ഒളകര ഗവൺമെൻറ് എൽ പി സ്കൂളിലെ ഈ വർഷത്തെ ആർട്ട് ഫെസ്റ്റ് "തക്കാരം 2018" സമാപിച്ചു
പെരുവള്ളൂർ: ഒളകര ഗവൺമെൻറ് എൽ പി സ്കൂളിലെ ഈ വർഷത്തെ ആർട്ട് ഫെസ്റ്റ് "തക്കാരം 2018" സമാപിച്ചു. പരിപാടി ഹെഡ്മാസ്റ്റർ എൻ. വേലായുധൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു കൺവീനർ വി .ജംഷീദ് സ്വാഗതം പറഞ്ഞു.
തക്കാരം എന്ന വാക്കിനെ അന്വർഥമാക്കി വിദ്യാർത്ഥികളെ പാലട, സേമിയ, ഫലൂദ, അലീസ എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളാക്കി യായിരുന്നു മത്സരം നടത്തിയത്. കുരുന്നുകളുടെ മത്സരം കാണാനെത്തിയ രക്ഷിതാക്കൾക്കെല്ലാം ത ക്കാരത്തിന്റെ പ്രതീതിയുണർത്തി സദ്യയോടൊപ്പം പായസവും വിളമ്പി. ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ സേമിയ ഗ്രൂപ്പിന്റെ വിജയം കുരുന്നുകൾക്ക് ഇരട്ടിമധുരമായി.