Labels

04 February 2018

ക്യാന്‍സര്‍ ദിനത്തില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധ മൈക്ക്

ക്യാന്‍സര്‍ ദിനത്തില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധ മൈക്ക്

മലപ്പുറം: ക്യാന്‍സര്‍ ചികിത്സാ രംഗത്ത് മലബാറിന് തന്നെ ആശ്വാസമാകാന്‍ ഐക്യ ജനാധിപത്യ മുന്നണി കൊണ്ടുവന്ന മലപ്പുറം കാന്‍സര്‍ സെന്റര്‍ ഉപേക്ഷിക്കാനുള്ള ഇടതു പക്ഷ സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിനെതിരെ മുസ്്ലിം യൂത്ത്ലീഗ് കമ്മിറ്റി ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് സമര ദിനമായി ആചരിച്ചു. ജില്ലയില്‍ നൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ മൈക്ക് സ്ഥാപിച്ചു. ഇടതു പക്ഷ സര്‍ക്കാറിന്റെ മലപ്പുറം ജില്ലാ വിരുദ്ധ സമീപനമായാണ് ക്യാന്‍സര്‍ സെന്റർ ഇല്ലാതെയാകുന്നു. ഇതിനെതിരെ പൊതു ജനങ്ങള്‍ക്ക് പ്രതികരിക്കാനാണ് പഞ്ചായത്ത് തലങ്ങളില്‍ മൈക്ക് സ്ഥാപിച്ചത്. സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ മൈക്കിലൂടെ പ്രതികരിച്ചു. വേങ്ങരയിൽ ഷെരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. ഹാരിസ് മാളിയേക്കൽ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞാലൻ കുട്ടി,ഫത്താഹ് മൂഹിക്കൽ,ഹംസ പുല്ലൻ പലവൻ,MK സൈനുദ്ധീൻ,Ak സെലീം,തുടങ്ങി ധാരാളം പേർ പ്രസംഗിച്ചു.
ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ വ്യക്തമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലക്ക് ക്യാന്‍സര്‍ സെന്റര്‍ അനുവദിച്ചത്. അതിനായി ഒരു കോടി പത്ത് ലക്ഷം പ്രാഥമിക നടപടികള്‍ക്കായി അനുവദിക്കുകയും പാണക്കാട് വ്യവസായ യൂണിറ്റ് ഇന്‍കെലില്‍ 25 ഏക്കര്‍ ഭൂമി കണ്ടെത്തി പ്രോജക്ട്് ഓഫീസ് പ്രവര്‍ത്തനവും ക്യാന്‍സര്‍ സെന്ററിന് തറക്കല്ലിടല്‍ പ്രവര്‍ത്തനവും നടത്തി. ശേഷം വന്ന ഇടത് മുന്നണി ക്യാന്‍സര്‍ സെന്റര്‍ ഇല്ലാതെയാക്കാനുള്ള തീരുമാനം മലപ്പുറം വികസന വിരോധം മാത്രമാണ്. അല്ലെങ്കില്‍ സെന്റര്‍ നിര്‍ത്തലാക്കാന്‍ പുതിയ പഠന റിപ്പോര്‍ട്ടുകളുണ്ടാകണം അതുണ്ടായിട്ടുമില്ല. ലോക ക്യാന്‍സര്‍ ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രതികരിക്കാനാണ് പ്രതിഷേധ മൈക്ക് സ്ഥാപിച്ചത്.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������