Labels

05 March 2019

ഒരുക്കം 2k19 സംഘടിപ്പിച്ചു

ഒരുക്കം 2k19 സംഘടിപ്പിച്ചു

പെരുവള്ളൂർ: ഒളകര ഗവ: എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലീഫിയ പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ "ഒരുക്കം 2K19 " എന്നപേരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി കൂൾ വിത്ത് ഹെൽത്ത് എന്ന മുദ്രാവാക്യവുമായാണ് അലീഫിയ പീസ് ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്ക് മുന്നിലെത്തിയത്.
 കൺവീനർ ഉവൈസ് അലി ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾ ക്ക് ആരോഗ്യ ബന്ധിതമായി പരീക്ഷകൾക്കായി എപ്രകാരം ഒരുങ്ങാം എന്നും    ,ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ക്ലാസിൽ പ്രതിപാദിച്ചു. അധ്യാപകരായ പി.കെ ഷാജി, ജിജിന എ എന്നിവർ സംസാരിച്ചു.

03 March 2019

ഫാസിസ്റ്റു ശക്തികൾക്ക് തകർക്കാനാവുന്നതല്ല മലപ്പുറത്തിന്റെ ഒരുമയെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ

ഫാസിസ്റ്റു ശക്തികൾക്ക് തകർക്കാനാവുന്നതല്ല മലപ്പുറത്തിന്റെ ഒരുമയെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ

ഏതൊരു അധിനിവേശ ശക്തിക്കു മുന്നിലും കീഴ്പ്പെടാത്ത ഒന്നാണ് മലപ്പുറത്തിന്റെ മതേതരത്വമെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ പറഞ്ഞു.കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ ഹെറിറ്റേജ് വിഭാഗം തെന്നലയിൽ സംഘടിപ്പിച്ച സംസ്കൃതി സാംസ്കാരിക സായാഹ്നം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിന്റെ ചരിത്രം സമുദായങ്ങൾ തമ്മിലുള്ള ഇഴയടുപ്പത്തിന്റെക്കുടി ചരിത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി. കുഞ്ഞിമൊയ്തീൻ പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന്, മലബാർ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ പ്രഭാഷകൻ മുനീർ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.പ്രദേശത്തെ പഴയകാല കർഷകരെയും കലാകാരന്മാരെയും പരിപാടിയിൽ ആദരിച്ചു.തുടർന്ന് വിവിധ സംഘങ്ങളുടെ കോൽക്കളി, പടപ്പാട്ട്, മാപ്പിളപ്പാട്ട്, ബുർദ തുടങ്ങിയ പാരമ്പര്യ കലകളും  അരങ്ങേറി.സ്കൂൾ പ്രിൻസിപ്പൽ  പി. സാജിദ് ബാബു, കുഞ്ഞലവി ഹാജി, മൊയ്തു ഹാജി, ഷെയ്ഖ് അലി മുസ്ലിയാർ, അബി അബ്ബാസ്, അബ്ദുൾ മജീദ് ടി.കെ, മൂസ മുസ്ലിയാർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായി.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������