Labels

25 September 2019

ആനന്ദം, ഈ "ആടുജീവിതം' സിദ്ദീഖ് ആടുകൾക്കൊപ്പം

ആനന്ദം, ഈ "ആടുജീവിതം'
സിദ്ദീഖ് ആടുകൾക്കൊപ്പം
വേങ്ങര
എയർ കണ്ടീഷൻ മെക്കാനിക്കായിരുന്നു വേങ്ങര വെട്ടുതോട് കുളങ്ങരകത്ത് സിദ്ദീഖ്. 30 വർഷം അബുദാബിയിലായിരുന്നു ജോലി. 12 വർഷംമുമ്പ്  നാട്ടിലെത്തിയപ്പോൾ കൗതുകത്തിന്‌ ഒരു ആടിനെ വാങ്ങി. കർഷക കുടുംബത്തിൽ പിറന്ന 56–-കാരന്റെ ഉള്ളിലെവിടെയോ ഒളിച്ചിരുന്ന കർഷകൻ ഇതോടെ സജീവമായി.  യന്ത്രലോകത്തിന്റെ വിരസതയിൽനിന്ന്‌  ആടുവളർത്തലിന്റെ സംതൃപ്‌തിയിലേക്കുള്ള സിദ്ദീഖിന്റെ മാറ്റം അങ്ങനെയായിരുന്നു. ബീറ്റൽ, മലബാറി, സങ്കരയിനങ്ങളിലായി ഇപ്പോഴുള്ളത്‌ 15 എണ്ണം.  15,000 മുതൽ 22,000 രൂപവരെ ഒരു ആടിന് ലഭിക്കുമെന്ന് സിദ്ദീഖ് പറയുന്നു. മാസത്തിൽ ഒരാടിനെയെങ്കിലും വിൽക്കാറുണ്ട്. പാൽ കറന്നെടുക്കാറില്ല. വർഷത്തിൽ രണ്ടുതവണയെങ്കിലും ആട്‌ പ്രസവിക്കും. ഒരുപ്രസവത്തിൽ രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ ലഭിക്കും. ആട്ടിൻകാഷ്ഠം മികച്ച വളമായതിനാൽ അതിൽനിന്നുള്ള വരുമാനവുമുണ്ട്‌. സ്വന്തം പറമ്പിലെ തെങ്ങിനും കമുകിനും ഈ വളം ഉപയോഗിക്കുന്നുമുണ്ട്. സർക്കാർ ധനസഹായം ലഭിച്ചാൽ ശാസ്ത്രീയമായ തൊഴുത്ത്‌ നിർമിക്കണമെന്ന ആഗ്രഹം ഇദ്ദേഹത്തിനുണ്ട്. കോഴികളെയും താറാവുകളെയും സിദ്ദീഖ് വളർത്തുന്നുണ്ട്. ഇതിനെല്ലാം കുടുംബത്തിന്റെ എല്ലാ  പിന്തുണയും ലഭിക്കുന്നതായും നാം സ്നേഹിച്ചാൽ  മിണ്ടാപ്രാണികൾ തിരിച്ച്‌ സ്‌നേഹിക്കുമെന്നും സിദ്ദീഖ്‌ പറഞ്ഞു.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������