വേങ്ങരയിൽ വനിതാമതിലിനെതിരേ പ്രമേയം
വേങ്ങര: ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വനിതാമതിലിനെതിരേ വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ പ്രമേയം പാസാക്കി. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് കളങ്കംചാർത്തുകയും ജാതിമത വേർതിരിവുകൾ സൃഷ്ടിക്കാൻ പരസ്യപ്രഖ്യാപനമായി നടക്കാൻപോവുന്ന വർഗ്ഗീയമതിലിനോട് വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ വനിതകൾ സഹകരിക്കരുതെന്നുമായിരുന്നു പ്രമേയം.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കദീജാബിയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതിയംഗം കൂളിപ്പിലാക്കൽ ഫസലാണ് പ്രമേയം അവതരിപ്പിച്ചത്.
പ്രമേയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തുള്ള അഞ്ച് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. തുടർന്ന് പ്രമേയം ഏകകണ്ഠേന പാസാക്കി