Labels

26 September 2019

പാഠം ഒന്ന് പാടത്തേക്ക്

പാഠം ഒന്ന് പാടത്തേക്ക്

പെരുവള്ളൂർ: നെല്ല് ദിനാചരണത്തിന്റെ ഭാഗമായി  കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന  പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പെരുവള്ളൂർ പഞ്ചായത്ത് തല നെല്ല് ദിനാചരണം
പെരുവള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ  ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി കൊയപ്പ പാടശേഖരത്ത് നടന്നു. വിദ്യാർത്ഥികളിൽ  കൃഷി രീതികളെക്കുറിച്ചും  പഴയകാല കൃഷി ഉപകരണങ്ങളെ കുറിച്ചും അവബോധ മുണ്ടാക്കുന്നതിനായി അവയുടെ പ്രദർശനവും ക്ലാസും നടത്തി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം .കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പെരുവള്ളൂർ കൃഷി ഓഫീസർ പി .ഷാജി  കൃഷി രീതികളെ കുറിച്ച് വിവരിച്ചു.'  ഉമ ' നെല്ലിനത്തിന്റെ ഞാറ് നടീലും ഇതോടൊപ്പം നടന്നു . ഞാറ്റുപാട്ടുപാടി കുരുന്നുകൾ ഞാറുനടീൽ ഉത്സവമാക്കി.വാർഡ് മെമ്പർ ഫാത്തിമ ബിന്ദ്, പ്രധാനധ്യാപകൻ എൻ. വേലായുധൻ, പെരുവള്ളൂർ പഞ്ചായത്ത് കാർഷിക വികസന സമിതി അംഗം പി മുഹമ്മദ് മാസ്റ്റർ , കൊയപ്പ പാടശേഖര  കമ്മിറ്റി കൺവീനർ പി. മൊയ്തീൻകുട്ടി, കർഷകരായ മൂസ കളത്തിങ്കൽ, പാപ്പൻ കുട്ടി , കൃഷിവകുപ്പിനെ പ്രതിനിധീകരിച്ച് ആതിര, വെള്ളിങ്കിരി എന്നിവരും, പരിപാടിയിൽ സംബന്ധിച്ചു. അധ്യാപകരായ  സോമരാജ്, റഷീദ്, ഷാജി, ജംഷീദ്, ഗ്രീഷ്മ, റജുല, അബ്ദുൽ കരീം, സദക്കത്തുള്ള എന്നിവർ നേതൃത്വം നൽകി.

1 comment:

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������