മൊബൈൽ ഗെയിമുകളിൽ നിന്നും ചൂണ്ടയിലേക്ക്
പഴമയെ തൊട്ടുണർത്തുന്ന സാമൂഹിക ഇടപെടലുകളിൽ നിന്നും മനുഷ്യൻ തന്റെ വിരൽ തുമ്പിൽ എല്ലാം അടക്കിവാഴുന്ന കാലഘട്ടത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്.
എന്നും ഗ്രാമത്തിന്റെ ഭംഗിയെ മനോഹരമാക്കിയിരുന്നത് അരുവികളും, പുഴകളും, കുന്നുകളും,മലകളും,വയലുകളും തന്നെയായിരുന്നു.പണ്ട് കാലങ്ങളിൽ പ്രകൃതിയെ സ്നേഹിച്ചും സംരക്ഷിച്ചും പ്രകൃതി നൽകുന്ന വിഭവങ്ങൾ വളരെ സ്വാദോടെ കഴിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു നമ്മുടെ പൂർവികർക്ക്.
പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികരിൽ നിന്ന് കണ്ട് പഠിച്ചിരുന്ന ഇന്ന് അന്യം നിന്ന് പോയ പല കാര്യങ്ങളും പാഠപുസ്തകത്തിലൂടെ ഓർമപ്പെടുത്തുകയാണ്.
പഠനപ്രവർത്തനത്തിന്റെ ഭാഗമായും,ടെക്‌നോളജി യുഗത്തിൽ നിന്നും ഗ്രാമീണതയിലേക്ക് എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് *AMLP സ്കൂൾ പറപ്പൂർ വെസ്റ്റിലെ* വിദ്യാർത്ഥികൾക്ക് പറപ്പൂരിന്റെ ഗ്രാമീണതയെ തൊട്ടുണർത്തുന്ന കടലുണ്ടി പുഴയുടെ കുഞ്ഞോളങ്ങളിൽ ചൂണ്ടയിടൽ മത്സരം നടത്തി.വിദ്യാർത്ഥികളും അധ്യാപകരും,അധ്യാപക വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.ഏറ്റവും കൂടുതൽ ചൂണ്ടയിൽ മീൻപിടിച്ചു കൊണ്ട് ഒന്നാം സ്ഥാനവും അഭിനവും രണ്ടാം സ്ഥാനം സിനാനും കരസ്ഥമാക്കി.