Labels

10 May 2018

കുപ്പിവെള്ള വില നിയന്ത്രണത്തിന് ഓര്‍ഡിനന്‍സ്


കുപ്പിവെള്ള വില നിയന്ത്രണത്തിന് ഓര്‍ഡിനന്‍സ് 
(www.vengaralive.com)കുപ്പിവെള്ളത്തെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കുപ്പിവെള്ളത്തിന്റെ വില
നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. കുപ്പിവെള്ളം ലിറ്ററിന് 12 രൂപയാക്കി ഓര്‍ഡിനന്‍സ് ഇറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള എസന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍ കണ്‍ട്രോള്‍ ആക്ടില്‍ കുപ്പിവെള്ളത്തെക്കൂടി ഉള്‍പ്പെടുത്തിയാവും ഓര്‍ഡിനെന്‍സ് പുറപ്പെടുവിക്കുക. വില നിയന്ത്രിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.

കുപ്പിവെള്ളത്തിന്റെ വില 12 രൂപയായി നിശ്ചയിച്ചിരുന്നു. എന്നാല്‍ കമ്പനികള്‍ വീണ്ടും 20 രൂപയാണ് ഈടാക്കുന്നത്. ഇതേതുടര്‍ന്നാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. കുപ്പിവെള്ള കമ്പനികളുടെ ചൂഷണം തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ സര്‍ക്കാര്‍ ഇടപെടല്‍. എന്നാല്‍ വിതരണക്കാരും വ്യാപാരികളും ആ തീരുമാനം അട്ടിമറിക്കുകയായിരുന്നു.

ഏതാനും കമ്പനികള്‍ തീരുമാനത്തോട് യോജിക്കുകയും ചെയ്തിരുന്നില്ല. 12 രൂപയ്ക്ക് വിറ്റാല്‍ ലാഭം കുറയുമെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടിയത്. മിക്ക കമ്പനികളുടെയും ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപയ്ക്ക് തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. ഇതോടെയാണ് വിലനിയന്ത്രണം നിയമം മുഖേനെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


09 May 2018

എസ്.എസ്.എല്‍.സി ജേതാക്കളെ അനുമോദിച്ചു


എസ്.എസ്.എല്‍.സി ജേതാക്കളെ അനുമോദിച്ചു
വേങ്ങര: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികളെ എസ്.ഡി.പി.ഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി എ ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്ക് ഉപഹാര വിതരണവും നടത്തി. പി എം ഷെരീഖാന്‍ അധ്യക്ഷത വഹിച്ചു. എം ഖമറുദ്ദീന്‍, വി ബഷീര്‍, കോയിസ്സന്‍ ബീരാന്‍കുട്ടി, ഇ കെ അബ്ദുനാസര്‍, നൗഷാദ് ചുള്ളിയന്‍, കെ സുബൈര്‍ സംസാരിച്ചു. 

08 May 2018

സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളെ അനുമോദിച്ചു


സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളെ അനുമോദിച്ചു -
വേങ്ങര: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച റാങ്ക് നേടി ജില്ലക്ക് അഭിമാനമായ മുഹമ്മദ് ജുനൈദിനെയും സി എം ഇര്‍ഷാദിനെയും എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ഇരുവരുടെയും വീടുകളിലെത്തി മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് പി എം ഷെരീഖാന്‍ സമ്മാനിച്ചു.
മണ്ഡലം സെക്രട്ടറി എം ഖമറുദ്ദീന്‍, ഖജാന്‍ജി വി ബഷീര്‍, പി കെ അബൂബക്കര്‍, പി അലവിക്കുട്ടി, എം റഫീഖ് പങ്കെടുത്തു.

-ക്യാപ്ഷന്‍-
സിവില്‍സര്‍വീസ് റാങ്ക് ജേതാവ് സി എം മുഹമ്മദ് ഇര്‍ഷാദിന് എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം പ്രസിഡന്റ് പി എം ഷെരീഖാന്‍ സമ്മാനിക്കുന്നു.

07 May 2018

സ്കോളർഷിപ്പ് വിതരണവും ഉപഹാര സമ്മർപ്പണവും


സ്കോളർഷിപ്പ് വിതരണവും ഉപഹാര സമ്മർപ്പണവും
സാഗർ ആർട്സ് &സ്പോർട്സ് ക്ലബ് മിനിബസാർ പതിനാറാം വാർഷികാവും എൻ ടി ഇസ്മായിൽ ചെറിയ ബാവ മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണവും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിത്യാർത്ഥികൾക്കുള്ള ഉപഹാര സമ്മർപ്പണവും ബഹു: എം എൽ എ അഡ്വ: കെ എൻ എ  ഖാദർ നിർവഹിച്ചു സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ വേങ്ങര ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ചാക്കിരികുഞ്ഞുട്ടി
പഠനോപകരണവിതരണം
മുൻ വേങ്ങര ബ്ലോക്ക് പ്രസിഡന്റ് പി കെ അസുലു  നോട്ട്ബുക്ക് ഊരകം പഞ്ചായത് വൈസ് പ്രസിഡന്റ് കെ ടി അബ്‌ദുസമദ് എന്നിവർ നിർവഹിച്ചു ചടങ്ങിൽ സജീർ ടിവി അധ്യക്ഷാത വഹിച്ചു തുടർന്ന് അതാണിക്കുണ്ട് അംഗനവാടി കുട്ടികളുടെ കിങ്ങിണികൂട്ടം കലാപരിപാടികളും വേദിയിൽ അരങ്ങേറി 
പിപി ഹസൻ ഷകീല അത്തോളി കെ നഹിം അബൂബക്കർ സിദീഖ് Dr ബസ്സിൽ ഹുസൈൻ 
അഫ്സൽ കെ കെ സാഗർ സെക്രട്ടറി സലാംകപ്പിൽ പ്രസിഡന്റ് എന്നിവർ പ്രസംഗിച്ചു

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������