പ്രളയ ബാധിത മേഖലയിൽ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാൻ വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് തീരുമാനം
വേങ്ങര : പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി kvves വേങ്ങര യൂണിറ്റ് . ദുരന്ത മേഖലയിൽ അർഹതപ്പെട്ട ഒരു കുടുംബത്തിന് ഒരു വീട് നിർമിച്ചു നൽകാൻ ഇന്ന് ചേർന്ന exexക്യൂട്ടീവ് മീറ്റിംഗ് തീരുമാനിച്ചു . ഇതിനായി പൂവിൽ കോമുക്കുട്ടി ഹാജി കൺവീനർ ആയി കമ്മറ്റിക്ക് രുപം നൽകി .
മീറ്റിംഗിൽ പി അസീസ് ഹാജി സ്വാഗതം ആശംസിച്ചു .പ്രസിഡന്റ് എകെ കുഞ്ഞീതുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു . എം കെ സൈനുദ്ദീൻ ഹാജി,ടി കെ കുഞ്ഞുട്ടി ,എൻ മൊയ്തീൻ ,
കെ പി റഷീദ് ,ശിവശങ്കരൻ നായർ , എ കെ യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു .