പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച പഠനോത്സവത്തോടനുബന്ധിച്ച് വേങ്ങര ചേറൂർ ഗവ.എൽ പി സ്കൂളിലെ കുരുന്നുകളൊരുക്കിയ കുട്ടിച്ചന്ത
വിവിധ കരകൗശല വസ്തുക്കളുടെ പ്രദർശനവും
കുട്ടികളുടെ കലാകായികപരമായ പ്രവർത്തനങ്ങളിലെ മികവ് രക്ഷിതാക്കളുടെ മുമ്പിൽ അവതരിപ്പിക്കുന്ന വിവിധ ഇനങ്ങളും
ഇതിന്റെ ഭാഗമായി ഒരുക്കി.
കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന
വിവിധ തരത്തിലുള്ള അച്ചാറുകളും പലഹാരങ്ങളുമൊക്കെയായി നാടൻ വിഭവങ്ങൾ കുട്ടിസ്റ്റാളുകളിൽ സ്ഥാനം പിടിച്ചു.
പല തരം കാർഷിക വിളകളും
പാരമ്പര്യ കാർഷിക ഉപകരണങ്ങളും
പരിപാടിയിൽ ഇടം നേടി.
നവീന കാലത്തിന്റെ ഉപകരണങ്ങൾക്കിടയിൽ വളരുന്ന കുട്ടികൾക്ക്
ഭൂതകാലത്തിന്റെ സാംസ്ക്കാരവും സമൃദ്ധിയും വിളിച്ചറിയിക്കുന്ന ഉറി ,തെരിക, പറ,
പുട്ട് കുറ്റി, നാഴി ,കൊട്ട തുടങ്ങി അനേകം പോയ കാല നാട്ടു പെരുമകൾ ഒന്നിച്ചണിനിരന്നപ്പോൾ അക്ഷരാർത്ഥത്തിൽ പഴയകാല ഗ്രാമീണ ജീവിതത്തിന്റെ ഒരു പുനഃരാവിഷക്കാരമായി മാറി.
പരിപാടി കുട്ടികളിൽ വിജ്ഞാനപ്രദവും നവ്യവുമായ ഒരനുഭൂതിയുണർത്തിയത്.