അന്ധവിശ്വാസങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം ശക്തമാക്കണം: കെ.എൻ.എം.
വേങ്ങര: വിശ്വാസ പ്രമാണങ്ങളിൽ ഊന്നി നിന്നുകൊണ്ട് സമൂഹപുരോഗതിക്ക് മത സംഘടനകൾ തയ്യാറാവണമെന്നും, വർദ്ധിച്ച് വരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം ശക്തമാക്കണമെന്നും വേങ്ങര വ്യാപാരഭവനിൽ നടന്ന കെ എൻ.എം. വേങ്ങര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. രാജ്യ പുരോഗതിക്കും, മതേതര, ജനാധിപത്യ സംവിധാനങ്ങളെ രാജ്യത്ത് നിലനിർത്താൻ നാവുകൊണ്ടും, തൂലിക കൊണ്ടും പരിശ്രമങ്ങൾ നടത്തുന്ന മത പ്രബോധകരെയും, പണ്ഡിതൻമാരെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ശരിയല്ല, നാട്ടിലെ സമാധാനത്തിനും, ധാർമിക സംസ്കാരത്തിനും മത പ്രബോധന പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും സമ്മേളനം വിലയിരുത്തി.കെ.എൻ.എം. ജില്ലാ ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ ചേന്നര സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എൻ. ടി.അബ്ദുറഹ്മാൻ അദ്ധ്യക്ഷനായി. പി.കെ.എം.അബ്ദുൽ മജീദ് മദനി,സുലൈമാൻ സ്വബാഹി, ശംസുദ്ധീൻ മൗലവി വിളത്തൂർ, അലി ശാക്കിർ മുണ്ടേരി, മമ്മുട്ടി മുസ്ലിയാർ, നസീറുദ്ധീൻ റഹ്മാനി, അബൂബക്കർ നസ്സാഫ് ,മുബഷിർ പഞ്ചിളി, പി.കെ.മുഹമ്മദ് നസീം, ടി.കെ.മുഹമ്മദ് മൗലവി, പി.കെ.സി.ബീരാൻ കുട്ടി, അബ്ദുൽ ഖാദർ കാസിമി, പി.എ.ഇസ്മായിൽ മദനി, സി.ടി.ഹംസ, ഡോ: റഫീക്ക് പുള്ളാട്ട്, പി.കെ ആബിദ് സലഫി, സി.ടി.റഊഫ്, പി കെ.നൗഫൽ അൻസാരി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: കെ.എൻ.എംവേങ്ങര മണ്ഡലം മുജാഹിദ് സമ്മേളനം ജില്ലാ ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു