വേങ്ങരയിൽ നടന്ന ശാസ്ത്രോത്സവത്തിൽ ഭക്ഷണം ജീവനക്കാർ വക
വേങ്ങര ഉപജില്ലാ ശാസ്ത്ര ,സാമൂഹത്യ ശാസ്ത്ര പ്രവൃത്തി പരിചയ , ഐടി മേള കുറ്റൂർ നോർത്ത് കെ.എം എച്ച് എസ്സ് എസ്സ് കുറ്റൂർ നോർത്തിൽ നടന്നു.
10 പഞ്ചായത്തുകളിൽ നിന്നായി 1500 മത്സരാർത്ഥികൾ പങ്കെടുത്തു. 2500 ൽ പരം പേർക്കുള്ള ഭക്ഷണം കെ.എം എച്ച് എസ് ലെയും MHMLP സ്കൂളിലേയും ജീവനക്കാർ സ്പൺസർ ചെയ്ത് മാതൃകയായി. സംസ്ഥാനത്ത് പ്രളയക്കെടുതിക്ക് ശേഷം നടക്കുന്ന ശാസ്ത്രോത്സവം സാമ്പത്തിക പ്രയാസം നേരിടുമ്പോൾ അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് ഭക്ഷണം സ്പോൺസർ ചെയ്തത് അഭിനന്ദനത്തിന് വക നൽകി.
വേങ്ങര എം.എൽ എ, കെ.എൻ.എ ഖാദർ, വേങ്ങര പഞ്ചായത്ത് സ്റ്റാറ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.പി. ഫസൽ തിരുരങ്ങാടി ഡി.ഇ.ഒ അജിതകുമാരി ടി.കെ., വേങ്ങര എ ഇ ഒ .വിശാല സി.പി. എന്നിവർ സ്റ്റാളുകൾ സന്ദർശിച്ചു.
ജനറൽ കൺവീനർ അനിൽ കുമാർ പി.ബി., മാനേജർ കെ.പി.കുഞ്ഞിമൊയ്തു എന്നിവർ സംഘാടകർക്ക് നേതൃത്യം നൽകി മേള വിജയകരമായി പൂർത്തിയായി.