*VENGARA LIVE NEWS*🔊
------------------------------
ചെരുപ്പടിമലയിലെ അപകടം
സന്ദര്‍ശകര്‍ വെറും കാണികളായി മാറിയപ്പോള്‍ ചെരുപ്പടിമലയിലെ പാറമടയില്‍ പൊലിഞ്ഞത് ഒരു കുരുന്നുജീവന്‍. ഞായറാഴ്ചയായതിനാല്‍ അപകടസമയത്ത് പ്രദേശത്ത് നിരവധി സന്ദര്‍ശകരെത്തിയിരുന്നു. മകന്‍ വീഴുമ്പോള്‍ പാറമടയുടെ മുകള്‍ഭാഗത്തായിരുന്ന ബൈജു ഉടന്‍ ഓടി താഴെയെത്തി. മകന് അപകടംപിണഞ്ഞ ആധിയോടെ പാറമടയെചുറ്റിയുള്ള റോഡിലൂടെ ഓടിത്തളര്‍ന്നാണ് ബൈജു വെള്ളത്തിലിറങ്ങിയത്. പായല്‍നിറഞ്ഞ പാറമടയിലെ വെള്ളത്തില്‍ സായൂജ് അച്ഛനരികിലേക്ക് നീന്തുകയുംചെയ്തു. എന്നാല്‍ തളര്‍ന്നുപോയ ആ കുരുന്നിന് അച്ഛന്റെ കൈ തൊടാനേ ഭാഗ്യമുണ്ടായുള്ളൂ. അവിടെയുണ്ടായിരുന്ന ആരും തക്കസമയത്ത് വെള്ളത്തിലിറങ്ങാന്‍ തയ്യാറായില്ല. ആ അച്ഛന് 'ഒരുകൈ സഹായം' ലഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, മകനെ നഷ്ടപ്പെടുമായിരുന്നില്ല. പിന്നീടെത്തിയ നാട്ടുകാരില്‍ ചിലര്‍ വെള്ളത്തിലിറങ്ങിയെങ്കിലും സമയം അതിക്രമിച്ചിരുന്നു. സായാഹ്നം ആസ്വദിക്കാന്‍ നിരവധിപേര്‍ എത്തുന്ന സ്ഥലമാണ് ചെരുപ്പടിമല. ആഴമേറിയ പാറമടകളില്‍ വീണുള്ള അപകടം പതിവാണെങ്കിലും സുരക്ഷയൊരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പല പ്രായത്തിലുമുള്ള നിരവധിപേര്‍ പ്രദേശത്ത പാറമടകളില്‍വീണ് മുങ്ങിമരിച്ചിട്ടുണ്ട്.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
.......................................................