Labels

12 July 2018

സൗകര്യമേർപ്പെടുത്തണമെന്ന് എം.എൽ.എ ജനങ്ങൾക്ക് ഭുരിതമായി റേഷൻ കാർഡ് ക്യാമ്പ്

സൗകര്യമേർപ്പെടുത്തണമെന്ന് എം.എൽ.എ
ജനങ്ങൾക്ക് ഭുരിതമായി
                                   റേഷൻ കാർഡ് ക്യാമ്പ് 
പറപ്പൂർ: റേഷൻ കാർഡിന് അപേക്ഷ സ്വീകരിക്കൻ പറപ്പൂർ ഗ്രാമപഞ്ചായത്തിലൊരുക്കിയ ക്യാമ്പ് ജനങ്ങൾക്ക് ദുരിതമായി. ശക്തമായ മഴയിൽ അസൗകര്യങ്ങളിൽ വീർപ്പ് മുട്ടിയ ക്യാമ്പിലെത്തിയ അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ രണ്ടാം ഘട്ട ക്യാമ്പ് സ്കൂളിലേക്ക് മാറ്റണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
    ബുധനാഴ്ച രാവിലെ 8 മണി മുതൽ അപേക്ഷകർ പഞ്ചായത്ത് പരിസത്ത് എത്തിയിരുന്നു. 500 ലധികം പേർക്ക് ടോക്കൺ നൽകിയെങ്കിലും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ 10 മണിക്ക് ശേഷമാണ് സ്ഥലത്തെത്തിയത്.
മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ മൂന്ന് ഭാഗങ്ങളിൽ ഹെൽപ് ഡെസ്ക് ഒരുക്കിയത് അപേക്ഷകർക്ക് ആശ്വാസമായി. പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് സാക്ഷ്യപത്രം നൽകാൻ എം.എൽ.എയുടെ പി.എ അസീസ് പഞ്ചിളി രാവിലെ മുതൽ ക്യാമ്പിലെത്തിയിരുന്നു. 
ശക്തമായ മഴയായിട്ടും പന്തൽ സൗകര്യമൊരുക്കാൻ പഞ്ചായത്തധികൃതർ തയ്യാറായില്ല.ജനങ്ങൾ ബുദ്ധിമുട്ടുന്നതറിഞ്ഞ് ഉച്ചക്ക് 3 മണിയോടെ ക്യാമ്പിലെത്തെിയ എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റിനോടും ഉദ്യോഗസ്ഥരോടും നാട്ടുകാരുടെ പ്രയാസം ബോദ്ധ്യപ്പെടുത്തി.
ഹെൽപ്പ് ഡെസ്കിന് പഞ്ചായത്ത് ലീഗ് നേതാക്കളായ ടി.പി.അഷ്റഫ്, വി.എസ് ബഷീർ, ടി.ടി ബീരാവുണ്ണി, ഇ.കെ.സൈദുബിൻ, പറമ്പത്ത് മുഹമ്മദ്, അലി കുഴിപ്പുറം, ടി.ടി അഷ്റഫ്, ടി.അബ്ദുൽ ഹഖ്, ടി മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ, പി.മുഹമ്മദ് ഹനീഫ, എം.സി മുഹമ്മദ് കുട്ടി, ടി.പി നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: പറപ്പൂർ പഞ്ചായത്ത് റേഷൻ കാർഡ് ക്യാമ്പിലെത്തിയ അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നു. 

09 July 2018

എസ് എസ് എഫ് സാഹിത്യോത്സവ്; വേങ്ങര സെക്ടര്‍ ജേതാക്കള്‍

എസ് എസ് എഫ് സാഹിത്യോത്സവ്; വേങ്ങര സെക്ടര്‍ ജേതാക്കള്‍

വേങ്ങര: രണ്ട് ദിവസമായി വലിയോറ ചിനക്കലില്‍ നടന്ന എസ് എസ് എഫ് വേങ്ങര ഡിവിഷന്‍ സാഹിത്യോത്സവില്‍ വേങ്ങര സെക്ടര്‍ ജേതാക്കളായി. ഏഴ് സെക്ടറുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ 393 പോയിന്റ് നേടിയാണ് വേങ്ങര ഒന്നാം സ്ഥാനം നേടിയത്. ചേറൂര്‍ 390 പോയിന്റ്ുമായി രണ്ടാം സ്ഥാനവും 312 പോയിന്റുള്ള കുറ്റാളൂര്‍ സെക്ടര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്യാമ്പസ് വിഭാഗത്തില്‍ മലബാര്‍ കോളജ് മാലാപറമ്പ് ഒന്നാം സ്ഥാനം നേടി. മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികള്‍ ആഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് വരെ വേങ്ങരയില്‍ നടക്കുന്ന ജില്ലാ സാഹിത്യോത്സവില്‍ പങ്കെടുക്കും. സമാപന സംഗമം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പ്രാര്‍ഥന നടത്തി. അബ്ദുല്‍ അസീസ് സഖാഫി എലമ്പ്ര ടോഫി സമ്മാനിച്ചു. എം കെ എം സ്വഫ് വാന്‍, ഇല്യാസ് സഖാഫി കൂമണ്ണ, എ അലിയാര്‍ ഹാജി, മന്‍സൂര്‍ തങ്ങള്‍, ഉനൈസ് അസ്ഹരി, യൂസുഫ് ചിനക്കല്‍, കെ സി മുഹ് യുദ്ധീന്‍ സഖാഫി, കെ മുഹമ്മദ് ജാസിര്‍ പ്രസംഗിച്ചു. 

അലവി വേങ്ങര സ്മാരക അവാർഡ് _ 2018 വിതരണം ചെയ്തു

അലവി വേങ്ങര സ്മാരക അവാർഡ് _ 2018 വിതരണം ചെയ്തു

ചേക്കാലി മാട് സാംസ്കാരിക സമിതി & സി.എസ്‌.എസ്‌ ലൈബ്രറി രക്ഷാധികാരിയായിരുന്ന അലവി വേങ്ങരയുടെ സ്മരണാർഥം  സി.എസ്‌ എസ്‌ ലൈബ്രറി നടത്തുന്ന എസ്‌.എസ്‌.എല്‍.സി,  പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനം 08/07/2018 ഞായർ  എ.എം.എല്‍.പി സ്കൂളിൽ വിതരണം ചെയ്തു . പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ: കാലടി ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു , പ്രമുഖ എഴുത്തുകാരനും തിരുരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ റഷീദ് മാസ്റ്റർ പരപ്പനങ്ങാടി മുഖ്യഥിതിയായി. വാര്‍ഡ് മെമ്പര്‍ റൈഹാനത്ത് സുബൈര്‍ , സി.എസ്.എസ്‌ ഉപദേശക സമിതി അംഗം ഇ.കെ സുബൈർ മാസ്റ്റർ , സി.എസ്‌.എസ്‌ പ്രസിഡന്റ് ഉവൈസ് . എ.കെ , സെക്രട്ടറി അബ്ദുൽ റസാഖ് .പി.കെ ,  ലൈബ്രറി സെക്രട്ടറി സക്കീര്‍.എ.കെ , ലൈബ്രേറിയൻ അബ്ദുൽ സലാം .എ.കെ , ആബിദ്.സി, എന്നിവര്‍ സന്നിഹിദ്ദരായി .

08 July 2018

ചരിത്രരേഖാ സർവേ:- റിപ്പോർട്ട് പ്രകാശനം ചെയ്തു.

ചരിത്രരേഖാ സർവേ:- റിപ്പോർട്ട് പ്രകാശനം ചെയ്തു.

      സംസ്ഥാന സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾ നടത്തിയ ചരിത്രരേഖ സർവേയുടെ ബ്ലോക്ക് തല ക്രോഡീകരണ റിപ്പോർട്ട് പ്രകാശനം ചെയ്തു.
        വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചാക്കിരി അബദുൽ ഹഖ് ബ്ലോക്ക് പ്രേരക് ആബിദ .പി ക്ക് നൽകി പ്രകാശനo നിർവഹിച്ചു.സർവേയുടെ ഭാഗമായി നിരവധി പുരാതന രേഖകളും ,താളിയോല ഗ്രത്ഥങ്ങളും എഴുതുകളും പ്രമാണങ്ങളും കണ്ടെത്തിയിട്ടുണ്ട്.ചടങ്ങിൽ ബ്ലോക്ക് ജോയിന്റ് BDO സുരേഷ് കുമാർ TC, ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സാനി.ടി.ജെ, ഹെഡ് അക്കൗണ്ടന്റ് ശ്രീ.കുഞ്ഞീതുട്ടി  ടി, പ്ലാനിംഗ് ഓഫീസർ ശ്രീ.മൻസൂർ, ശ്രീ.പ്രശാന്ത്, ശ്രീമതി. സജിത ,പ്രേരക് ശ്രീദേവി.പി.ടി എന്നിവർ പങ്കെടുത്തു

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������