Labels

30 October 2020

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

 എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ .എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാവുന്നതാണ്. നേരത്തെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ 20,000 രൂപ വരെ പിന്‍വലിക്കാമായിരുന്നു. അതുപോലെ എസ് ബി ഐ ഉപഭോക്താക്കള്‍ക്ക് പുതുതായി ഏഴ് തരം കാര്‍ഡുകള്‍ എസ് ബി ഐ നല്‍കുന്നുണ്ട്. വരുമാനം അനുസരിച്ചാണ് ഓരോ ഉപഭോക്താക്കള്‍ക്കും കാര്‍ഡുകള്‍ നല്‍കുന്നത്. എസ്ബിഐ സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് ഒരു മാസം എട്ട് സൗജന്യ എടിഎം ഇടപാടുകള്‍ വരെ നടത്താം. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും ഉപഭോക്താക്കളില്‍ നിന്ന് നിശ്ചിത നിരക്ക് ഈടാക്കുന്നതാണ്.

സുരക്ഷ മുന്‍നിര്‍ത്തി 10,000 രൂപയില്‍ കൂടുതലുളള എടിഎം ഇടപാടുകള്‍ക്ക് ഒടിപി നിര്‍ബന്ധമാക്കിയിട്ടുണ്ട്. എടിഎം കൗണ്ടറിലെത്തി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ബാങ്ക് അയച്ച ഒടിപി നല്‍കിയായിരിക്കണം പണം പിന്‍വലിക്കാന്‍.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������