Labels

06 January 2018

വേങ്ങരയിലെ ഓടകൾ ചീഞ്ഞ് നാറുന്നു

വേങ്ങരയിലെ ഓടകൾ ചീഞ്ഞ് നാറുന്നു
വേങ്ങര: വേങ്ങരയിലെ ഓട (ചാബ്ര) കൊതുക് വളർത്തൽ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് അസഹ്യമായ ദുർഗന്ധവും ഓടയിൽ നിന്നും വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.ഓടകൾ വൃത്തിയാക്കാത്തതിനാൽ ഇപ്പോഴും കെട്ടിനിൽക്കുന്ന വെള്ളമാണ് ഈ ഈ പ്രശ്ങ്ങൾക്കെല്ലാം കാരണം. ഓരോ ദിവസവും നൂറുകണക്കിന് ആളുകൾ വന്ന് പോവുന്ന വേങ്ങര ബസ് സ്റ്റാന്റ് പരിസര്ത്തുള്ള ഓടയാണ് ദിവസങ്ങളായി ദുർഗന്ധവും കൊതുകു ശല്യവും കൊണ്ട് ജനങ്ങളെ പൊറുതി മുട്ടിച്ച് കൊണ്ടിരിക്കുന്നത് .ഓടയിൽ നിന്നുള്ള ദുർഗന്ധം സഹിക്കവയ്യാതെ വന്നപ്പോൾ ചിലർ ചേർന്ന് ഓടയിൽ പുൽതൈലം ഒഴിച്ച് നോക്കിയപ്പോൾ തേനീച്ച കൂട് ഇളക്കിയത് പോലെ കൊതുകുകളുടെ പെരുമഴക്കാലമായിരുന്നു . ഉടൻ തന്നെ ഓട മൂടുകയായിരുന്നു .അധികൃതരെ വിവരം അറിയിച്ചു.എത്രയും വേഗത്തിൽ ഇതിനൊരു പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവിശ്യം .

ഹരിത സരണി സപ്ലിമെന്റ് പ്രകാശനം ചെയ്‌തു

വേങ്ങര മണ്ഡലം എം എൽ എ. KNA. ഖാദർ സാഹിബ്    7   കോടി രൂപ ചെലവിൽ  മണ്ഡലത്തിൽ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി പുറത്തിറക്കിയ ഹരിത സരണി സപ്ലിമെന്റ്.  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. വേങ്ങര മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ്. MM. കുട്ടി മൗലവിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്യുന്നു KNA ഖാദർ സാഹിബ്MLA
മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ PK. അസുലൂ. NT കുഞ്ഞുട്ടി. കടമ്പോട് മൂസഹാജി. NT. ഷെരീഫ്.  അടാടീൽ കുഞ്ഞാപ്പു. തുടങ്ങിയ വർ സംബന്ധിച്ചു

04 January 2018

ബദ്‌രിയ്യ ഫെസ്റ്റ് 2k18 സമാപിച്ചു

ബദ്‌രിയ്യ ഫെസ്റ്റ് 2k18 സമാപിച്ചു.

വേങ്ങര : കുറ്റാളൂർ ബദ്‌രിയ്യ ശരീഅത്ത്  കോളേജ് സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച ബദ്‌രിയ്യ ആർട്സ് ഫെസ്റ്റ് 2k18 സമാപിച്ചു. അഡ്വ : കെ. എൻ. എ ഖാദർ M.L.A ഉദ്ഘടനം നിർവഹിച്ചു. അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ ട്രോഫികൾ  വിതരണം ചെയ്തു. അലി റവാസ് ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി.

   എം. എം കുട്ടി മൗലവി, കെ.പി വല്യാപ്പു ഹാജി, കെ.പി ചെറീത്‌ ഹാജി, പി.പി ഹസ്സൻ,ഹുസൈൻ ബാഖവി, ഓ.കെ അബ്ദുറഹ്മാൻ നിസാമി, മൂസ ഫൈസി, റഫീഖ് വാഫി, സലീം ഹുദവി, ശാക്കിർ ഹുദവി, ഹുസൈൻ വാഫി, സാലിം  വാഫി, ആരിഫ് ഹുദവി, റസാഖ് ഫൈസി എന്നിവർ സംസാരിച്ചു.

03 January 2018

കൽപറ്റ ജൈനക്ഷേത്രത്തിലെ വിഗ്രഹ കവർച്ച; 15 വർഷത്തിനുശേഷം പ്രതികൾ കൊണ്ടോട്ടിയിൽ പിടിയിൽ...

മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മൂന്നു ക്ഷേത്രങ്ങളില്‍ നിന്നു 15 വര്‍ഷങ്ങള്‍ക്കു മുമ്പ്് വിദേശത്തേക്ക് കടത്താനായി മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹം അടക്കം നാലുപേര്‍ കൊണ്ടോട്ടിയില്‍ പിടിയിലായി. ഇവരില്‍ നിന്നു ഒന്നര നൂറ്റാണ്ട് പഴക്കമുള്ള രണ്ടു ജൈനമത വിഗ്രങ്ങള്‍ മുറിച്ചെടുത്ത നിലയില്‍ കണ്ടെത്തി. വയനാടിനു പുറമെ കോഴിക്കോട് പെരുവയല്‍ കോട്ടയാട്ട് ഭഗവതി ക്ഷേത്രം, മലപ്പുറം പുളിയക്കോട് മുണ്ടക്കല്‍ കരിങ്കാളി ക്ഷേത്രം തുടങ്ങിയവിടങ്ങളിലും പ്രതികള്‍ ഇക്കാലയളിവില്‍ മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി. ഇതുസംബന്ധിച്ചു കൊണ്ടോട്ടി മുതുവല്ലൂര്‍ ആക്കത്തൊടി മുഹമ്മദലി(43), കുഴിമണ്ണ പുളിയക്കോട് ആക്കപ്പറന്പ് മാരത്തില്‍ മുഹമ്മദ്(45), പുളിയക്കോട് പട്ടക്കണ്ടത്തില്‍ ബാബു(45), കൊണ്ടോട്ടി നീറാട് എളക്കുത്ത് ജൈസല്‍(35) എന്നിവരെ മലപ്പുറം ജില്ലാ പോലീസ് മേദാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശത്തില്‍ കൊണ്ടോട്ടി പോലീസ് അറസ്റ്റു ചെയ്തു. കേസിലെ മറ്റൊരു പ്രതി നീറാട് തേനുട്ടിക്കല്ലിങ്ങല്‍ അബൂബക്കര്‍(43) കൊലക്കുറ്റത്തിനു ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
2002 ഡിസംബര്‍ 13 നു വയനാട് പുളിയാര്‍മല എം.പി വീരേന്ദ്രകുമാര്‍ ട്രസ്റ്റിയായ അനന്തനാഥസ്വാമി ക്ഷേത്രത്തിലാണ് പ്രതികള്‍ കവര്‍ച്ച നടത്തി വിഗ്രങ്ങള്‍ മോഷ്ടിച്ചത്. കേരളത്തിലെ 1500 വര്‍ഷത്തോളം പഴക്കമുള്ള ജൈനക്ഷേത്രത്തില്‍ 1933ല്‍ പുന:പ്രതിഷ്ട നടത്തിയ പത്മാവതി ദേവിയുടെയും ജ്വാലാമിലിനി ദേവിയുടേയും പീഠവും പ്രഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്ന രണ്ടു പഞ്ചലോഹ വിഗ്രഹങ്ങള്‍, രണ്ടു തീര്‍ഥങ്കര•ാരുടെ പിച്ചള വിഗ്രങ്ങള്‍, പഞ്ചപരമേഷ്ടി വിഗ്രഹം, നവദേവ•ാരുടെ വിഗ്രഹം, മൂന്ന് വെളളി പൂജ പാത്രങ്ങള്‍, വിഗ്രത്തിലിണിയിച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് ഇവിടെ നിന്നു മോഷ്ടിച്ചത്. ഇതില്‍ രണ്ടു വിഗ്രഹങ്ങള്‍ വിലമതിക്കാത്താനാകാത്തതാണ്. ശ്രീകോവിലന്റെ പൂട്ടു പൊളിച്ച് പിക്കാസ് കൊണ്ടു കൊത്തിയിളക്കിയാണ് സംഘം കവര്‍ച്ച നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു കല്‍പ്പറ്റ പോലീസ് കേസെടുത്തു അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇതിനിടെ ഇവര്‍ക്ക് വിഗ്രഹങ്ങള്‍ വിദേശത്തേക്കു കടത്താന്‍ കഴിഞ്ഞിരുന്നില്ല. 15 വര്‍ഷത്തിനിടെ സംഘം പലതവണ വില്‍പ്പനക്കായി വിദേശികളെ അടക്കം നാട്ടിലെത്തിച്ചെങ്കിലും ഇടപാട് നടന്നില്ല. ഇതോടെ വിഗ്രഹം മുറിച്ചു വില്‍ക്കാനും വിഗ്രഹത്തില്‍ നിന്നു സ്വര്‍ണം ഉരുക്കി വേര്‍തിരിച്ചെടുക്കാന്‍ ശ്രമം നടത്തി. ഇതും വിജയിക്കാതെ വന്നതോടെ പുതിയ സംഘത്തിനു വില്‍പ്പന നടത്താന്‍ ശ്രമം നടത്തുന്നതിനിടെയാണ് പോലീസിനു രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്നു പോലീസ് ഇടനിലക്കാരയി എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതി മാരത്തില്‍ മുഹമ്മദിന്റെ പറന്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു രണ്ടു വിഗ്രഹങ്ങള്‍. ഇവയും മുറിച്ചെടുത്ത നിലയിലായിരുന്നു. എട്ടു വിഗ്രഹങ്ങള്‍ ഇവര്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പേലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും.ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍, കൊണ്ടോട്ടി സിഐ എം.മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങങ്ങളായ ശശികുണ്ടറക്കാട്, സത്യനാഥന്‍, അബദുള്‍ അസീസ് സന്‍ജീവന്‍, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, എസ്‌ഐ രഞ്ജിത്ത്, മജീദ്, വി.ജയപ്രസാദ്, സന്തോഷ്, സുലൈമാന്‍, അശോകന്‍, സിപിഒ സിയാഹുല്‍ ഹക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

01 January 2018

വേങ്ങര കണ്ണമംഗലത്ത് യുവാവ് റൂമില്‍ മരിച്ച നിലയിൽ

വേങ്ങര കണ്ണമംഗലത്ത് യുവാവ് റൂമില്‍ മരിച്ച നിലയിൽ 
വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ ടയര്‍ കടയിലെ തൊഴിലാളിയായ യുവാവിനെ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടിയിലെ ചൂരല്‍മല സ്വദേശി ശരത്ത് (24) ആണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. തോട്ടശ്ശേരിയറയിലെ ടയര്‍ കടയില്‍ ജോലിക്കാരനായിരുന്ന ശരത്ത് ശനിയാഴ്ച നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞു കിടന്നുറങ്ങിയതായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലായിട്ടും കാണാതായപ്പോള്‍ ഇയാളുടെ സുഹൃത്ത് മുറിയില്‍ അന്വേഷിച്ചെത്തുകയായിരുന്നു. വാതില്‍ തുറന്നിട്ട നിലയില്‍ കട്ടിലില്‍ കിടക്കുന്നതായി കണ്ട ശരത്തിനെ വിളിച്ചിട്ട് പ്രതികരണമുണ്ടായില്ലെന്നു പറയുന്നു. സംശയം തോന്നിയ ഇയാള്‍ വിവരമറിയിച്ചതോടെ നാട്ടുകാര്‍ എത്തി മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി. ഇരുട്ട് പരന്നതോടെ ഇന്‍ക്വസ്റ്റ് തിങ്കളാഴ്ചത്തേക്ക് മാറ്റിയ പോലീസ് റൂം പൂട്ടി സ്ഥലത്ത് കാവല്‍ ഏര്‍പ്പെടുത്തി. ഇതിനിടെ നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം വയനാട്ടില്‍ നിന്നും ഇയാളുടെ ബന്ധുക്കളെത്തി. ശബരി മലയിലേക്കു യാത്രയിലായിരുന്ന ഇയാളുടെ ജേഷ്ട്ടസഹോദരന്‍ അടങ്ങുന്ന സംഘവും സംഭവസ്ഥലത്തെത്തി.

ആരോപണം അടിസ്ഥാനരഹിതം- ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌

ആരോപണം അടിസ്ഥാനരഹിതം- ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ 

വേങ്ങര: വലിയോറ ചാലിത്തോട് നവീകരണവുമായി ബന്ധപ്പെട്ട് വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരേ കര്‍ഷകസംഘം നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് വി.കെ. കുഞ്ഞാലന്‍കുട്ടി അറിയിച്ചു. കര്‍ഷകരുടെ ആവശ്യപ്രകാരമാണ് ചാലിത്തോട് നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ജിയോളജി വകുപ്പുമുതല്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേതടക്കം അനുമതി വാങ്ങിയാണ് മണ്ണ് നീക്കാന്‍ തുടങ്ങിയത്. കര്‍ഷകസംഘം നേതാവിന്റെ പരാതികാരണം മണ്ണ് നീക്കാനാവാതെ പദ്ധതി തടസ്സപ്പെട്ടു. സര്‍ക്കാറിന്റേയും തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മാര്‍ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പാലിച്ച് നടപ്പിലാക്കുന്ന പദ്ധതിയുമായി മുന്നോട്ട്‌പോകും. സര്‍ക്കാര്‍ ഏതന്വേഷണം നടത്തിയാലും ഭരണസമിതി സ്വാഗതംചെയ്യുമെന്നും പ്രസിഡന്റ് അറിയിച്ചു.

പുതുവത്സരത്തില്‍ പ്രതീക്ഷയായി ബാക്കിക്കയം റെഗുലേറ്റര്‍

പുതുവത്സരത്തില്‍ പ്രതീക്ഷയായി ബാക്കിക്കയം റെഗുലേറ്റര്‍ 
വേങ്ങര:
വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളിലെ വിവിധ ജലസേചനപദ്ധതികള്‍ക്ക് ആക്കംകൂട്ടുകയാണ് കടലുണ്ടിപ്പുഴയ്ക്ക് കുറുകെ ബാക്കിക്കയത്ത് നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന റെഗുലേറ്റര്‍. പദ്ധതിയുടെ പണി അവസാനഘട്ടത്തിലാണ്. ഒമ്പതാം പദ്ധതിയുടെ തുടക്കത്തില്‍ വേങ്ങര പഞ്ചായത്തിലെ വിവിധ ഗ്രാമസഭകളില്‍ ഉയര്‍ന്നുവന്ന ഒരാവശ്യമായിരുന്നു കടലുണ്ടിപ്പുഴയില്‍ കൂരിയാട്ട് റെഗുലേറ്റര്‍ സ്ഥാപിക്കുക എന്നത്. പണി പുരോഗമിക്കവേ എത്തിയ കാലവര്‍ഷത്തെത്തുടര്‍ന്ന് പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെ പണി നിര്‍ത്തിവെക്കേണ്ടിവന്നു. പ്രവൃത്തി നടക്കുന്ന റെഗുലേറ്ററിന്റെ സംരക്ഷണഭിത്തി സ്ഥാപിക്കാന്‍ പാകപ്പെടുത്തിയ ഭാഗത്ത് കരയിടിഞ്ഞതിനാല്‍ ഭിത്തിയുടെ മാപ്പില്‍തന്നെ മാറ്റംവരുത്തേണ്ട സ്ഥിതിയുണ്ടായി.

20 കോടിയാണ് പദ്ധതിയുടെ മതിപ്പുതുക. റഗുലേറ്ററിന്റെ പണി പൂര്‍ത്തിയാകുന്നതോടെ ഒരുനാടിന്റെ രണ്ടുപതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് വിരാമമാവുക. വരുന്ന മാര്‍ച്ചില്‍ പദ്ധതി കമ്മിഷന്‍ ചെയ്യാനായേക്കും.

31 December 2017

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം

തിരുരങ്ങാടി : കേരളത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഐതിഹാസിക സമാപനം. നാലു ദിവസം നീണ്ട വൈജ്ഞാനിക വിരുന്നിന് ശേഷം, അലകടലായെത്തിയ ഇസ്‌ലാഹി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഒമ്പതാമത് മുജാഹിദ് സമ്മേളനത്തിന് പരിസമാപ്തിയായത്. മുജാഹിദ് പുനരൈക്യത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന സമ്മേളനം എന്ന സവിശേഷതയും സമ്മേളനത്തിനുണ്ടായിരുന്നു. മുജാഹിദ് സംഘശക്തിയെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്ന് ആഹ്വാനമാണ് സമ്മേളനത്തില്‍ മുഴങ്ങിക്കേട്ടത്.
മുജാഹിദ് കേരളം ഒറ്റക്കെട്ടാണെന്ന് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ഒരു ദുശ്ശക്തിക്കും മുജാഹിദ് സഘശക്തിയെ തകര്‍ക്കാനാവില്ലെന്ന് സമ്മേളനത്തില്‍ ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ചു. മുസ്്‌ലിം സമുദായം ഒന്നടങ്കം ആഗ്രഹിച്ച മുജാഹിദ് ഐക്യം കാലഘട്ടത്തിന്റെ തേട്ടമാണെന്നും ഇതില്‍ വിള്ളല്‍ വീഴ്ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്നും സമ്മേളന നഗരിയിലെ ജനസഞ്ചയം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനും മത വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതിക്കും നായകത്വം വഹിച്ച മഹാരഥന്മാരായ നേതാക്കള്‍ രൂപംനല്‍കിയ സലഫി പ്രസ്ഥാനം അജയ്യമാണെന്നും ആരോപണങ്ങള്‍കൊണ്ട് ആദര്‍ശ മുന്നേറ്റത്തെ തകര്‍ക്കാനാവില്ലെന്നും ജനലക്ഷങ്ങള്‍ ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു. മുജാഹിദ് പ്രസ്ഥാനത്തിനും നേതാക്കള്‍ക്കും പ്രബോധകര്‍ക്കുമെതിരെ ആരോപണമുന്നയിച്ച നവോത്ഥാന പ്രബോധന മുന്നേറ്റത്തെ തടയാണെന്നത് വ്യാമോഹമാണെന്ന പ്രഖ്യാപനവും സമ്മേളനത്തില്‍ ഉണ്ടായി.
മുസ്‌ലിം സമുദായത്തിന്റെ നേതൃനിരയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ ഉന്നതരും ഭരണ പ്രതിപക്ഷ നേതാക്കളും ലോകപ്രശക്ത പണ്ഡിതരും അണിനിരന്ന മുജാഹിദ് സമ്മേളനത്തിന് കഴിഞ്ഞകാലങ്ങളിലില്ലാത്ത പിന്തുണയും പ്രചാരവും ലഭിച്ചുവെന്നത് മുജാഹിദ് പ്രസ്ഥാനത്തിന് ലഭിച്ച അംഗീകാരമാണ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സമ്മേളനം വലിയ പ്രാധാന്യത്തോടെ ഏറ്റെടുത്തത് അംഗീകാരമായിരുന്നു.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ സലഫി നഗറും പരിസരവും വിശ്വാസികളാല്‍ ജനനിബിഡമായിരുന്നു. പ്രധാന വേദിക്ക് പുറമെയുള്ള മറ്റ് ഏഴു വേദികളിലും വിവിധ സമ്മേളനങ്ങള്‍ ഉണ്ടായി. ഓരോ വേദിയും പ്രൗഢവും സമ്പന്നവുമായിരുന്നു. ഗവേഷണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അനുബന്ധ വേദികള്‍ പ്രധാനമായും സജ്ജീകരിച്ചത്. സമാപന സമ്മേളനത്തില്‍ പങ്കുകൊള്ളാന്‍ ഉച്ചയോടുകൂടി തന്നെ പ്രതിനിധികള്‍ നാനാഭാഗത്തുനിന്നും ഒഴുകുകയായിരുന്നു. ജനത്തിരക്ക് കാരണം ഗതാഗത തടസ്സമുണ്ടാകാതാരിക്കാന്‍ വളണ്ടിയര്‍മാര്‍ ഏറെ പാടുപെടുന്നത് കാണാമായിരുന്നു. പഴുതടച്ച സുരക്ഷയും ഗതാഗത ക്രമീകരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സമാപന സമ്മേളനം കെ.എന്‍.എം. പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. മുജാഹിദ് സംസ്ഥാന സമ്മേളനം പൊതുസമൂഹം ഏറ്റെടുത്തത് ചാരിതാര്‍ത്ഥ്യകരമാണെന്ന് മദനി പറഞ്ഞു. പരസ്പര വിശ്വാസവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരണം. തീവ്രവാദത്തിനും ഭീകരതക്കുമെതിരെ മതത്തിന്റെ യഥാര്‍ത്ഥ അന്തസത്ത ഉള്‍ക്കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. രാജ്യത്തിന്റെ പൊതു നന്മക്ക് ഭീഷണിയാവുന്ന നിലപാടുകള്‍ വിശ്വാസികളില്‍ നിന്നുണ്ടാവാന്‍ പാടില്ല. ഭീകരതയും തീവ്രവാദവും മതത്തിന് അന്യമാണ്. ഇസ്‌ലാം ഏറ്റവും ശക്തമായി ഇത്തരം ചിന്താഗതികളെ എതിര്‍ക്കുന്നു. അമിത ആത്മീയതയുടെ പേരില്‍ മറ്റുള്ളവരെ ശത്രുപക്ഷത്ത് കാണുന്ന രീതി അപകടകരമാണെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു.
പ്തമശ്രീ എം.എ. യൂസുഫലി മുഖ്യാതിഥിയായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., പി.വി. അബ്ദുല്‍ വഹാബ് എം.പി, സി. മുഹ്‌സിന്‍ എം.എല്‍.എ, എ.പി. അബുസ്സുബ്ഹാന്‍ മുഹ്‌യുദ്ദീന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. കെ.എന്‍.എം. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍ അദ്ധ്യക്ഷതവഹിച്ചു.മുഹമ്മദ് അശ്‌റഫ് ഒമാന്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ഡോ. അന്‍വര്‍ അമീന്‍ കല്‍പകഞ്ചേരി, മദ്‌റസ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, കെ.എന്‍.എം. വൈസ് പ്രസിഡണ്ട് പി.കെ. അഹമ്മദ്, കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, സെക്രട്ടറിമായ എം. അബ്ദുറഹ്മാന്‍ സലഫി, എം. സ്വലാഹുദ്ദീന്‍ മദനി, എ. അസ്ഗറലി, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, ഐ.എസ്.എം. പ്രസിഡണ്ട് ഡോ. എ.ഐ. അബ്ദുല്‍മജീദ് സ്വലാഹി, എം.എസ്.എം. പ്രസിഡണ്ട് ജലീല്‍ മാമാങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. പൊയില്‍ അബ്ദുല്ല, എന്‍.കെ. മുഹമ്മദലി, വി.കെ. അഷ്‌റഫ്, ഡോ. അബ്ദുല്‍ മജീദ് ഫാറൂഖ് മൂസ, വി.കെ. സിറാജ്, സി.പി. കുഞ്ഞിമുഹമ്മദ്, കെ.എം. മുഹമ്മദ്, പൊട്ടങ്കണ്ടി അബ്ദുല്ല പങ്കെടുത്തു.
രാവിലെ പ്രധാന പന്തലില്‍ വിദ്യാര്‍ത്ഥി സമ്മേളനം, ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ ഡോ. തലാത്ത് അഹമ്മദ് ഉദ്ഘാടനം ചെയ്തു. നൂര്‍ മുഹമ്മദ് സേഠ് അദ്ധ്യക്ഷതവഹിച്ചു. അഡ്വ. ടി. സിദ്ദീഖ്, വി.എസ്. ജോയ്, ടി.പി. അഷ്‌റഫലി, മിസ്അബ് കീഴരിയൂര്‍, എം.എസ്.എം. ജനറല്‍ സെക്രട്ടറി സിറാജ് ചേലേമ്പ്ര, ശുക്കൂര്‍ സ്വലാഹി, ജാസര്‍ രണ്ടത്താണി, റിഹാസ് പുലാമന്തോള്‍, ആദില്‍ അത്തീഫ്, ഹാസില്‍ മുട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശരീഅത്ത് സമ്മേളനത്തില്‍ മുഹ്‌യുദ്ദീന്‍കോയ മദീനി, അബ്ദുല്‍ അലി മദനി, അലി ശാക്കിര്‍ മുണ്ടേരി, അബ്ദുസ്സലാം പാലപ്പറ്റ, അലിഅക്ബര്‍ ഇരിവേറ്റി, മുഹമ്മദലി അന്‍സാരി, എന്‍.കെ. ത്വാഹ പ്രസംഗിച്ചു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി അദ്ധ്യക്ഷതവഹിച്ചു.
നിയമ സമ്മേളനം ജസ്റ്റിസ് അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. അബ്ദുസ്സത്താര്‍ പള്ളിപ്പാട് അദ്ധ്യക്ഷതവഹിച്ചു. അഡ്വ. ഹാരിസ് ബീരാന്‍, അഡ്വ. ആലിക്കോയ, അഡ്വ. എം. മൊയ്തീന്‍കുട്ടി, അഡ്വ. അബ്ദുറഹ്മാന്‍, അഡ്വ. കെ. ഹനീഫ് പ്രസംഗിച്ചു.
സയണിസ്റ്റ് സാമ്രാജ്യത്വത്തിനെതിരെ ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കണം
ഫലസ്തീന്‍: കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റരുതെന്ന് മുജാഹിദ് സമ്മേളനം
തിരുരങ്ങാടി : ഫലസ്തീന്‍ വിഷയത്തില്‍ രാജ്യം പുലര്‍ത്തിപ്പോരുന്ന നയനിലപാടുകളില്‍ മാറ്റംവരുത്തരുതെന്ന് 9 ാമത് മുജാഹിദ് സംസ്ഥാന സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇസ്രാഈല്‍ തലസ്ഥാനം ജറുസലമിലേക്ക് മാറ്റാനുള്ള അമേരിക്കയുടെ ധിക്കാര നടപടികള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി സയണിസ്റ്റ് സാമ്രാജ്യത്വ ലോബി നടത്തുന്ന അധിനിവേശ ശ്രമങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണം. വിശുദ്ധ നഗരമായ ഖുദ്‌സിനെ ജൂതവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്നും, ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നതിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലും വംശീയ അതിക്രമങ്ങളിലും മുജാഹിദ് സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. മനുഷ്യാവകാശം സംരക്ഷിക്കാനും പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പിലാക്കാനും ഭരണകൂടങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും ജാഗ്രത പുലര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ട ഇന്ത്യയുടെ ചരിത്രപൈതൃകത്തെ വര്‍ഗീയവത്കരിക്കരുത്
തിരുരങ്ങാടി :മതങ്ങളെ കുറിച്ചുള്ള അജ്ഞതയും മുന്‍വിധിയുമാണ് തെറ്റിദ്ധാരണകള്‍ക്ക് ഒരു പരിധി വരെ കാരണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വൈജ്ഞാനിക സമ്മേളനം അഭിപ്രായപ്പെട്ടു. മതങ്ങളെ അതിന്റെ മൂലഗ്രന്ഥത്തില്‍ നിന്ന് അറിയാന്‍ ശ്രമിക്കണം. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല വൈവിധ്യങ്ങളെ ഉള്‍കൊള്ളാനുള്ള സന്മനസ്സാണ് വളര്‍ത്തിയെടുക്കേണ്ടതെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട ഇന്ത്യയുടെ ചരിത്ര പൈതൃകത്തെ വര്‍ഗീയ വത്കരിക്കാനുള്ള ഗൂഢനീക്കം തിരിച്ചറിയണം. ഉന്നത വിദ്യാഭ്യാസം മുതല്‍ െ്രെപമറി തലം വരെയുള്ള പാഠപുസ്തകങ്ങളിലൂടെ തെറ്റായ ചരിത്രം പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചരിത്രപണ്ഡിതരും അക്കാദമിക സമൂഹവും ചേര്‍ന്ന് ചെറുക്കണം. താജ് മഹല്‍ അടക്കമുള്ള ഇന്ത്യയുടെ അഭിമാന അടയാളങ്ങള്‍ തുടച്ച് നീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് നിന്ന് പ്രതിരോധിക്കണമെന്നും മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു.
വൈജ്ഞാനിക സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സയ്യിദ് ഖൈറുല്‍ ഹസ്സന്‍ റിസ്‌വി ഉദ്ഘാടനം ചെയ്തു. കെ.ജെ.യു. വര്‍ക്കിംഗ് പ്രസിഡണ്ട് സി.പി. ഉമര്‍ സുല്ലമി അദ്ധ്യക്ഷതവഹിച്ചു. കെ.വി. തോമസ് എം.പി., എം.ഐ. ഷാനവാസ് എം.പി., ഉനൈസ് പാപ്പിനിശ്ശേരി, സി. മുഹമ്മദ് സലീം സുല്ലമി, ഇര്‍ഷാദ് സ്വലാഹി, കെ.സി. നിഅ്മത്തുല്ല സ്വലാഹി, അബ്ദുല്‍ ഖനി സ്വലാഹി, അക്ബര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.
പ്രവാസി സംഗമത്തില്‍ ഹുസൈന്‍ ഫുജൈറ അദ്ധ്യക്ഷതവഹിച്ചു. ബഷീര്‍ പട്ടേല്‍താഴം, ശിഹാബ് എടക്കര, സഅദുദ്ദീന്‍ സ്വലാഹി, ഡോ. ഫാറൂഖ്, വി. അബൂബക്കര്‍ സ്വലാഹി പങ്കെടുത്തു.
തിരുരങ്ങാടി:മതപ്രബോധനം കുറ്റകൃത്യമായി കണ്ട് പ്രബോധകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരെ വിവേചന പൂര്‍ണമായ നടപടികള്‍ സ്വീകരിക്കുകയും മതവും നിറവും നോക്കി യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചാര്‍ത്തുകയും ചെയ്യുന്ന നീക്കങ്ങള്‍ അപലപനീയമാണെന്നും മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മനുഷ്യാവകാശ സമ്മേളനം അഭിപ്രായപ്പെട്ടു. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാകുന്ന വര്‍ഗ്ഗീയ ഭ്രാന്ത് ഭീരുത്വമാണെന്നും നിര്‍ബന്ധമത പരിവര്‍ത്തനം ഇസ്‌ലാമിന് അന്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ച് മത വിശ്വാസികള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സമൂഹം തിരിച്ചറിയണം.
പരിസ്ഥിതിക്ക് ആഘാതം ഏല്‍പ്പിക്കുന്ന ഇടപെടലുകളില്‍ നിന്ന് വിട്ടുനില്‍ക്കണം. മണ്ണും വിണ്ണും മലിനമാക്കുന്നതില്‍ നിന്ന് മനുഷ്യരെ തടയാന്‍ പരസ്പര സഹകരണം ഉണ്ടാകണമെന്നും വെള്ളവും ഭക്ഷണവും മലിനമാക്കുന്നതില്‍ നിന്നും ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും സമൂഹം വിട്ടു നില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളും പരിസരങ്ങളും വൃത്തിയുടെ അടയാളങ്ങളും പരിസ്ഥിതി സൗഹൃദവുമാക്കി തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി
മുജാഹിദ് മഹല്ല് പരിധിയില്‍ ഒരാളും ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാവുകയില്ലെന്ന്ഉറപ്പ് വരുത്തേണ്ട ബാധ്യത മഹല്ല് നേതൃത്വങ്ങള്‍ക്കുണ്ട്. ജാതി മത, ഭേത വ്യത്യാസംകൂടാതെ ഇത് സാധ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. എം.പി. അബ്ദുസ്സമദ് സമദാനി മുഖ്യാതിഥിയായി. അഡ്വ. പി.എ. പൗരന്‍, അഡ്വ. ടി.ഒ. നൗഷാദ്, അഡ്വ. മായിന്‍കുട്ടി മേത്തര്‍, അബ്ദുല്‍ ഹസീബ് മദനി, ജഅ്ഫര്‍ വാണിമേല്‍, അഹമ്മദ് അനസ് മൗലവി, സലീം ഫാറൂഖി, നൗഷാദ് കുറ്റിയാടി പ്രസംഗിച്ചു. കെ.എന്‍.എം. വൈസ് പ്രസിഡണ്ട് എച്ച്.ഇ. മുഹമ്മദ് ബാബു സേഠ് അദ്ധ്യക്ഷതവഹിച്ചു.
ന്യൂനപക്ഷാവകാശ സമ്മേളനം മൈനോരിറ്റി ഡിപ്പാര്‍ട്ടുമെന്റ് ചെയര്‍മാന്‍ പ്രൊഫ. എ.പി. അബ്ദുല്‍ വഹ്ഹാബ് ഉദ്ഘാടനം ചെയ്തു. കെ.കെ. കൊച്ചുമുഹമ്മദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ഡോ. ഉമര്‍ ഫാറൂഖ്, സി.ടി. അബ്ദുറഹീം, പ്രൊഫ. മുസ്തഫ പുത്തൂര്‍, അലി മെക്ക, പി.സി. സുലൈമാന്‍ മദനി, നവാസ് റഷാദി, അബ്ദുസ്സലാം പള്ളിയില്‍ പ്രസംഗിച്ചു.

മലപ്പുറം വേങ്ങര ഭാഗങ്ങളിലെ എല്ലാ എല്ലാ കടകളും ഇന്ന് രാത്രി 10 മണിക്ക് മു

മലപ്പുറം: പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തിനു
മുന്‍പ് മലപ്പുറത്തെ എല്ലാകടകളും അടക്കണമെന്നു പോലീസ് അറിയിച്ചു. മലപ്പുറം, വേങ്ങര ഭാഗങ്ങളിലെ എല്ലാ കടകളും അടക്കണമെന്ന് മലപ്പുറം സി.ഐ. എ. പ്രേംജിത്ത് പത്രക്കുറിപ്പിലൂടെ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ ആഘോഷം പാടില്ല. അനുമതി ഇല്ലാതെ ശബ്ദ ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ പോലീസ് നിയമപ്രകാരം കേസെടുക്കും.
പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി പോലീസ്. ഞായറാഴ്ച രാത്രി പത്ത് മണിക്ക് വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും അടക്കണം. അല്ലാത്തവക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പെരിന്തല്‍മണ്ണ പോലീസും അറിയിച്ചു.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുത്ത് ആര്‍.ടി.ഒ. യ്ക്ക് കൈമാറും. കൂടാതെ ലൈസന്‍സ് റദ്ദാക്കുന്നതിനായി ആര്‍.ടി.ഒ. യ്ക്ക് സമര്‍പ്പിക്കും.
ഈ ദിവസങ്ങളില്‍ രാത്രി പത്തിന് ശേഷം ഉച്ചഭാഷിണികള്‍ അനുവദനീയമല്ല. ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പിടിച്ചെടുത്ത് കേരള പോലീസ് ആക്ട് പ്രകാരവും ശബ്ദമലിനീകരണത്തിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരവും കേസെടുക്കും. പുതുവര്‍ഷ പിറവിയില്‍ പ്രത്യേക വാഹനപരിശോധനയും ഇതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് പെരിന്തല്‍മണ്ണ പോലീസ് അറിയിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������