കുരുന്നു മക്കളിൽ ആവേശം നിറച്ച് ചങ്ങാതിക്കൂട്ടം
വേങ്ങര : www.vengaralive.com പാക്കടപ്പുറായ നാലാം വാർഡ് mടf സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം പ്രൗഡഗംഭീരമായി സമാപിച്ചു. മലപ്പുറം ജില്ലാ msf സെക്രട്ടറി Ev ഷാനവാസ്.ഉദ്ഘാടനംനിർവ്വഹിച്ചു. വേങ്ങര മണ്ഡലം mടf പ്രസിഡന്റ് TPഫസലുറഹ്മാൻ പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു. യൂത്ത് ലീഗ് ഭാരവാഹി സിനോഫർ KC യുടെ ആശംസയോടു കൂടി പരിപാടി തുടക്കം കുറിച്ചു. ജൂനിയർ വിഭാഗം 100 m ഓട്ടമത്സരത്തിലൂടെ ചങ്ങാതിക്കൂട്ടം ആഗതമായി. പിന്നെ ജൂനിയർ വിഭാഗം 200,400 m ഓട്ടമത്സരം, സീനിയർ വിഭാഗം 100, 200,400 m ഓട്ടമത്സരം, ലെമൺസ്പൂൺ ,ഷൂട്ടൗട്ട് മത്സരം ,വടംവലി, സ്ലോ റേസിങ്, തുടങ്ങിയ നിരവധി മത്സരങ്ങൾ ട്രാക്കിൽ അണിനിരന്നു. കായിക പ്രതിഭയിൽ തങ്ങളുടെ കഴിവ് തിരച്ചറിഞ്ഞ ഒട്ടനവധി പ്രതിഭകൾ ഉപഹാരം വാരിക്കൂട്ടി. അവസാനം വ്യക്തിഗത ,ഗ്രൂപ്പ് എന്നിവയുടെയെല്ലാം മത്സരഫലം അറിഞ്ഞപ്പോൾ പാക്കടപ്പുറായയുടെ ചുണക്കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർന്ന് മാടം ചിനയും ,കുമൈനിയും ക്രമേണ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ നാലാം വാർഡ് മെമ്പർ P. സൈദു സാഹിബ്, വേങ്ങര മണ്ഡലം നടf ജനറൽ സെക്രട്ടറി PA ജവാദ് ,അനസ് VT ,അർഷാദ് ഫാസിൽ, ഫാരിസ് CK, ഷെബിൽ P ,ശെമീം* എന്നിവർ പങ്കെടുത്തു. വേങ്ങര മണ്ഡലം നടf ട്രഷറർ TP ഹാരിസ് വിജയികൾക്കുള്ള ഉപഹാരം നൽകി. പാക്കടപ്പുറായ നാലാം വർഡ് mടf സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം പ്രൗഡഗംഭീരമായി സമാപിച്ചു.