Labels

21 October 2017

തെരഞ്ഞെടുപ്പ്;കുഞ്ഞാലികുട്ടിക്ക് എതിരെ കേസ്


കുഞ്ഞാലിക്കുട്ടിക്കെതിരായ തെരഞ്ഞെടുപ്പ് കേസ് 24 ലേക്ക് മാറ്റാ...

  മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചില കോളങ്ങള്‍ പൂരിപ്പിക്കാത്തതില്‍ മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നല്‍കിയ ഹര്‍ജി മലപ്പുറം ഒന്നാം ക്ളാസ് മജിസ്ത്രേട്ട് കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് 24-ലേക്ക് മാറ്റി. തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കൂത്തുപറമ്പ് സ്വദേശി എ കെ ഷാജിയാണ് ഹര്‍ജി നല്‍കിയത്.
തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും പ്രധാനപ്പെട്ട കോളങ്ങള്‍ പൂരിപ്പിക്കാതെ വിട്ടുകളഞ്ഞുവെന്നുമാണ് പരാതി. ജനപ്രാതിനിധ്യ നിയമപ്രകാരം കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഷാജി ഹൈക്കോടതിയില്‍ നല്‍കിയ കേസ് രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് തള്ളിയിരുന്നു. രേഖകള്‍ സഹിതമാണ് മലപ്പുറം കോടതിയില്‍ പുതുതായി കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
നാമനിര്‍ദേശ പത്രികയിലെ കോളങ്ങള്‍ പൂരിപ്പിച്ചില്ല, ഭാര്യയുടെ പേരില്‍ കോഴിക്കോടുള്ള സ്വത്തുക്കളുടെയും നിര്‍മാണ പ്രവൃത്തികളുടെയും യഥാര്‍ഥ മൂല്യം മറച്ചുവച്ചു, മൂവാറ്റുപുഴ കോടതിയിലെ കേസിന്റെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയില്ല എന്നിവയാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
വരണാധികാരി, കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ഥികള്‍ എന്നിവരെയെല്ലാം സാക്ഷിപ്പട്ടികയില്‍ ഉള്‍....

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം 2017 ഒക്ടോബര്‍ 25 മുതല്‍ 2017 നവംബര്‍ 3 വരെ


വേങ്ങര  ഗ്രാമപഞ്ചായത്ത് കേരളോത്സവം 2017 ഒക്ടോബര്‍ 25 മുതല്‍ 2017 നവംബര്‍ 3 വരെനടത്താന്‍ വേങ്ങര ഗ്രാമപഞ്ചായത്തിലെക്ലബ്ബുകളുടേയും സന്നദ്ധസംഘടനകളുടെയുംയോഗം തീരുമാനിച്ചു. യോഗത്തില്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.കെകുഞ്ഞാലന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ കെ.പി ഫസല്‍, കെ.കെമന്‍സൂര്‍, പി. അബ്ദുല്‍ അസീസ്‌, എന്‍. സഹീര്‍അബ്ബാസ്, എം. ഇബ്രാഹീം, ചെള്ളി ബാവ, കെകുഞ്ഞിമുഹമ്മദ്‌ എന്നിവര്‍ പ്രസംഗിച്ചു.

സംഘാടക സമിതി ഭാരവാഹികളായി വി.കെകുഞ്ഞാലന്‍ കുട്ടി ചെയര്‍മാന്‍, യൂസഫലിവലിയോറ (വര്‍ക്കിംഗ് ചെയര്‍മാന്‍), ഗ്രാമപഞ്ചായത്ത് സെക്രട്ടി എസ്.ശിവകുമാര്‍കണ്‍വീനര്‍, എ.കെ നാസര്‍ വര്‍ക്കിംഗ് കണ്‍വീനര്‍, കെ.പി ഫസല്‍ ട്രഷറര്‍, എന്നിവര്‍ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളക്ലബ്ബുകള്‍ 24 ന് മുമ്പായി നിശ്ചിത ഫോറത്തില്‍വേങ്ങര ഗ്രാമപഞ്ചായത്തില്‍ നല്‍കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9746303209


20 October 2017

വേങ്ങര കൃഷി വകുപ്പ്‌ ഫാം സ്‌കൂൾ ആരംഭിച്ചു

വേങ്ങര കൃഷിഭവനും , വേങ്ങര ബ്ളോക് പഞ്ചായ ത്തും , പാട ശേഖര സമിതിയും സംയുക്തമായി ഫാം സ്‌കൂൾ എന്നപേരിൽ കർഷകർക്ക്  ഇന്നലെ (19 /10 /2017 .നു ) വലിയോറപ്പാടം കളത്തും പടിയിൽ അ ഡ്വ.ഷാഹുൽ ഹമീദിൻറെ വസതിയിൽ വച്ച്  പഠന ക്ലാസ് നടത്തുകയുണ്ടായി . പരിപാടി ശ്രീമതി. ഖദീജ ബീവി ( വൈ  സ് പ്രസിഡ .വേങ്ങര ഗ്രാമ പഞ്ചായത്ത് ) ഉദ്ഘാടനം ചെയ്തു . ശ്രി. മു ഹമ്മദ് നജീബ് ( കൃഷി ഓഫീസർ വേങ്ങര ) സ്വാഗതം പറഞ്ഞു .ശ്രി. അബ്ദു സ്സലാം TK ( കൃഷി അസി .ഡയറക്ടർ കൃഷിഭവൻ വേ ങ്ങര )വിഷയാവതരണം നടത്തി . യൂസുഫലി വലി യോറ ആശംസ അർ പ്പിക്കുകയുണ്ടായി . വേങ്ങര സ്വദേശിയും ഏറ്റവും മികച്ച കൃഷി ഓഫീസർക്കു ള്ള സംസ്ഥാന അവാർഡ്  ജേതാവുമായ (2016 ) ശ്രി  V .പ്രകാശൻ ( കൃഷി ഓഫീസർ കോഡൂർ ) നടത്തിയ പഠനക്ലാസ് വള രെ ഹൃദ്യവും , ഫലപ്രദവുമായിരു ന്നു . ചെള്ളി ബാവ ( പാടശേഖര കമ്മിറ്റി ജനറൽ സെ ക്രട്ടറി ) നന്ദി പറഞ്ഞു .കർഷകരായ രവി , കു ഞ്ഞി ക്കുട്ടൻ, ചന്ദ്രൻ , മുതലായവരുടെ വസതികളിൽ നി ന്നൊരു ക്കിയ വിഭവ സമൃദ്ധമായ നാടൻ സദ്യ എല്ലാവരും സംതൃ പ്തിയോ ടെ  സുഭിക്ഷമായി ഭക്ഷിച്ചു പിരിയുകയുണ്ടായി .!

19 October 2017

രോഹിഗ്യന്‍ അഭയാര്‍ത്ഥി സഹായിക്കാന്‍ മുസ്ലിംലീഗ് രംഗത്ത്


രോഹിഗ്യന്‍ അഭയാര്‍ത്ഥി സഹായിക്കാന്‍ മുസ്ലിംലീഗ് രംഗത്ത്. നാളെ(വെള്ളിയാഴ്ച്ച) മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് ബക്കറ്റ് പിരിവ് നടക്കും. അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള ധനസമാഹാരം ശേഖരിച്ച് ഈ പണം ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയെ ഏല്‍പിക്കും. ഇവരുടെ നേതൃത്വത്തില്‍ അഭാര്‍യാര്‍ഥി ക്യാമ്പുകളിലുള്ളവര്‍ക്കു ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. ഇന്നലെ കോഴിക്കോട് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനം ലീഗെടുത്തത്.
് വേങ്ങര ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സെക്രട്ടറിയോറ്റ് യോഗത്തില്‍ സജീവ ചര്‍ച്ചയായത്. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞിലികുട്ടി എം.പിയും ഈ കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. വേങ്ങരയില്‍ ലീഗ് വോട്ടുകള്‍ മുഴുവന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ട്. 2009 ല്‍ 23,000ത്തോളം വോട്ടുകളാണ് വേങ്ങരയില്‍ ലീഗിന് ലഭിച്ചത്. കഴിഞ്ഞ ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനെ അപേക്ഷിച്ച് ഇരുപതിനായിരത്തോളം വോട്ടുകള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കുറഞ്ഞത് മലപ്പുറം ജില്ലാ കമ്മിറ്റി അന്വേഷിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞതുപോലും ചര്‍ച്ചയാവുന്നത് ലീഗിന്റെ ശക്തിയാണ് തെളിയിക്കുന്നതെന്നും തെരെഞ്ഞെടുപ്പില്‍ കാബിനറ്റ് മുഴുവന്‍ വേങ്ങരയിലെത്തിയിട്ടും ഇത്രയേ ചെയ്യാന്‍ സാധിച്ചിട്ടുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളാറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയും. എന്തിനാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടു മറച്ചുവയ്ക്കുന്നതെന്നും സോളാര്‍ രാഷ്ട്രീയ ആയുധമായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോളാറിനെ രാഷ്്ട്രീയമായി തന്നെ നേരിടും. കേരളത്തിലും കേന്ദ്രത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനും ബി.ജെ.പി മുന്നണിക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും യു.ഡി.എഫ് ജാഥ വിജയിപ്പിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, അബ്ദുസമദ് സമദാനി എന്നിവര്‍ സംബന്ധിച്ചു.

18 October 2017

Y'ലീഗി​െൻറ ശൈലിയാണ്​ ശരിയെന്ന്​ വേങ്ങരയിലെ വിജയം തെളിയിച്ചു

Y'ലീഗി​െൻറ  ശൈലിയാണ്​ ശരിയെന്ന്​ വേങ്ങരയിലെ വിജയം തെളിയിച്ചു.
കോഴിക്കോട്​: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിം ലീഗി​​െൻറ  പരമ്പരാഗത വോട്ടുകൾ നഷ്​ടമായില്ലെന്ന്​ ലീഗ്​ സംസ്​ഥാന സെക്ര​േട്ടറിയറ്റ്​. പാർട്ടിയുടെ അടിസ്​ഥാന ശക്​തിക്ക്​ ഒരു പോറലും  ഏറ്റിട്ടില്ലെന്നും ചില പ്രത്യേക രാഷ്​ട്രീയ സാഹചര്യത്തിൽ ലഭിച്ച  കൂടുതൽ വോട്ട്​ എ​േപ്പാഴും ലഭിക്കണമെന്നില്ലെന്നും യോഗത്തിന്​ ശേഷം  ലീഗ്​ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണ സ്വാധീനം  ഉപയോഗിച്ചിട്ടും കാബിനറ്റ്​ മുഴുവൻ മണ്ഡലത്തിൽ തമ്പടിച്ചിട്ടും  എൽ.ഡി.എഫിന്​ വലിയ നേട്ടമൊന്നുമുണ്ടാക്കാൻ സാധിച്ചിട്ടില്ല.  വേങ്ങരയിൽ ലീഗിന് വോട്ട്​ ചോർച്ചയുണ്ടായെന്നത്​ മാധ്യമ സൃഷ്​ടിയാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

പഞ്ചാബി​െല ഗുരുദാസ്​പൂരിൽ കോൺഗ്രസിനുണ്ടായ ഉജ്വല വിജയവും  വേങ്ങരയിൽ യു.ഡി.എഫിനുണ്ടായ വിജയവും കേന്ദ്ര, സംസ്​ഥാന  സർക്കാറുകൾക്കെതിരായ കനത്ത തിരിച്ചടിയാണെന്ന്​ സംസ്​ഥാന  അധ്യക്ഷൻ പാണക്കാട്​ ഹൈദരലി തങ്ങൾ പറഞ്ഞു. ദേശീയ തലത്തിൽ  യു.പി.എക്കും കേരളത്തിൽ യു.ഡി.എഫിനും  പ്രതീക്ഷയുളവാക്കുന്നതാണ്​ വിജയങ്ങളെന്ന്​ അദ്ദേഹം വ്യക്​തമാക്കി.  ലീഗിന്​ വോട്ട്​ കുറയുന്നത്​പോലും ഇത്രയ വലിയ ചർച്ചയാകുന്നത്​  പാർട്ടിയുടെ ശക്​തിയാണ്​ തെളിയിക്കുന്നതെന്ന്​ ദേശീയ ജന.​ സെക്രട്ടറി  പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.എൻ.എ. കാദറി​​െൻറ വിജയം  തിളക്കമാർന്നതാണെന്നാണ്​ സെക്ര​േട്ടറിയറ്റ്​ വിലയിരുത്തിയത്​.  എൽ.ഡി.എഫിന്​ വോട്ട്​ കൂടിയത്​ അവരുടെ രാഷ്​ട്രീയ വിജയമായി  കാണാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വർഗീയതയെ  എതിർക്കുന്നതിൽ സി.പി.എമ്മി​​െൻറ ശൈലിയല്ല മുസ്​ലിം  ലീഗിനുള്ളതെന്ന്​ ഇ.ടി. മുഹമ്മദ്​ ബഷീർ പറഞ്ഞു. ലീഗി​​െൻ..

17 October 2017

പ്ളാസ്റ്റിക്കിനെതിരെ ഒറ്റയാൾ പോരാട്ടവുമായി അബ്ദുൾ ഗഫൂർ


VENGARA LIVE NEWS:-
പ്ളാസ്റ്റിക്കിനെതിരെ ഒറ്റയാൾ പോരാട്ടവുമായി അബ്ദുൾ ഗഫൂർ....
തിരൂരങ്ങാടി : പ്ലാസ്റ്റിക്ക് ഉപേക്ഷിക്കണമെന്ന ആശയപ്രചാരണവുമായി പ്ലാസ്റ്റിക് കുപ്പായം ഇട്ട് കേരളം മുഴുവൻ കറങ്ങുകയാണ്
കോട്ടയം വൈക്കം പൂവ്വത്തിൻചുവട്ടിൽ അബ്ദുൾ ഗഫൂർ( 55 ). മുപ്പതു വർഷത്തോളമായി മലപ്പുറം ജില്ലയിലെ എ,ആർ നഗറിലെ ഇരുമ്പചോലയിലാണ് താമസം. 12 വ‌ർഷമായി കേരളത്തിലെ മിക്ക ജില്ലകളിലും കാൽനടയായി പ്ളാസ്റ്റിക്കിനെതിരെ ബോധവത്കരണം നടത്തുന്നുണ്ട്. കേരളത്തിൽ എന്ന് പ്ളാസ്റ്റിക് കവർ നിരോധിക്കുന്നുവോ അന്നേ താൻ പോരാട്ടം നിറുത്തൂ എന്ന് അദ്ദേഹം പറയുന്നു. എല്ലാ ജില്ലാകളക്ടർമാർക്കും വിദ്യാഭ്യാസമന്ത്രിക്കും പ്ളാസ്റ്റിക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ അധികാരികളാരും പ്രശ്നത്തിൽ കണ്ണുതുറന്നില്ലെന്ന പരാതി അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ദിവസം തിരൂരങ്ങാടി തഹസിൽദാർക്കും നിവേദനം നൽകി.
കൂലിപ്പണിക്കാരനായ ഗഫൂറിന്റെ ഭാര്യ സുബൈദ മലപ്പുറം മങ്കട സ്വദേശിനിയാണ് ഇവർക്ക് മുന്ന് ആൺമക്കളുണ്ട്.
*www.vengaralive.com*

16 October 2017

*തിരഞ്ഞെടുപ്പ് ഫല പ്രവചന *മത്സരം-വിജയികൾ*


*തിരഞ്ഞെടുപ്പ് ഫല പ്രവചന *മത്സരം-വിജയികൾ*

        വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വേങ്ങര യൂണിറ്റ് സംഘടിപ്പിച്ച
വേങ്ങര നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രവചന മൽസരം.

റിസൾട്ട് പ്രഖ്യാപിച്ചു.

ആരും തന്നെ പൂർണമായി ശരിയുത്തരം നൽകിയില്ലെങ്കിലും ഏകദേശ കണക്ക് ശരിയായത് മാർകിട്ടതനുസരിച്ച് 3 പേർ
പ്രോൽസാഹന സമ്മാനത്തിന് അർഹരായി.

പ്രവചന മൽസരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.

Shabeeb Achanambalam
Raseena Parambil Padi

Ashik Vallikkadan  OK Muri

വിജയികൾക്കുള്ള സമ്മാനം *17-10-17 ന് രാവിലെ 10 മണിക്ക്* വ്യാപാരഭവനിൽ വെച്ച് നൽകുന്നതാണ്....

15 October 2017

യഥാർത്ഥ ചിത്രം ഇങ്ങനെ


വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കെ.എന്‍.എ ഖാദര്‍ 23,310 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ബഷീറിന് ഒരു ഘട്ടത്തില്‍ പോലും മുന്നിലെത്താന്‍ സാധിച്ചില്ല.
ആകെ വോട്ടുനില ഇങ്ങനെ:
യു.ഡി.എഫ്: 65227
എല്‍.ഡി.എഫ്: 41917
എസ്.ഡി.പി.ഐ:8648
ബി.ജെ.പി: 5728
മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും യു.ഡി.എഫിന് വ്യക്തമായ ലീഡുണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിന് ലഭിച്ച ഭൂരിപക്ഷം നേടാനായില്ല. പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച വോട്ടിന്റെ 15000ായിരത്തോളം വോട്ടിന്റെ കുറവാണുള്ളത്.
ഊരകം (3365), എആര്‍ നഗര്‍ (3349), കണ്ണമംഗലം (3392), വേങ്ങര (5963), പറപ്പൂര്‍ (4594), ഒതുക്കുങ്ങല്‍(2647) എന്നിങ്ങനെയാണ് പഞ്ചായത്തുകളിലെ ഭൂരിപക്ഷം.
എല്‍.ഡി.എഫിന് 4121 വോട്ടുകളാണ് നേടാനായത്. എസ്.ഡി.പി.ഐ 8648 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി., ബിജെപിക്ക് 5728 വോട്ടുകള്‍ മാത്രമാണ് നേടാനായത്. അതേസമയം ലീഗ് വിമതന്‍ നോട്ടക്കും പിന്നിലാണ്.
ആദ്യ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ കെ.എന്‍.എ ഖാദര്‍ ലീഡ് നിലനിര്‍ത്തിയിരുന്നു.
ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിയത്. പി.എസ്.എം.ഒ കോളജിലാണ് വോട്ടെണ്ണല്‍ നടന്നത്. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായാണ് എണ്ണിയത്. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.
കനത്ത സുരക്ഷയാണ് വോട്ടെണ്ണലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം നിരീക്ഷകന്‍ അമിത്ചൗധരിയുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തില്‍ തുറന്നു. ജില്ലാ കലക്ടര്‍ അമിത് മീണ, റിട്ടേണിങ് ഓഫിസര്‍ സജീവ് ദാമോദര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ലോക്‌സഭാംഗമായതിനെത്തുടര്‍ന്ന് മുസ്‌ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.ബഷീര്‍, ബിജെപി സ്ഥാനാര്‍ഥി കെ. ജനചന്ദ്രനും ഉള്‍പ്പെടെ ആകെ ആറു സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
2011ല്‍ നിലവില്‍വന്ന മണ്ഡലത്തില്‍ ഇത്തവണ റെക്കോര്‍ഡ് പോളിങ് ആയിരുന്നു. 71.99%. 1,70,009 വോട്ടര്‍മാരില്‍ 1,22,379 പേര്‍ വോട്ടു ചെയ്തു. 56,516 പുരുഷന്മാരും 65,863 സ്ത്രീകളും.

ലീഗ് വിമതന് ലഭിച്ചത് 442 വോട്ട് മാത്രം


വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ലീഗ് വിമത സ്ഥാനാര്‍ഥി അഡ്വ. കെ. ഹംസ എട്ടു നിലയില്‍ പൊട്ടി. നോട്ടയായി ലഭിച്ച 502വോട്ടിനെക്കാള്‍ കുറവാണ് ഹംസക്ക് ലഭിച്ചത്. ആകെ 442വോട്ടുകള്‍ മാത്രമാണ് ഹംസക്ക് ലഭിച്ചത്.
കെ എന്‍ എ ഖാദര്‍ സമ്മര്‍ദവും ബഌക്ക്‌മെയിലിങ്ങുമായി സ്ഥാനാര്‍ഥിത്വം തട്ടിയെടുത്തെന്നാരോപിച്ചാണ് ഹംസ പത്രിക നല്‍കിയത്. ഖാദര്‍ മാറിയാലേ പിന്മാറൂവെന്നായിരുന്നു ഹംസ പറഞ്ഞിരുന്നത്.
‘നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകാര്യനല്ല കെ എന്‍ എ ഖാദര്‍. ഞാന്‍ മത്സരിക്കുന്നത് വേങ്ങരക്കാരായ സാധാരണ ലീഗുകാരുടെ വികാരം പ്രകടിപ്പിക്കാനാണ്. ഖാദര്‍ മത്സരിക്കയാണെങ്കില്‍ ഞാനും സ്ഥാനാര്‍ഥിയാകും. മത്സരം ലീഗിനെതിരല്ല. ഞാന്‍ വിമതനുമല്ല, ലീഗ് നേതൃത്വത്തെ വിരട്ടി ഖാദര്‍ സീറ്റ് നേടിയതില്‍ രോഷമുള്ള പ്രവര്‍ത്തകരുടെ പ്രതിനിധി മാത്രം. യഥാര്‍ഥ ലീഗുകാരുടെ സ്ഥാനാര്‍ഥി വേങ്ങരയില്‍ മുസ്‌ളിംലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് വിമതനായി രംഗത്തെത്തിയ അഡ്വ. കെ. ഹംസ പറഞ്ഞിരുന്നത്.
വേങ്ങര ഉപതെരഞ്ഞെടുപ്പ് : വോട്ടിംഗ് നില
കെ.എന്‍.എ. ഖാദര്‍ (യു.ഡി.എഫ്) : 65,227.
കെ.ജനചന്ദ്രന്‍ മാസ്റ്റര്‍ (എന്‍.ഡി.എ.): 5,728
അഡ്വ.പി.പി.ബഷീര്‍(എല്‍.ഡി.എഫ്) : 41,916.
അഡ്വ.കെ.സി നസീര്‍ (എസ്.ഡി.പി.ഐ): 8,648.
ശ്രീനിവാസ് (സ്വത) : 159.
അഡ്വ.ഹംസ കറുമണ്ണില്‍ (സ്വത) : 442.
നോട്ട : 502.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������