Labels

08 February 2018

വെള്ളം പരിശോധിച്ച് ഉറപ്പാക്കണം ......

വെള്ളം പരിശോധിച്ച് ഉറപ്പാക്കണം ......

വേങ്ങര: ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരം ഊരകം പഞ്ചായത്ത് പരിധിയില്‍ സൗജന്യമായോ അല്ലാതെയോ കുടിവെള്ളം വിതരണംചെയ്യുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരും ഇവിടെനിന്ന് വെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നവരും ഊരകം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വിതരണംചെയ്യുന്ന വെള്ളത്തിന്റെ ഉറവിടങ്ങളില്‍നിന്ന് സാമ്പിള്‍ ശേഖരിച്ച് പരിശോധനാഫലവും ടാങ്കറുകളും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുമ്പാകെ ഹാജരാക്കണം. എവിടെനിന്ന് എപ്പോഴാണ് വെള്ളം ശേഖരിച്ചതെന്നും ഏതു ഗുണഭോക്താവിനാണ് വിതരണം ചെയ്യുന്നത് എന്നുമുള്ള രജിസ്റ്റര്‍ വാഹനത്തില്‍ ഉണ്ടായിരിക്കണം. പകര്‍ച്ചവ്യാധി ബാധിച്ചവര്‍ കുടിവെള്ള വിതരണത്തില്‍ ഏര്‍പ്പെടരുത്. നീല പ്രതലത്തില്‍ മഞ്ഞ നിറത്തില്‍ 'കുടിവെള്ളം' എന്നെഴുതിയ ടാങ്കുകളില്‍ മാത്രമെ കുടിവെള്ളം വിതരണം ചെയ്യാവൂ. മരാമത്തു പ്രവൃത്തികള്‍ക്കും മറ്റുമുള്ള വെള്ളം ഈ ടാങ്കുകളില്‍ വിതരണംചെയ്യാന്‍ പാടുള്ളതല്ല. പരിശോധനാവേളകളില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഇതുസംബന്ധമായ എല്ലാ രേഖകളും ഹാജരാക്കേണ്ടതും വെള്ളത്തിന്റെ സാമ്പിള്‍ നല്‍കേണ്ടതുമാണ്. ജലജന്യരോഗവിമുക്തമായ ഊരകം എന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാവരും സഹകരിക്കണം.

07 February 2018

കോർണ്ണർ പി.ടി എസമ്മേളനം നടത്തി


വലിയോറ ഈസ്റ്റ് ഏ.എം യു .പി സ്ക്കൂൾ കോർണ്ണർ പി.ടി എ.സമ്മേളനം
കോർണ്ണർ പി.ടി എസമ്മേളനം നടത്തി.
വേങ്ങര: (www.vengaralive.com)വലിയോറ ഈസ്റ്റ് AM UP സ്ക്കൂ ൾ കോർണ്ണർ  പി.ടി.എ സമ്മേളനം പാണ്ടികശാലയിൽ നടന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ.കുഞ്ഞാലൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു.ബി.പി.ഒ.ഭാവന ടീച്ചർ, മനോഹരൻ മാസ്റ്റർ,എ.കെ.കുഞ്ഞി തുട്ടി, പി.കെ.ഉസ്മാൻ ഹാജി, യൂസുഫലി വലിയോറ, ഡോ: വി.കെ.ജാ വിദ്, കെ.എം വലിയോറ കെ.സോമനാഥൻ മാസ്റ്റർ, വിജയൻ മാസ്റ്റർ,എ.കെ.ഗഫൂർ മാസ്റ്റർ ,ഷാജൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എസ്.എ.കെ. തങ്ങൾ സ്വാഗതവും കെ.പവിത്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധ പ്രദർശനവും കലാപരിപാടികളും അരങ്ങേറി.

ഭിക്ഷാടന ചൂഷണത്തനെതിരെ നിലപാട് സ്വീകരിച്ചു

ഭിക്ഷാടന ചൂഷണത്തനെതിരെ നിലപാട് സ്വീകരിച്ചു
വേങ്ങര : വലിയോറ ചിനക്കൽ മദ്റസാ റോഡ് നിവാസികൾ ഭിക്ഷാടന ചൂഷണത്തനെതിരെ നിലപാട് സ്വീകരിച്ചു  അന്യസംസ്ഥാന അപരിചിത യാചന,കച്ചവടം തുടങ്ങിയവനിരോധിചച്ചു . അർഹരായവരെ പൂർണ്ണമായും പരിഗണിക്കണം എന്ന
 വെവസ്ത്തയോടെ മദ്റസാ റോഡ് നിവാസികളുടെ വീടുകളിൽ ബോധവൽക്കരണ നോട്ടീസ് വിതരണം നടത്തുകയും പരിസരങ്ങളിൽ ഫ്ളെക്സ് പതിക്കുകയും ചെയ്തു.

06 February 2018

Question bank വിതരണം ചെയ്തു

വേങ്ങര : SSLC  വിദ്യാർത്ഥികൾക്ക് ഉള്ള  Question bank  വിതരണ ഉദ്ഘാടനം msf മനാട്ടിപ്പറബ് യൂണിറ്റ് പ്രസിഡന്റ് മുനവ്വർ nt  sslc വിദ്യാർതി സുഫിയാൻ mk ക്ക് നൽകി നിർവഹിച്ചു....
പ്രസ്തുത പരിപാടിയിൽ
ഷംസീർ. എം, സൽമാൻ ഫാരിസ് kk, മുസവ്വിർ ,സിനാൻ,സകരിയ tp, ...തുടങ്ങിയവരും പങ്കാടുത്തു....

സൈക്കിൾ വിതരണം ചെയ്തു

സൈക്കിൾ വിതരണം ചെയ്തു

പറപ്പൂര്‍ : പറപ്പൂര്‍ പഞ്ചായത്തിലെ എസ്‌.സി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സൈക്കിൾ വിതരണം ചെയ്തു . മുൻ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി അദ്ദ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ബഷീർ മാസ്റ്റർ കാലടി വിതരണോദ്ഘാതനം നിര്‍വഹിച്ചു. ഇംപ്ലിമെന്‍റ് ഒാഫീസര്‍ അനിൽ കുമാർ മാസ്റ്റർ വിഷയാവതരണം നടത്തി.പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ നന്ദി പറഞു.

05 February 2018

നിങ്ങളുടെയടുത്ത് കാവുണ്ടോ? എങ്കില്‍ വിവരമറിയിക്കണേ...

നിങ്ങളുടെയടുത്ത് കാവുണ്ടോ? എങ്കില്‍ വിവരമറിയിക്കണേ... 
വേങ്ങര: നാട്ടില്‍ എവിടെയെങ്കിലും കാവുണ്ടോ? എങ്കില്‍ അക്കാര്യം ജൈവവൈവിധ്യബോര്‍ഡിനെ അറിയിക്കണം. ജീവജാലങ്ങളുടെ കലവറയായ കാവുകളെ സംരക്ഷിക്കാനുള്ള പരിപാടിയുടെ ഭാഗമായാണ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കാവുകളുടെ വിവരശേഖരണം നടത്തുന്നത്. സംസ്ഥാനതലത്തില്‍ വിവരശേഖരണം നടന്നുകൊണ്ടിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ കാവുകളുടെ വിവരങ്ങള്‍ താഴെപറയുന്ന നമ്പറുകളിലോ, ജില്ലാ കോ -ഓര്‍ഡിനേറ്ററുടെ മേല്‍വിലാസത്തില്‍ തപാല്‍മാര്‍ഗമോ അറിയിക്കാം. കാവിന്റെ പേര്, ഗ്രാമപ്പഞ്ചായത്ത് അഥവാ നഗരസഭയുടെ പേര്, ഉടമസ്ഥാവകാശം, ജീവജാലങ്ങള്‍, കാവിനോടനുബന്ധിച്ചുള്ള കുളങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് അറിയിക്കേണ്ടത്. വിവരങ്ങള്‍ അയക്കേണ്ട വിലാസം: പ്രൊഫ. ആര്‍.വി. ഇബ്രാഹിം, ആര്‍.വി. ഹൗസ്, ഫാറൂഖ് കോളേജ് പി.ഒ., കോഴിക്കോട്, പിന്‍കോഡ് - 673 632. ഫോണ്‍: 9496716385, 9995625130, 8129398231

വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടില്‍ നിന്ന് വേങ്ങരക്ക് 30 ലക്ഷം തുക ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന്

വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടില്‍ നിന്ന് വേങ്ങരക്ക് 30 ലക്ഷം 
തുക ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന്
വേങ്ങര:(www.vengaralive.com)  വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടില്‍നിന്ന് വേങ്ങര മണ്ഡലത്തിലെ റോഡുകള്‍ നന്നാക്കാന്‍ 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എല്‍.എ കെ.എന്‍.എ. ഖാദറിന്റെ ഓഫീസ് അറിയിച്ചു. വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ ചേറ്റിപ്പുറം-പാക്കടപുറായ റോഡ് അഞ്ചുലക്ഷം, കൂരിയാട് മാര്‍ക്കറ്റ്-പനമ്പുഴ റോഡ് രണ്ടുലക്ഷം, കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ മുതുവില്‍കുണ്ട്-മുതു റോഡ് അഞ്ച് ലക്ഷം, ഒതുക്കുങ്ങല്‍ ഗ്രാമപ്പഞ്ചായത്തിലെ മുസ്ലിയാരങ്ങാടി-അത്തിക്കോട് റോഡ് അഞ്ച് ലക്ഷം എന്നിങ്ങനെ വകയിരുത്തി. എ.ആര്‍.നഗര്‍ ഗ്രാമപ്പഞ്ചായത്തിലെ ചെണ്ടപുറായ-ആസാദ് നഗര്‍ റോഡ് മൂന്ന് ലക്ഷം, ചെണ്ടപുറായ-പുകയൂര്‍ ചാന്തുരുത്തി റോഡ് രണ്ട് ലക്ഷം, പറപ്പൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മാട്ടണപ്പാട്-കമ്പളച്ചാട് റോഡ് മൂന്ന് ലക്ഷം, കുരിക്കള്‍ ബസാര്‍-കല്ലന്‍ങ്ങാട്ട് വളപ്പ് റോഡ് രണ്ട് ലക്ഷം, ഊരകം ഗ്രാമപ്പഞ്ചായത്തിലെ പുല്ലഞ്ചാല്‍ റോഡ് അഞ്ചുലക്ഷം എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.

പെട്രോൾ, ഡീസൽ വില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് പെട്രോൾ പമ്പ് ഉപരോധം

പെട്രോൾ, ഡീസൽ വില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് പെട്രോൾ പമ്പ് ഉപരോധം


വേങ്ങര : പെട്രോൾ, ഡീസൽ വില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ്  മലപ്പുറം പാർലമെന്റ് കമ്മിറ്റിയുടെ നിർദേശപ്രകാരം 100 പമ്പുകൾ ഉപരോധിക്കുനതി ന്റെ ഭാഗമായി വേങ്ങര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പെട്രോൾ പമ്പ് ഉപരോധം യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി ഉൽഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് അസീസ് അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പൂച്ചോങ്ങൽ TK റാഫി സലാം ഷാക്കിർ ഹാരിസ് അർജുൻ നവാസ് റംഷി എന്നിവർ സംസാരിച്ചു

SYS സാന്ത്വന വാരം തെരുവിന്റെറ മക്കൾക്ക് പൊതിച്ചോറ്

SYS സാന്ത്വന വാരം Feb: I - 7
തെരുവിന്റെറ മക്കൾക്ക് പൊതിച്ചോറ്
SYS വേങ്ങര സോൺ പൊതിച്ചോർ വിതരണം മുസ്ലിം ജമാഅത്ത് ജില്ലാ വൈ: പ്രസി: P അബ്ദുഹാജി ഉദ്ഘാടനം ചെയ്തു.ജീവിതത്തിന്റെറ
രണ്ടറ്റം മുട്ടിക്കാൻ വേണ്ടി പൊരി വൈലിൽ കഷ്ടപ്പെടുന്ന തെരുവ് കച്ചവടക്കാർ, പെരിപ്പുകുത്തികൾ.പ്ലാസ്റ്റിക്  മാലിന്യം പെറുക്കി വിറ്റ് ജീവിക്കുന്നവർ, അന്തർ, നിർധന ഡ്രൈവർമാർ ആയൂർവേദ ആശുപത്രി രോഗി പരിസരത്തുള്ളവർ എന്നിവർക്ക് പൊതിച്ചോറ് നൽകി
SYS സോൺ സിക്രട്ടറി P അബ്ദു ഉമാനിയ്യ: സി ക്ര:അലവിക്കുട്ടി ഊരകം
ക്ഷേമകാര്യ വകുപ്പ് പ്രസി: മുഹമ്മദ് മുസ്തഫ സഖാഫി നേതൃത്വം നൽകി

04 February 2018

ക്യാന്‍സര്‍ ദിനത്തില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധ മൈക്ക്

ക്യാന്‍സര്‍ ദിനത്തില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധ മൈക്ക്

മലപ്പുറം: ക്യാന്‍സര്‍ ചികിത്സാ രംഗത്ത് മലബാറിന് തന്നെ ആശ്വാസമാകാന്‍ ഐക്യ ജനാധിപത്യ മുന്നണി കൊണ്ടുവന്ന മലപ്പുറം കാന്‍സര്‍ സെന്റര്‍ ഉപേക്ഷിക്കാനുള്ള ഇടതു പക്ഷ സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിനെതിരെ മുസ്്ലിം യൂത്ത്ലീഗ് കമ്മിറ്റി ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് സമര ദിനമായി ആചരിച്ചു. ജില്ലയില്‍ നൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ മൈക്ക് സ്ഥാപിച്ചു. ഇടതു പക്ഷ സര്‍ക്കാറിന്റെ മലപ്പുറം ജില്ലാ വിരുദ്ധ സമീപനമായാണ് ക്യാന്‍സര്‍ സെന്റർ ഇല്ലാതെയാകുന്നു. ഇതിനെതിരെ പൊതു ജനങ്ങള്‍ക്ക് പ്രതികരിക്കാനാണ് പഞ്ചായത്ത് തലങ്ങളില്‍ മൈക്ക് സ്ഥാപിച്ചത്. സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ മൈക്കിലൂടെ പ്രതികരിച്ചു. വേങ്ങരയിൽ ഷെരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. ഹാരിസ് മാളിയേക്കൽ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞാലൻ കുട്ടി,ഫത്താഹ് മൂഹിക്കൽ,ഹംസ പുല്ലൻ പലവൻ,MK സൈനുദ്ധീൻ,Ak സെലീം,തുടങ്ങി ധാരാളം പേർ പ്രസംഗിച്ചു.
ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ വ്യക്തമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലക്ക് ക്യാന്‍സര്‍ സെന്റര്‍ അനുവദിച്ചത്. അതിനായി ഒരു കോടി പത്ത് ലക്ഷം പ്രാഥമിക നടപടികള്‍ക്കായി അനുവദിക്കുകയും പാണക്കാട് വ്യവസായ യൂണിറ്റ് ഇന്‍കെലില്‍ 25 ഏക്കര്‍ ഭൂമി കണ്ടെത്തി പ്രോജക്ട്് ഓഫീസ് പ്രവര്‍ത്തനവും ക്യാന്‍സര്‍ സെന്ററിന് തറക്കല്ലിടല്‍ പ്രവര്‍ത്തനവും നടത്തി. ശേഷം വന്ന ഇടത് മുന്നണി ക്യാന്‍സര്‍ സെന്റര്‍ ഇല്ലാതെയാക്കാനുള്ള തീരുമാനം മലപ്പുറം വികസന വിരോധം മാത്രമാണ്. അല്ലെങ്കില്‍ സെന്റര്‍ നിര്‍ത്തലാക്കാന്‍ പുതിയ പഠന റിപ്പോര്‍ട്ടുകളുണ്ടാകണം അതുണ്ടായിട്ടുമില്ല. ലോക ക്യാന്‍സര്‍ ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രതികരിക്കാനാണ് പ്രതിഷേധ മൈക്ക് സ്ഥാപിച്ചത്.

ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

വേങ്ങര : ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു.കണ്ണമംഗലം അച്ചനമ്പലം
മാണിതൊടിക മുഹമ്മദിന്റെ മകന്‍
ഇബ്രാഹിം (27) ആണ് മരണപ്പെട്ടത്.ജിദ്ദയിലെ തൂവലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. നാട്ടിലെക്ക് മടങ്ങാനിരിക്കെയാണ് മരണപ്പെട്ടത്. നാട്ടിലും വിദേശത്തും സജീവ സുന്നീ സംഘടനാ പ്രവര്‍ത്തകനായിരുന്നു.
മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കും
ഉമ്മ: ഇത്തീമു
ഭാര്യ: സിബില നര്‍ഗീസ്
സഹോദരങ്ങള്‍: മുഹ് യദ്ധീന്‍, റാബിഹ സല്‍മത്ത്, ഹാജറ.

വേങ്ങരയില്‍ കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു ലോറിയും കത്തി നശിച്ചു

വേങ്ങരയില്‍ കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു ലോറിയും കത്തി നശിച്ചു

വേങ്ങര: വേങ്ങര മൃഗാശുപത്രിക്ക് സമീപം പഞ്ചായത്ത് ഇന്‍സിലേറിറ്റിനടുത്ത് അലക്ഷ്യമായി കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ലേലത്തിനു വെച്ച പഞ്ചായത്തിന്റെലോറിയും ഭാഗികമായി കത്തി നശിച്ചു.നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തമൊഴിവാക്കി -തി പടര്‍ന്ന പ്രദേശത്ത് സാമൂഹ്യാരോഗ്യ കേന്ദ്രം, മൃഗാശുപത്രി, ബ്ലോക്ക് ഓഫീസ്, കാര്‍ഷിക വിപണന കേ ന്ദ്രം, പകല്‍ വീട് തുടങ്ങി നിരവധി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. .പഞ്ചായത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നതിനായി സ്ഥാപിച്ച പ്രവര്‍ത്തനരഹിതമായ
ഇന്‍സിലേറ്ററിന് സമീപത്ത് വാരിവലിച്ചിട്ട മാലിന്യ കൂമ്പാരത്തിന് ഇന്നലെ പകല്‍ പതിനൊന്ന് മണിയോടെയാണ് തീ പടരാന്‍ തുടങ്ങിയത്. ഓടിക്കൂടിയ നാട്ടുകാരുടെ കഠിന പരിശ്രമമാണ് വന്‍ ദുരന്ത മൊഴിവാക്കിയത്.മലപ്പുറത്ത് നിന്നെത്തിയ അഗ്‌നിശമന സേനയും ചേര്‍ന്നാണ് തീയണച്ചത്.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������