Labels

15 September 2018

പകൽ വീട് ഇനി പുതിയ നാമത്തിൽ

പകൽ വീട് ഇനി പുതിയ നാമത്തിൽ

വയോജന ക്ഷേമത്തിനായി വേങ്ങര ബ്ലോക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന പകൽ വീട് ഇനി മുതൽ സായംപ്രഭാ ഹോം എന്ന പുതിയ നാമത്തിൽ അറിയപ്പെടും. പകൽ വീടിന്റെ സ്ഥാപക നേതാവായ എ.കെ.സി മുഹമ്മദ് മാസ്റ്ററുടെ നിര്യാണാനന്തരം പ്രവർത്തനം മുടങ്ങിയ പകൽ വീട്
വേങ്ങര ഗ്രാമപഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലാണ് വീണ്ടും പ്രവർത്തനത്തിനൊരുങ്ങുന്നത്. 
പുനരുദ്ധാരണത്തിന്റെ  സന്തോഷത്തിലാണ് വേങ്ങരയിലെ മുതിർന്ന പൗരമാർ. ദിവസങ്ങൾക്ക് മുൻപ് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്ഥനത്തിനൊരുങ്ങവേയാണ് പ്രളയം മൂലം ഉൽഘാടനം നീട്ടിവെച്ചത്.  മുൻപ് ക്യാമ്പിലുണ്ടായിരുന്നവരും അല്ലാത്തവരുമായി കൂടുതലാളുകൾ സായം പ്രഭാ ഹോം സന്ദർശിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു. രജിസ്ട്രേഷൻ തുടരുന്നു.

കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി

കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി

വേങ്ങര നിയോജക മണ്ഡലത്തിലെ വേങ്ങര മലബാർ, പി.പി.ടി.എം ചേറൂർ, കോട്ടക്കൽ ഫറൂക് എന്നീ കോളേജ് യൂണിയൻ ഭാരവാഹികളെയും തിരൂരങ്ങാടി മണ്ഡലത്തിലെ പി.എസ്.എം.ഒ കോളേജിൽ നിന്നും വിജയിച്ച എം.എസ്.എഫ് യൂണിയൻ ഭാരവാഹികൾക്കും വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പതിനാലാം വാർഡ് പുത്തനങ്ങാടി കമ്മിറ്റി സ്വീകരണവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വേങ്ങര നിയോജക മണ്ഡലം എം. എൽ.എ അഡ്വ: കെ.എൻ.എ ഖാദർ ഉദ്ഘാടനം നിർവ്വഹിച്ചു. പറങ്ങോടത്ത് മജീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
എസ്.എഫ്.ഐ യുടെ കുപ്രചാരങ്ങൾക് മറുപാടിയുമായി കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ എം.എസ്.എഫിന്റെ 152 യൂ.യൂ.സിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് സെപ്റ്റംബർ 19ന് കോഴിക്കോട് റാലി നടത്തുമെന്നും യോഗത്തിൽ റിയാസ് പുൽപ്പറ്റ പറഞ്ഞു. പൊതു യോഗത്തിൽ കുറ്റൂർ ശരീഫ്, പറമ്പിൽ അബ്ദുൽ ഖാദർ, എൻ.ടി ശരീഫ്, പറങ്ങോടത്ത് അബ്ദുൽ അസീസ്, സി. പി മുഹമ്മദ്‌ ഹാജി,  ഹാരിസ് മാളിയേക്കൽ, പറങ്ങോടത്ത് റഷീദ്, എ.കെ.പി ജുനൈദ്, സി. പി ഹാരിസ്, ശിഹാബ് പറങ്ങോടത്ത്, സഹീർ അബ്ബാസ് എന്നിവർ പ്രസംഗിച്ചു.

11 September 2018

ജൈസലിന്റെ കരങ്ങളാൽ സ്നേഹ പ്രളയം തുടങ്ങി

ജൈസലിന്റെ കരങ്ങളാൽ സ്നേഹ പ്രളയം തുടങ്ങി

കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ (KMHSS) കുറ്റൂർ നോർത്തിലെ NSS സ്കൗട്ട്സ് & ഗൈഡ്സ്, JRC യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ   പ്രളയ ദുരിതാശ്വാസ നിധി സമാഹരണത്തിന് വ്യത്യസ്ത ഒരു മാർഗ്ഗം സ്വീകരിക്കുന്നു.
 നാം സാധാരണ കുട്ടികൾക്ക്  സാമ്പാദ്യ ശീലം വളർത്താൻ വാങ്ങിക്കൊടുക്കുന്ന കുടുക്ക (തൊണ്ട്, കാശി തൊണ്ട് ,കുറ്റി, കുഞ്ചി തുടങ്ങിയ പേരിലും അറിയപ്പെടുന്നത്) 5 മുതൽ 12 വരെയുള്ള 2500 ഓളം കുട്ടികൾക്കും നൂറിൽ പരം അധ്യാപകർക്കും സൗജന്യമായി വിതരണം ചെയ്യുകയും , കുട്ടികൾ മിഠായിക്കും മറ്റും ചെലവാക്കുന്ന അനാവശ്യ ചിലവുകൾ ഒഴിവാക്കി ശേഖരിക്കുന്ന തുക ഇതിൽ നിക്ഷേപിക്കുകയും 2019 ജനവരി ഒന്നാം തിയ്യതി ഈ കുടുക്കകൾ തിരിച്ച് കൊണ്ട് വന്ന് നിധിയിലേക്ക് നൽകുകയും ചെയ്യുകയാണ് പ്ലാൻ.
      സ്നേഹ പ്രളയം എന്ന് പേരിട്ട ഈ പദ്ധതിയുടെ ഉദ്ഘാടനം പ്രളയ രക്ഷാപ്രവർത്തനങ്ങളിലെ രാജാക്കൻമാരായ മലപ്പുറം ജില്ലാ ട്രോമാകെയർ വളണ്ടിയർ പ്രതിനിധി ജൈസൽ താനൂർ നടത്തി സ്കൂൾ ലീഡർ അൻസില,ഹയർ സെക്കന്ററി ചെയർമാൻ നസ്റുദ്ദിൻ എന്നിവർ ഏറ്റുവാങ്ങി. 
ട്രോമാകെയർ വളണ്ടിയർമാരെ ആദരിച്ചു. അബ്ദുള്ള,അഫ്സൽ,അബ്ബാസ് തുടങ്ങിയ ട്രോമാകെയർ വളണ്ടിയർമാരെ പൊന്നാടയണിച്ചു.. 
ജൈസൽ താനൂർ കുട്ടികളോടൊപ്പം സെൽഫിയെടുത്തു.

കാരാത്തോട് GMLP സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി

കാരാത്തോട് GMLP സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി 

കാരാത്തോട് GMLP സ്കൂളിൽ " സ്നേഹപൂർവ്വം സുപ്രഭാതം" പദ്ധതി ഉദ്ഘാടനം ചെയ്തു
ഊരകം: കാരാത്തോട് GMLP സ്കൂളിൽ സേനഹ പൂർവ്വം സുപ്രഭാതം പദ്ധതി  തുടങ്ങി. വിദ്യാർഥി പ്രതിനിധി ദേവിക .KK ക്ക് പത്രം നൽകി SKSSF കാരാത്തോട് യൂണിറ്റ് മുഖ്യ കാര്യദർശി ഹുസൈർ ഫൈസി ഉദ്ഘാടനം ചെയ്തു. 
പ്രധാന അധ്യാപിക മറിയുമ്മ.പി, SKSSFയൂണിറ്റ് ജന:സെക്രട്ടറി ഇർഷാദ്, സ്വാദിഖ്.KK, നുഹ്മാൻ.KK, നസ്റുദ്ദീൻ.KK, മുബശ്ശിർ.MK, മുഹമ്മദ്. CP, നൗഫൽ .M K എന്നിവർ പങ്കെടുത്തു. SKSSF കാരാത്തോട് യൂണിറ്റാണ് പത്രം സ്പോൺസർ ചെയ്തത്.

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വലിയോറ പരപ്പിൽപാറ: വേങ്ങരപഞ്ചായത് പതിനാറാം വാർഡ് പരപ്പിൽപാറ ചെള്ളിത്തോടു പ്രദേശങ്ങളിൽ പടർന്നുപിടിച്ചുകൊണ്ടിeരിക്കുന്ന എലിപ്പനി മഞ്ഞപിത്തം പോലുള്ള പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളുടെഭാഗമായി ആയുർവേദമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു വേങ്ങര ഗവണ്മെന്റ് ആയുർവേദിക് ഹോസ്പിറ്റലിലെയ ഡോക്ടർമാർ പരിശോധന നടത്തി മെമ്പർ ചെള്ളി സഹ്‌റാബാനുവിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പിന് ചെള്ളി സജീർ സഹീർഅബാസ് നടക്കൽ ഷിജോകാക്കാളശേരി എകെഎം ഷറഫ് അസീസ് കൈപ്രൻ മനോജ് കാക്കാളശേരി അലിഅക്ബർ എകെ അസ്‌കർ കെകെ സാദിഖ് ഇരുമ്പൻ എന്നിവർ നേതൃത്വം നൽകി മുപ്പതോളം രോഗികൾ പരിശോധനതേടി

09 September 2018

കുറ്റൂർ നോർത്ത് 'സ്നേഹ പ്രളയം' തീർക്കാനൊരങ്ങുന്നു

കുറ്റൂർ നോർത്ത് 'സ്നേഹ പ്രളയം' തീർക്കാനൊരങ്ങുന്നു

കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രളയ ദുരിതാശ്വാസത്തിലേക്കായി 'സ്നേഹ പ്രളയം' . തീർക്കാനൊരുങ്ങുന്നു.
     കേരളം കണ്ട ഭീകരമായ പ്രളയത്തിൽ തകർന്ന നാടിനു കൈതാങ്ങായി യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസുകളിൽ പഠിക്കുന്ന 2500 കുട്ടികൾക്കും ഫണ്ട് സ്വരൂപിക്കാനായി പ്രത്യേകം പ്രത്യേകം ' കുടുക്കകൾ' നൽകി അടുത്ത പുതുവർഷപ്പുലരിയിൽ നിറഞ്ഞ കുടുക്കകൾ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ചേർക്കുന്നതാണ് ഈ പദ്ധതി.
വരുന്ന മൂന്ന് മാസക്കാലം ആഘോഷങ്ങൾ ചുരുക്കിയും മിഠായിക്കും മറ്റും ചെലവൊഴിക്കുന്ന അനാവശ്യ ചിലവുകൾ ഒഴിവാക്കിയും മിച്ചം വെക്കുന്ന തുക സ്വന്തം സ്നേഹ പ്രളയ കുടുക്കയിൽ നിക്ഷേപിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച്ച നടക്കും. എൻ .എസ് .എസ് യൂണിറ്റും, സ്കൗട്ട് ആന്റ് ഗൈഡ്സ് ,JRC വളണ്ടിയർമാരും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. 
കുടുക്കകൾ തയ്യാറാക്കാൻ യാസിർ പൂവിൽ, അനുസ്മിത, ഗീത എസ്, ജുമാന അൻജൂം, ഇസ്മത്ത് ജബിൻ, അജിഷ TP എന്നിവർ നേതൃത്വം നൽകി.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������