Labels

25 July 2018

എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവ്, കാഫ് മല ഒരുങ്ങുന്നു

എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവ്, കാഫ് മല ഒരുങ്ങുന്നു

വേങ്ങര: ആഗസ്ത് 2 മുതൽ 5 വരെ വേങ്ങരയിൽ നടക്കുന്ന എസ്.എസ്.എഫ് മലപ്പുറം ജില്ലാ (വെസ്റ്റ് ) സാഹിത്യോത്സവിന്റെ പ്രധാന വേദിയായ കാഫ്മല യുടെ ഒരുക്കം തുടങ്ങി. വേങ്ങര ടൗണിന്റെ ഹൃദയ ഭാഗത്താണ് 12 വേദികൾ ഒരുങ്ങുന്നത്. പന്തൽ കാൽനാട്ടൽ കർമ്മം സ്വഗത സംഘം ചെയർമാൻ സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി നിർവ്വഹിച്ചു. 
സയ്യിദ് ജഹ്ഫർ തുറാബ് തങ്ങൾ പാണക്കാട്, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, ടി.ടി അഹമ്മദ് കുട്ടി സഖാഫി, പി അബ്ദു ഹാജി, എ അലിയാർ, കെ.കെ അബ്ദു ലതീഫ്‌ ഹാജി, പി.അബ്ദുറഹിമാൻ, റഷീദ് അഹ്സനി കോട്ടുമല, കെ.സി മുഹ് യുദ്ധീൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ 8 ഡിവിഷനുകളിൽ നിന്നായി ആയിരത്തിലധികം പ്രതിഭകൾ മാറ്റുരക്കാനെത്തും.

സ്റ്റുഡന്റ് പോലീസ് കാഡറ്റ് പാസ്സിങ് ഔട്ട് പരേഡ് നടത്തി

സ്റ്റുഡന്റ് പോലീസ് കാഡറ്റ് 
പാസ്സിങ് ഔട്ട് പരേഡ് നടത്തി 

ചേറൂർ: പിഴക്കാത്ത ചുവടുകളും പതറാത്ത മനസുമായി സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ വേങ്ങര ചേറൂർ PPTMYHSS ലെ അഞ്ചാമത് ബാച്ച് രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കി പാസിങ്ങ് ഔട്ട് പരേഡ് നടത്തി.  സമ്പൂർണ്ണ വ്യക്തി വികാസം ലക്ഷ്യമിട്ട് ചിട്ടയായ പരിശീലന പരിപാടികളുടെ പുർത്തീകരണമായാണ് പാസിങ്ങ് ഔട്ട് പരേഡ് നടക്കുന്നത്. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പരേഡിൽ അഡ്വ: കെ.എൻ.എ ഖാദർ MLA സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വേങ്ങര സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാൻഡർ കെ.ടി. ഫാത്തിമ സജ, പ്ലറ്റൂൺ കമാൻഡർ മുഹമ്മദ് ഷിഹാദ്, ഷാദിയ അബ്ദുൽ റഷീദ് എന്നിവർ പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി. യത്തീംഖാന സെക്രട്ടറി എം.എം. കുട്ടി മൗലവി, ആവയിൽ സുലൈമാൻ പി.ടി.എ പ്രസിഡന്റ് പൂക്കുത്ത് മുജീബ്, വൈസ് പ്രസിഡന്റ് സി. കുട്ടിയാലി, ഡെപ്യുട്ടി ഹെഡ്മാസ്റ്റർ കെ. യു. ബാബു, കെ. കെ. ഹംസ, നൗഷാദ് ചേറൂർ, എം. ഫൈസൽ, കെ. അബ്ദുൽ മജീദ്, വേങ്ങര എ.എസ്.ഐ. അഷ്‌റഫ്, സി.പി.ഒ. മാരായ നിസാർ അഹമ്മദ്. കെ, ശ്രീലക്ഷ്മി. കെ, ഷബ്‌ന എന്നിവർ പങ്കെടുത്തു.

24 July 2018

എ ആർ നഗർ കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധീകരണശാലയും ടാങ്കും പണിയാൻ കുന്നുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്ര വളപ്പിൽ 44 സെന്റ് ഭൂമി വിട്ടു നൽകാൻ ആരോഗ്യ വകുപ്പിന്റെ അനുമതി

എ ആർ നഗർ കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധീകരണശാലയും ടാങ്കും പണിയാൻ കുന്നുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്ര വളപ്പിൽ 44 സെന്റ് ഭൂമി വിട്ടു നൽകാൻ ആരോഗ്യ വകുപ്പിന്റെ അനുമതി 

വേങ്ങര: എ ആർ നഗർ കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധീകരണശാലയും ടാങ്കും പണിയാൻ കുന്നുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്ര വളപ്പിൽ 44 സെന്റ് ഭൂമി വിട്ടു നൽകാൻ ആരോഗ്യ വകുപ്പിന്റെ അനുമതി .കഴിഞ്ഞ ദിവസം ഇതിനുള്ള ഉത്തരവ് ഇറങ്ങിയതായി കെഎൻഎ ഖാദർ എംഎൽഎയുടെ ഓഫിസിൽ നിന്ന് അറിയിച്ചു. ഭൂമിയുടെ ഉടമസ്ഥവകാശം ആരോഗ്യ വകുപ്പിൽ നിലനിർത്തി കാലാകാലങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ശുദ്ധജലം സൗജന്യമായി നൽകണം എന്നാണ് വ്യവസ്ഥ.  2013 ൽ ദേശിയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുഴുവൻ ജനങ്ങൾക്കും ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് .7 കോടി അനുവദിക്കുകയും കടലുണ്ടി പുഴ പനമ്പുഴ കടവിൽ കിണറും ,കടവ് തൊട്ട് കുന്നുംപുറം വരെ 7 കിലോമീറ്റർ ദൂരം പമ്പിംഗ് ലൈനിന്റെ ജോലികളും ഏകദേശം പൂർത്തിയായതാണ്. ശുദ്ധീകരണശാലയ്ക്ക് സ്ഥലം വിട്ടുകിട്ടുന്നതിനുണ്ടായ കാലതാമസമാണ് ജോലികൾ നീണ്ടുപോവാൻ കാരണം,എം എൽഎ യുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് വർഷങ്ങളായി മുടങ്ങി കിടന്ന പദ്ധതി പുനരുജീവിച്ചത്. പദ്ധതി പ്രദേശം കെ.എൻ എ ഖാദർ എംഎൽഎ സന്ദർശിച്ചു.ടി കെ മൊയ്തീൻ കുട്ടി മാസ്റ്റർ, കെ കെ മൊയ്തീൻ കുട്ടി, പുളിക്കൽ അബൂബക്കർ,  ഹുസൈൻ ഹാജി എന്നിവരും എം എൽ എ ക്കൊപ്പമുണ്ടായിരുന്നു

23 July 2018

അബ്ദുറഹ്‍മാൻ നഗർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി

അബ്ദുറഹ്‍മാൻ നഗർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി

വേങ്ങര : അബ്ദുറഹ്‍മാൻ നഗർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി
യുടെ എല്ലാ തടസങ്ങളും നീക്കി സർക്കാർ ഉത്തരവായി 
'അബ്ദുറഹ്‍മാൻ നഗർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ കുടിവെള്ള പദ്ധതി'യുടെ ഭാഗമായ കുന്നുംപുറത്തെ മുടങ്ങിക്കിടന്നിരുന്ന വാട്ടർ ട്രീട്മെൻറ് പ്ലാൻറ് നിർമ്മാണത്തിന്റെ എല്ലാ തടസങ്ങളും നീക്കി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു.പഞ്ചായത്ത് ഭരണ സമിതിയുടെയും KNA ഖാദർ MLA യുടെയും നിരന്തര ഇടപെടലിലൂടെ സാധിച്ചെടുത്ത പ്രസ്തുത തീരുമാനം കുടിവെള്ള ക്ഷാമമനുഭവിക്കുന്ന പഞ്ചായത്തിലെ മുഴുവനാളുകൾക്കും അനുഗ്രഹമായി പദ്ധതിയുടെ പ്രവൃത്തി ഉടനാരംഭിച്ച് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു 

AMLP സ്കൂൾ പാലാണി ഫുട്ബോൾ അക്കാദമിക്ക് തുടക്കമായി

AMLP സ്കൂൾ പാലാണി ഫുട്ബോൾ അക്കാദമിക്ക് തുടക്കമായി

ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം മുൻ കേരള ടീം ക്യാപ്റ്റൻ കുരികേശ് മാത്യു നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് അഷ്റഫ് കപ്പൂർ അധ്യക്ഷനായി
ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്ക് ഗ്രാമപഞ്ചായത്തംഗം എ.പി.ഹമീദ് സമ്മാനങ്ങൾ വിതരണം ചെയ്തു.പറപ്പൂർ പഞ്ചായത്ത് വനിതാ സഹകരണ സംഘമാണ് ഈ ഫുട്ബോൾ അക്കാദമിയുടെ സ്പോൺസർമാർ :
I T T ഫുട്ബോൾ ക്ലബ്ബാണ് പരിശീലനം നൽകുന്നത്.വനിതാ സഹകരണ സംഘം പ്രസിഡന്റ് ബുഷ്റ അനു ,അഷ്റഫ് A V എന്നിവർ ആശംസകളർപ്പിച്ചു.  
ഹെഡ്മാസ്റ്റർ അലക്സ് തോമസ്  സ്വാഗതവും ഫുട്ബോൾ അക്കാദമി കൺവീനർ നാദിർഷ എ കെ. പരിപാടിക്ക് നന്ദിയും പറഞ്ഞു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������