Labels

29 December 2018

വേങ്ങര ബി.ആർ.സി സബ്ജില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഒളകര ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ക്യാമ്പ് "തണൽ കൂട്ടം 2018" സമാപിച്ചു

വേങ്ങര ബി.ആർ.സി സബ്ജില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഒളകര ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ക്യാമ്പ് "തണൽ കൂട്ടം 2018" സമാപിച്ചു

പെരുവള്ളൂർ: വേങ്ങര ബി.ആർ.സി സബ്ജില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഒളകര  ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച  രണ്ടു ദിവസത്തെ  ക്യാമ്പ്  "തണൽ കൂട്ടം 2018" സമാപിച്ചു. വ്യത്യസ്ത രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്നതിന്  *രുചിമേളം* , ഉത്സവാന്തരീക്ഷവും വാദ്യോപകരണങ്ങളും രൂപയുടെ വിനിമയവും പരിചയപ്പെടുത്തുന്നതിന് *കൊട്ടും പാട്ടും,* ക്രാഫ്റ്റ് വർക്കുകൾ പരിചയപ്പെടുന്നതിന് *കളിപ്പാട്ടം* ,  തെയ്യം, ബാൻഡ് മേളം, ദഫ് മുട്ട് എന്നിവയുടെ അകമ്പടിയോടെ പുകയൂർ അങ്ങാടിയിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചുകൊണ്ട് നടന്ന *വിളംബരജാഥ* , *തീയേറ്റർഗെയിം* , *മുത്തശ്ശിയും കുട്ട്യോളും* , നവകേരള നിർമ്മിതിയുമായി ബന്ധപ്പെട്ട് ഭിന്നശേഷി *വിദ്യാർത്ഥികളുടെ കലാപരിപാടികൾ* തുടങ്ങിയവകൊണ്ടെല്ലാം ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു  വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ചത്.തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഇസ്മയിൽ കാവുങ്ങൽ ചടങ്ങിന്റെ അധ്യക്ഷനായി. ബി.പി.ഒ ഭാവന ടീച്ചർ, എൻ.വേലായുധൻ മാസ്റ്റർ, എൽ.സി പ്രദീപ്കുമാർ, പി.പി സെയ്തുമുഹമ്മദ്, ഇബ്രാഹിം മൂഴിക്കൽ,  തുടങ്ങിയവർ സംസാരിച്ചു. മനോഹരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ബി.ആർ.സി അംഗങ്ങളായ ബൈജു , ഷൈജു, അശ്റഫ് , സ്കൂളിലെ അധ്യാപകരായ സോമരാജ് പാലക്കൽ, ഷാജി. പി.കെ, പ്രമോദ് കുമാർ, ജയേഷ്, പി.ടി.എ ,എം.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചുള്ളിയാലപ്പുറം സ്നേഹതീരം ക്ലബ്ബ് ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ഭിന്നശേഷി വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നല്കി.
ബി.ആർ.സി വേങ്ങര യുടെ ഉപഹാരമായി വിദ്യാലയത്തിലെ ജൈവ ഉദ്യാനത്തിലേക്ക് മാവിൻതൈകൾ നൽകി.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������