Labels

05 October 2018

പ്രളയക്കെടുതിയില്‍ പെട്ട കര്‍ഷകര്‍ക്ക്‌ റിക്കാര്‍ഡ്‌ വേഗത്തില്‍ നഷ്‌ട പരിഹാരമെത്തിച്ച്‌ ഊരകം കൃഷിഭവന്‍

പ്രളയക്കെടുതിയില്‍ പെട്ട കര്‍ഷകര്‍ക്ക്‌ റിക്കാര്‍ഡ്‌ വേഗത്തില്‍ നഷ്‌ട പരിഹാരമെത്തിച്ച്‌ ഊരകം കൃഷിഭവന്‍

പ്രളയക്കെടുതി നഷ്‌ടപരിഹാരം റിക്കാര്‍ഡ്‌ വേഗത്തില്‍
വേങ്ങര: പ്രളയക്കെടുതിയില്‍ പെട്ട കര്‍ഷകര്‍ക്ക്‌ റിക്കാര്‍ഡ്‌ വേഗത്തില്‍ നഷ്‌ട പരിഹാരമെത്തിച്ച്‌ ഊരകം കൃഷിഭവന്‍. 117 കര്‍ഷകരുടെ എക്കൗണ്ടില്‍ 20.32 ലക്ഷം രൂപയാണ്‌ നിക്ഷേപിച്ചത്‌. തുക വിതരണത്തിന്റെ ഉദ്‌ഘാടനം ഊരകം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫ്രീന അഷറഫിന്‌ കര്‍ഷകരുടെ ലിസ്‌റ്റ് നല്‍കി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി നിര്‍വ്വഹിച്ചു. കെ.ടി.അബ്‌ദുസമദ്‌ അധ്യക്ഷത വഹിച്ചു. പി.കെ.സൗദ അബു ത്വാഹിര്‍, കെ.ടി.അബൂബക്കര്‍, യു.കെ.അബ്‌ദുല്‍ അസീസ്‌, എം.കുഞ്ഞാലി, വി.അയ്പ്പയന്‍, പ്രകാശ്‌ പുത്തന്‍ മത്തില്‍, പി.എം.മെഹറുന്നിസ, വി.സി.മുരളീ മോഹന്‍ ദാസ്‌, വി.പി.ശ്രുതി മോള്‍, എ.പ്രജീഷ പ്രസംഗിച്ചു. 2013 മുതല്‍ 2017 വരെയുള്ള കര്‍ഷകര്‍ക്കുള്ള നഷ്‌ടപരിഹാരവും എക്കൗണ്ടിലേക്കു മാറ്റിയതായി കൃഷി ഓഫീസര്‍ അറിയിച്ചു.
പുതിയ കൃഷി ഇറക്കുന്നതിന്ന്‌ മൂലധനമായി നഷ്‌ടപരിഹാരത്തുക ലഭിച്ചതില്‍ ആഹ്ലാദത്തിലാണ്‌ ഊരകത്തെ കര്‍ഷകര്‍.

03 October 2018

സംഗമം അയൽക്കൂട്ടം അഞ്ചാം വാർഷികം ആഘോഷിച്ചു

സംഗമം അയൽക്കൂട്ടം അഞ്ചാം വാർഷികം ആഘോഷിച്ചു

ഗാന്ധിക്കുന്നിലെ സംഗമം പലിശരഹിത അയൽക്കൂട്ടങ്ങളുടെ അഞ്ചാം വാർഷികം ഇൻഫാക് ചെയർമാൻ ടി.കെ. ഹുസൈൻ ഉദ്ഘാടനം ചെയ്തു. പലിശരഹിത അയൽക്കൂട്ടങ്ങൾ സമൂഹത്തിന്റെ സുസ്ഥിര വികസനത്തിനും പാവങ്ങളുടെ    സുരക്ഷക്കും സഹായിക്കുന്നതോടൊപ്പം അവരെ സ്വയം പര്യാപ്തതയിലേക്ക് വളർത്തുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻ ഫാക് വൈസ് ചെയർമാൻ ഇ.വി.അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു.
ഗാന്ധിക്കുന്നിലെ എഴുപത് അയൽക്കൂട്ടങ്ങളിലെ അംഗങ്ങളുടെ ഒത്തു ചേരലിൽ പുതിയ നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്തു.  പീപ്പിൾസ് ഫൗണ്ടേഷൻ ഡയറക്ടർ സാദിഖ് ഉളിയിൽ പലിശ മുക്ത ഗാന്ധിക്കുന്ന് പ്രഖ്യാപനം നടത്തി. പ്ലാസ്റ്റിക് മുക്ത ഗ്രാമം പദ്ധതി വാർഡ് മെമ്പർ ടി.പി.നസീമ ഉദ്ഘാടനം ചെയ്തു. ബാല സഭ രൂപീകരണം, അയൽക്കൂട്ട അംഗങ്ങൾക്ക് ഹെൽത്ത് കാർഡ് വിതരണം, മുട്ടക്കോഴി വളർത്തൽ യൂനിറ്റ് ഉദ്ഘാടനം എന്നിവയും നടന്നു. കെ.പി.സൽവ, ടി.കെ.അബ്ദുൽ ജബ്ബാർ, അസീനുദ്ദീൻ എന്നിവർ സംസാരിച്ചു. എം. മുഹമ്മദ് കുട്ടി സ്വാഗതവും ഇ.വി.അബ്ദുസ്സലാം സമാപനവും നടത്തി.

30 September 2018

ബദ്റുദ്ദുജാ മീലാദ് സമ്മേളനം പ്രഖ്യാപിച്ചു

ബദ്റുദ്ദുജാ മീലാദ് സമ്മേളനം പ്രഖ്യാപിച്ചു

വേങ്ങര: കുറ്റാളൂര്‍ ബദ്റുദ്ദുജാ ഇസ്‌ലാമിക് സെന്ററിനു കീഴില്‍ വര്‍ഷം തോറൂം നടന്നുവരുന്ന മീലാദ് സമ്മേളനം നവംബര്‍ 26ന് നടക്കും. സമ്മേളനത്തിന്റെ പ്രഖ്യാപനം സമസ്ത വൈ. പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു. വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സമ്മേളനം നടക്കുക. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ വാര്‍ഷിക മദ്ഹുറസൂല്‍ പ്രഭാഷണവും, ബഹുജന മീലാദ് റാലിയും, ആത്മീയ സമ്മേളനവും മുഖ്യ ഇനങ്ങളാകും. പ്രവാചക പ്രകീര്‍ത്തനം, ബുര്‍ദ ആസ്വാദനം, സെമിനാറുകള്‍, പ്രവാചക പഠനം തുടങ്ങിയവ സമ്മേളനത്തോടനുബന്ധിച്ച് നടക്കും.  
കരിമ്പിലി ബദര്‍ മസ്ജിദില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി അധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍ ഉദ്ഘാടനം ചെയ്തു, കുഞ്ഞി മുഹമ്മദ് സഖാഫി ഇല്ലിപുലാക്കല്‍, ശഹാമ ഉമര്‍ മുസ്‌ലിയാര്‍,  ഹക്കീം സഅദി അണ്ടോണ, ഖാരിഅ് അബ്ദുറഹ്മാന്‍ സഖാഫി സി. മൊയ്തീന്‍ കുട്ടി ഹാജി. അസീസ് ഹാജീ ബേപ്പൂര്‍ സംബന്ധിച്ചു. 

ഫോട്ടോ ക്യാപ്ഷന്‍
ബദ്‌റുദ്ദുജാ മീലാദ് സമ്മേളന പ്രഖ്യാപനം സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിക്കുന്നു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������