ഓണത്തിനൊരു മുറം പച്ചക്കറി വിത്ത് വിതരണം ചെയ്തു
ഊരകം: ഓണത്തിനൊരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി ഊരകം പഞ്ചായത്ത് തല വിത്ത് വിതരണ ഉദ്ഘാടനം പഞ്ചായത്ത് കൃഷി ഓഫീസർ ഖൈറുന്നീസ നിർവഹിച്ചു. കൊടലിക്കുണ്ട് ഗവ. എൽ. പി. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പച്ചക്കറി വിത്ത് നൽകി. സ്കൂളിലെ ഓണാഘോഷത്തിന് വേണ്ട പച്ചക്കറികൾ വിദ്യാർഥികൾ വീട്ടിൽ തന്നെ കൃഷി ചെയ്തുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളിലെ ജൈവ വൈവിധ്യ പാർക്ക് ഉപയോഗപ്പെടുത്തി പച്ചക്കറി കൃഷി നടത്തും. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ജലജ തറയിൽ, സുരേഷ് കുമാർ, നീതു, ഷിഫ എന്നിവർ സംസാരിച്ചു.