വേങ്ങര: മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹക്കൂടുതൽ ചൂഷണം ചെയ്ത് ലഭ്യമാക്കുന്ന ഇരുചക്രവാഹനങ്ങൾ മൂലമുണ്ടാക്കുന്ന അപകട ദുരന്തങ്ങളെ നിസ്സാരവൽക്കരിച്ചു കാണരുതെന്ന് ജില്ലാ പോലീസ് മേധാവി ഇ. അബ്ദുൽ കരീം അഭിപ്രായപ്പെട്ടു.നിയമങ്ങൾ നമ്മുടെ സുരക്ഷയുടെ ഭാഗവും അനുസരിക്കാൻ നാം ബാധ്യസ്തരുമാണ്.റോഡപകട ദുരിതമനുഭവിക്കുന്നവർ പോലും വീണ്ടുവിചാരമില്ലാതെ കടുതൽ വിപത്തുകളിൽ അകപ്പെടുമ്പോൾ പോലും നിവാരണ പ്രവർത്തനങ്ങളിൽ തങ്ങളുടെ സംഭാവനകളെ കുറിച്ചു പോലും ഓർക്കുന്നില്ല.റോഡപക നിവാരണ പ്രവർത്തന രംഗത്തെ അംബാസിഡർമാരായി വിദ്യാർത്ഥി സമൂഹം മാറണമെന്നദ്ദേഹം പറഞ്ഞു. അപകടങ്ങൾ സംഭവിച്ച ശേഷമുള്ള പരിചരണത്തേക്കാൾ അപകട രഹിതമായ നാളെക്കു വേണ്ടിയുള്ള റാഫിന്റെ വർഷങ്ങളായ സേവനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു.
റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം കോളേജ് വിദ്യാർത്ഥികൾക്കായി വേങ്ങര മലബാർ കോളേജ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച റോഡുസുരക്ഷ സമ്മേളനവുംസെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.റാഫ് സംസ്ഥാന പ്രസിഡണ്ട് കെഎം.അബ്ദു അധ്യക്ഷനായി. മാതൃകാ ഡ്രൈവർമാരായ ഷാജിവാഴയിൽ, സൈതലവി, ബീരാൻ കുട്ടി എന്നിവരെ ഫോറസ്റ്റ് അസി. കൺസർവേറ്റർ കെ വി.ഹരികൃഷ്ണൻ പൊന്നാടയും പതക്കവും നൽകി ആദരിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി.അബദുൽ അസീസു് ഹാജി റോഡുസുരക്ഷാ ലഘുലേഖ പ്രകാശനം ചെയ്തു.മലപ്പുറം സ്പിന്നിംഗ് മിൽ ചെയർമാൻ പാലോളി അബ്ദുൽ റഹിമാൻ രചനാ മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. റാഫ് ജാക്കറ്റു വിതരണവും നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്തംഗം പി പി.ഹസ്സൻ, എംടി. തയ്യാല, പ്രിൻസിപ്പാൾ പി.അബ്ദുൽ റഷീദ്,റാഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ബി കെ.സൈദ്, നൗഷാദ് മാമ്പ്ര, എംകെ.സൈനുദ്ദീൻ, ബംഗാളത്ത് കുഞ്ഞുട്ടി, കെസി.വേണുഗോപാലൻ, സാബിറ ചേളാരി, പി. നിയാസ് വാഫി, ഏടി.സൈതലവി, സലാം തച്ചറക്കൽ, സിവി. മുത്തു, ടി ഐ കെ.മൊയ്തു എന്നിവർ പ്രസംഗിച്ചു. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി കെ.പൗലോസ് റോഡുസുരക്ഷാ ക്ലാസ്സെടുത്തു.ബി കെ.സൈയ്ദ് സ്വാഗതവും കെ.അബൂബക്കർ സിദ്ദീക്ക് നന്ദിയും പറഞ്ഞു.