പ്രളയത്തിൽ ഏക്കറുകണക്കിന് കൃഷി നഷ്ടപ്പെട്ട വലിയോറ സ്വദേശി മുഹമ്മദ് കുട്ടിയ്ക്ക് സാന്ത്വനമേകി ചേറൂർ PPTMYHSS വിദ്യാർത്ഥികൾ
വലിയോറ പാടത്തെ 300 ഏക്കറോളം കൃഷി പൂർണ്ണമായും നശിച്ച മാതൃകാ കർഷകൻ മുഹമ്മദ് കുട്ടിയ്ക്ക് കാർഷികോപകരണങ്ങൾ നൽകിയും പൊന്നാട അണിയിച്ചും സ്കൂൾ സാഹിത്യ വേദി വേറിട്ട അനുഭവം സമ്മാനിച്ചു. പ്രഥമാധ്യാപകൻ ബഹു.അബ്ദുൽ മജീദ് പറങ്ങോടത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാഹിത്യ വേദി കൺവീനർ സന്തോഷ് അഞ്ചൽ സ്വാഗതം പറഞ്ഞു. മാതൃകാ കർഷകൻ വലിയോറ മുഹമ്മദ് കുട്ടിയെ ഹെഡ്മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കാർഷികോപകരണങ്ങൾ കർഷകന് സമ്മാനിച്ചു. സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഹക്കീം, കെ.പി.രാജേഷ്, കെ.ഇ.സലീം, സുരേഷ് .ടി, കുഞ്ഞഹമ്മദ് ഫറൂഖ് എന്നിവർ ആശംസകൾ നേർന്നു