചു
1992 ൽ കോഴിക്കോട് യൂണിവേഴ്സൽ ഫൈനാർട്സ് കോളേജിൽ നിന്ന് ചിത്രകലയിൽ ബിരു തം നേടി
തുടർന്ന് 1995 ൽ മാട്ടി അഡ്വർടൈസിംഗ് എന്ന പരസ്യ കമ്പനി ആരംഭിച്ചു
2011 ലെ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച എംപ്ലോയിക്ക് ഉള്ള സംസ്ഥാന അവാർഡ് നേടി
ഒഴിവ് സമയങ്ങളിൽ എല്ലാം ചിത്രങ്ങൾ വരക്കുക പതിവായിരുന്നു
ആദ്യം  വാട്ടർ കളർ ചിത്രങ്ങൾ വരച്ചിരുന്നത് ചെറുപ്പം മുതൽ വീട്ടുകാരുടേയും കൂട്ടുകാരുടേയും അകമഴിഞ്ഞ പ്രോത്സാഹനം കിട്ടിയിരുന്നു 2013 ൽ സംസ്ഥാന സർവ്വീസിൽ പഞ്ചായത്ത് ഡിപാർട്ട്മെന്റിൽ വേങ്ങര പഞ്ചായത്തിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു ഈ സമയത്ത്  വീണ്ടും സജീവമായി ചിത്ര കലയിലേക്ക് പ്രവേശിച്ചു.
സുഹൃത്ത് പാണക്കാട് മൊയീൻ അലി തങ്ങളുടെ നിർദ്ദേശം പ്രകാരം ഒരു പ്രത്തേക ലൈറ്റിങ് ചിത്രങ്ങൾക്ക് തുടക്കം ആരംഭിച്ചു
രാത്രിയുടെ സൗന്ദര്യം എന്ന വിശയവുമായി അക്ര ലിക് കളർ ഉപയോഗിച്ച് കേൻ വാസിൽ ചിത്രങ്ങൾക്ക് തുടക്കം കുറിച്ചു
രാത്രി സമയങ്ങളിലാണ് വരക്കലും
ചിത്ര'  പ്രദർശനങ്ങൾ
2000 മലപ്പുറം
2016 എണാം കളം
2018 മലപ്പുറം
2018 ജൂലൈ 26 മുതൽ      29 വരെ തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയം
കേരളത്തിലും പുറത്തൂം പ്രദർശനങ്ങൾ നടത്തുക ചിത്രങ്ങളുടെ വിൽപനക്
മലപ്പുറത്ത് ഒരു സ്വന്തം ചിത്രങ്ങളുടെ ഒരു ആർട്ട് ഗ്യാലറി  തുടങ്ങണം
ചിത്രം വരയിൽ ഭാര്യ മുംതാസ് മക്കൾ മുർഷിദ സഫ്വാൻ , റിയ എന്നിവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും സഹായങ്ങളും വളരെ മുതൽകൂട്ടാണ്
പ്രകൃതിയുടെ സൗന്ദര്യം എത്ര കണ്ടാലും ഒരു വ്യക്തിക്ക് മടുപ്പ് വരില്ല എന്നതും  ചിത്രങ്ങൾ കണ്ട് നേരിട്ട് കുട്ടികൾ മുതൽ വലിയവർക്ക് വരെ അസ്വദിക്കാനും കഴിയും എന്ന കാഴ്ചപ്പാട് കൊണ്ടാണ് ഇത്തരം ചിത്രങ്ങളിലേക്ക് ഇറങ്ങിയത്
50 ഓളം ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്


08 January 2019

വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ

വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ

വേങ്ങര: 38,15500 രൂപയുടെ കുഴൽപ്പണവുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് വേങ്ങര എസ്.ഐ സംഗീത് പുനത്തിലും സംഘവും പിടികൂടിയത്. വേങ്ങര കാരത്തോട് പെട്രോൾ പമ്പിന് സമീപത്തുനിന്നാണ് സംഘത്തെ രഹസ്യവിവരത്തെ തുടർന്ന് പിടികൂടിയത്. പിടിയിലായ നവാസ്, നൗഷാദ്, ജലീൽ, നിസാർ എന്നിവർ മഞ്ചേരി,വേങ്ങര സ്വദേശികളാണ്.രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.സി.പി.ഒ മാരായ സുബൈർ, മുജീബ് റഹ്മാൻ, സിനീഷ്, സുധീഷ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.

07 January 2019

പറപ്പൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഇരിങ്ങല്ലൂർ തോണിക്കടവ് കട്ടക്കൽ AP അഹമ്മദാജി മെമ്മോറിയൽ അംഗനവാടിയിൽ സ്വന്തമായി കൃഷി ചെയ്ത ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി

പറപ്പൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഇരിങ്ങല്ലൂർ തോണിക്കടവ് കട്ടക്കൽ AP അഹമ്മദാജി മെമ്മോറിയൽ അംഗനവാടിയിൽ സ്വന്തമായി കൃഷി ചെയ്ത ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി അംഗനവാടിയിലേക്കാവശ്യമായ മുഴുവൻ പച്ചക്കറികളും ജൈവവളം മാത്രം ഉപയോഗിച്ച്  ഇവിടെ കൃഷി ചെയ്യുന്നുണ്ട് .
A.L.M.S. കമ്മിററി അംഗങ്ങളുടെയും വർക്കർ നിഷ ടീച്ചർ ഹെൽപ്പർ റസീന എന്നിവരുടെയും ത്യാഗോജ്ജ്വലമായ പ്രവർത്തനമാണ് ഈ സംരംഭം വിജയിപ്പിക്കാൻ കഴിഞ്ഞത്. അംഗനനവാടിയുടെ ഇത്തരം എല്ലാ നല്ല പ്രവർത്തനങ്ങൾക്കും എപ്പോഴും താങ്ങും തണലുമായ ആറാം വാർഡ് മെമ്പർ 
'Ap ഹമീദ് '  പ്രത്യേകം പ്രശംസ അർഹിക്കുന്നുണ്ട് .അംഗൻവാടിയുടെ എല്ലാ പ്രവർത്തനങ്ങളും വൻ വിജയമാക്കാൻ സഹകരിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും വർക്കർ നിഷ ടീച്ചർ നന്ദി അറിയിച്ചു.

48 മണിക്കൂർ പൊതു പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ വേങ്ങരയിൽ വ്യാപാരികൾ കടകൾ തുറക്കുമെന്ന് മണ്ഡലം ജന:സെക്രട്ടറി MK സൈനുദ്ദീൻ അറിയിച്ചു

48 മണിക്കൂർ പൊതു പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ   
വേങ്ങരയിൽ വ്യാപാരികൾ കടകൾ തുറക്കുമെന്ന് മണ്ഡലം ജന:സെക്രട്ടറി MK സൈനുദ്ദീൻ അറിയിച്ചു
വേങ്ങരയിൽ നാളെ Taxi വാഹനങ്ങൾ ഒന്നും നിരത്തിൽ ഇറക്കില്ലാ എന്ന് ട്രൈവേയ്സ് യൂണിയൻ അറിയിച്ചു
ട്രേഡ് യൂണിയന്റെ പന്തം കൊളുത്തി പ്രകടനം ഇന്ന് രാത്രി ഉണ്ടാകുമെന്നും അറിയിച്ചു
വേങ്ങര ടൗണിൽ നാളെ രാവിലെ സമരപന്തൽ തുറക്കും 
 എല്ലാ മേഖലകളിലെയും തൊഴിലാളികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച്, ബിജെപിയുടെ പോഷകസംഘടനകൾ ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ചേർന്നു ദേശീയ തലത്തിൽ പണിമുടക്കുന്നത്. ദേശീയ പണിമുടക്ക് കേരളത്തിൽ സമ്പൂർണമായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി അറിയിച്ചിരുന്നു. കേന്ദ്ര സംസ്ഥാന ജീവനക്കാർ, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികൾ, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, കടകളിലെ ജീവനക്കാർ തുടങ്ങി എല്ലാ തൊഴിൽ മേഖലകളിലുമുള്ളവർ രണ്ടുദിവസം പണിമുടക്കുമെന്നു സമിതി അറിയിച്ചു. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ തീവണ്ടി തടയൽ സമരമുണ്ടാകും. ശബരിമല തീർഥാടകരെ ബാധിക്കരുതെന്നു നിർദേശിച്ചിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ, വന്നുപെടുന്ന വിനോദസഞ്ചാരികൾ എന്നിവരെ പണമുടക്ക് ബാധിക്കാതെ നോക്കും. ആശുപത്രി ആംബുലൻസ്, മരുന്നുവിതരണം, പത്രം, ജലവിതരണം തുടങ്ങിയ അവശ്യസർവീസുകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തുറമുഖം, എയർപോർട്ട്, റോഡ് ഗതാഗതം, വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം പണിമുടക്കിൽ സ്തംഭിക്കും. എറണാകുളം, ആലുവ, കളമശേരി, തൃപ്പൂണിത്തുറ എന്നിവടങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ പ്രതിഷേധസമരം നടത്തും. സെസ്, എയർപോർട്ട് ഗ്രൗണ്ട് ഹാൻസ്‌ലിങ്, തുറമുഖം ഉൾപ്പടെ എല്ലാ മേഖലകളിലെയും തൊഴിലാളികൾ 14 ദിവസം മുമ്പേ നോട്ടീസ് നൽകിയിട്ടുണ്ട്.  കൊച്ചി മെട്രോയിലെ 300 ജീവനക്കാർ പണിമുടക്കുമെന്നു കാണിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്.

പണിമുടക്കിയ തൊഴിലാളികളും ബഹുജനങ്ങളും ചേർന്ന് ജില്ലയിൽ 21 സമരകേന്ദ്രങ്ങൾ തുറക്കും. 7ന് രാത്രി 12 മുതൽ 9ന് രാത്രി 12 വരെയാണ് പണിമുടക്ക്. 19 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് കേരളത്തിൽ പണിമുടക്ക്. 4 മാസം മുമ്പ് പ്രഖ്യാപിച്ചതാണ് ഈ പണിമുടക്കെന്നും സംയുക്ത ട്രേഡ് യൂണിയൻ എറണാകുളം ജില്ലാ സമിതി ഭാരവാഹികളായ കെ.കെ. ഇബ്രാഹിംകുട്ടി, സി.കെ. മണിശങ്കർ എന്നിവർ  അറിയിച്ചു.

06 January 2019

വേങ്ങര പൊലീസ് സ്റ്റേഷനിൽ പാഷൻ ഫ്രൂട്ട് കൃഷിയ്ക്കൊരുങ്ങി വിദ്യാർത്ഥികൾ

വേങ്ങര പൊലീസ് സ്റ്റേഷനിൽ പാഷൻ ഫ്രൂട്ട് കൃഷിയ്ക്കൊരുങ്ങി വിദ്യാർത്ഥികൾ

വേങ്ങര: ഹൃദയസംബന്ധമായ രോഗ പ്രതിരോധത്തിനും രക്തശുദ്ധീകരണത്തിനുമെല്ലാം ഏറെ ഗുണം ചെയ്യുന്ന ലാറ്റിനമേരിക്കൻ ഫലവർഗ്ഗമായ പാഷൻ ഫ്രൂട്ട് കൃഷിയെ വ്യാപിപ്പിക്കാനൊരുങ്ങി വിദ്യാർത്ഥികൾ. കോട്ടക്കൽ മലബാർ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർന്മാരാണ് വേങ്ങര പൊലീസ് സ്റ്റേഷൻ വളപ്പിൽ തൈകൾ നട്ട് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.എസ്.ഐ വിജയൻ, അഡീഷണൽ എസ്.ഐ സജീഷ്, എ.എസ്.ഐ വത്സൻ   എന്നിവർ പാഷൻ ഫ്രൂട്ട് തൈകൾ നട്ട് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.തുടർന്ന് വളണ്ടിയർമാർ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. ശേഷം സി.പി.ഒ അരുൺ പൊലീസ് സ്റ്റേഷൻ പ്രവർത്തന രീതികൾ വിദ്യാർത്ഥികൾക്ക്  പരിചയപ്പെടുത്തി ക്ലാസെടുത്തു.പരിപാടിയുടെ രണ്ടാം ഘട്ടമായി  കൂടുതൽ തൈകൾ വളർത്തിയെടുത്ത് വീടുകളിൽ വിതരണം ചെയ്യാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ. പ്രോഗ്രാം ഓഫീസർ വി.രാജേഷ്, ഷാഹിദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������