മണപ്പുറം-തയ്യിച്ചി ബൈപാസ്സ് റോഡ് വൃത്തിയാക്കി സുരക്ഷിത ഗതാഗതത്തിന് യോഗ്യമാക്കി
വലിയോറ മണപ്പുറം: വലിയോറ മണപ്പുറം MSV ക്ലബ്ബിലെ യുവാക്കളുടെയും സന്നദ്ധ പ്രവർത്തകരായ കുട്ടികളുടെയും നേതൃത്വത്തിൽ മണപ്പുറം-തയ്യിച്ചി ബൈപാസ്സ് റോഡിന്റെ ഇരു സൈഡിലും ഉള്ള കാടുകളും പുല്ലും ചെത്തി വൃത്തിയാക്കി റോഡ് സുരക്ഷിത ഗതാഗതത്തിന് യോഗ്യമാക്കി.
ഈ റോഡിന്റെ ഇരു വശങ്ങളിലും നടു റോഡിലും സാമൂഹിക ദ്രോഹികൾ ഇരുട്ടിന്റെ മറവിൽ കൂൾബാർ,ഹോട്ടൽ അത് പോലെ കോഴികടകളിലെ അറവു മാലിന്യം അടക്കം മാലിന്യം വലിച്ചെറിഞ്ഞു യാത്രക്കാർക്കും പരിസര വാസികളിക്കും വലിയ തോതിൽ ബിദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
റോഡിൽ മാലിന്യം വലിച്ചെറിയുന്ന സാമൂഹിക വിരുദ്ധരുടെ നടപടികളെ കുറിച്ച് ഒരാഴ്ച മുമ്പ് നമ്മുടെ നാട്ടിലെ പല സാമൂഹിക മാധ്യമങ്ങളിൽ അടക്കം സജീവ ചർച്ച വിഷയവുമായിരുന്നു.ഇതിനു ഒരു താൽക്കാലിക പരിഹാരം എന്ന നിലക്കാണ് പ്രദേശത്തെ ക്ലബിന്റെ നേതൃത്വത്തിൽ യുവാക്കൾ ഇത്തരം മാതൃകാപരമായ സാമൂഹിക പ്രവർത്തിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.