മലപ്പുറത്തെവി.പി സാനുവിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ പ്രകാശ് രാജ്
മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനുവിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ പ്രകാശ് രാജ്. ചില സ്ഥാനാര്‍ത്ഥികളെ തനിക്ക് പിന്തുണയ്ക്കേണ്ടതുണ്ടെന്നും അത്തരത്തില്‍ ഒരാളാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് രൂപപ്പെട്ടുവന്ന വി പി സാനുവെന്നും പ്രകാശ് രാജ് പറയുന്നു. രാജ്യത്തിന് ഇപ്പോള്‍ ആവശ്യമുള്ളത് ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളാണെന്നും. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൂടിയാണ് നടന്‍ പ്രകാശ് രാജ്.
ചില സ്ഥാനാര്‍ത്ഥികളെ എനിക്ക് പിന്തുണയ്ക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതും പരാജയപ്പെടുന്നതും നമ്മള്‍ ജനങ്ങളാണെന്ന് മനസിലാക്കേണ്ടതുണ്ട്. ശരിയായ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നത്. അത്തരത്തിലുള്ള ഒരു യുവ സ്ഥാനാര്‍ത്ഥിയുണ്ട്, മലപ്പുറം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന വി പി സാനു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് രൂപപ്പെട്ടുവന്ന ആളാണ് അദ്ദേഹം. ഒരു യുവശബ്ദം. നമ്മുടെ രാജ്യം ഇപ്പോള്‍ ആവശ്യപ്പെടുന്നതും ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളാണ്. സാനുവിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ശരിയായതിനെ തിരഞ്ഞെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’, പ്രകാശ് രാജിന്റെ വാക്കുകള്‍.
ഇത്തവണത്തെ ഇടത് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ (30) വി പി സാനുവിന് മലപ്പുറത്തെ മുഖ്യ എതിരാളി പി കെ കുഞ്ഞാലിക്കുട്ടിയാണ്. ബാലസംഘം മുതല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള സാനു നിലവില്‍ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റാണ്.
ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രകാശ രാജിന് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ട്. പ്രകാശ് രാജിന് അംആദ്മി പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ നാല്‍പ്പതിനായിരത്തോളം വോട്ട് നേടിയ ആം ആദ്മി പാര്‍ട്ടിയും പ്രകാശ് രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്തിരുന്നു.എന്നാല്‍ പ്രകാശ്രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കാതെ കോണ്‍ഗ്രസ് അവിടെ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയാണ് ചെയ്തത്.