പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി പോലീസ്. ഞായറാഴ്ച രാത്രി പത്ത് മണിക്ക് വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും അടക്കണം. അല്ലാത്തവക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പെരിന്തല്‍മണ്ണ പോലീസും അറിയിച്ചു.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുത്ത് ആര്‍.ടി.ഒ. യ്ക്ക് കൈമാറും. കൂടാതെ ലൈസന്‍സ് റദ്ദാക്കുന്നതിനായി ആര്‍.ടി.ഒ. യ്ക്ക് സമര്‍പ്പിക്കും.
ഈ ദിവസങ്ങളില്‍ രാത്രി പത്തിന് ശേഷം ഉച്ചഭാഷിണികള്‍ അനുവദനീയമല്ല. ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പിടിച്ചെടുത്ത് കേരള പോലീസ് ആക്ട് പ്രകാരവും ശബ്ദമലിനീകരണത്തിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരവും കേസെടുക്കും. പുതുവര്‍ഷ പിറവിയില്‍ പ്രത്യേക വാഹനപരിശോധനയും ഇതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് പെരിന്തല്‍മണ്ണ പോലീസ് അറിയിച്ചു.
No comments:
Post a Comment