Labels

24 October 2020

ഹെൽമറ്റ് ധരിക്കാതെ രണ്ടാംതവണ പിടിക്കപ്പെട്ടാൽ ആശുപത്രികളിൽ നിർബന്ധിത സേവനം മാസ്ക് ഉപയോഗിച്ചു തുടങ്ങിയതോടെ, ഹെൽമറ്റ് വീട്ടിൽ വച്ചാണു പലരും ഇരുചക്ര വാഹനങ്ങളുമായിറങ്ങുന്നത്. കൊറോണയോടുള്ള പേടി, സ്വന്തം തല പോകുന്ന കാര്യത്തിലില്ല. പക്ഷേ ഹെൽമറ്റില്ലാതെ ഇരുചക്രവാഹനമോടിച്ചാൽ ഇനി കളി മാറും. 500 രൂപ പിഴ മാത്രമല്ല, കുറ്റം ആവർത്തിച്ചു പിടിക്കപ്പെട്ടാൽ പിന്നെ മൂന്നു മാസം വാഹനമേ ഓടിക്കാനാകില്ല. മൂന്നു മാസത്തേക്കു ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. നിർബന്ധിത സാമൂഹിക സേവനവും ഡ്രൈവിങ് പരിശീലനവുമെല്ലാം പിന്നാലെ വരും. പിൻസീറ്റിലുള്ളയാൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ അയാൾ പിഴയടയ്ക്കണം, വാഹനമോടിച്ചയാൾ നിയമനടപടി നേരിടുകയും വേണം. ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നിയമം പ്രാബല്യത്തിൽ വന്നതോടെ നവംബർ 1 മുതൽ നടപടികളിലേക്കു കടക്കാനാണു ജില്ലയിൽ മോട്ടർ വാഹനവകുപ്പിന്റെ തീരുമാനം. ഹെൽമറ്റ് ധരിക്കാതെ രണ്ടാംതവണ പിടിക്കപ്പെട്ടാൽ സർക്കാർ–സ്വകാര്യ ആശുപത്രികളിലെ ട്രോമാ കെയർ വാർഡുകളിലാണു സേവനം ചെയ്യേണ്ടത്. അപകടം സംഭവിച്ചു ചികിത്സയിലുള്ളവരുടെ ദൈന്യതയെന്തെന്നു ബോധ്യപ്പെടുത്താനാണ് ഇവിടെ സേവനത്തിനു നിയോഗിക്കുന്നത്. പരുക്കേറ്റവരെ കുളിപ്പിക്കലും ശുശ്രൂഷ നൽകലുമെല്ലാമാണു ചുമതല. നിർബന്ധിത സേവനം മാത്രമല്ല, നിയമം അനുസരിച്ചു വാഹനമോടിക്കേണ്ടത് എങ്ങനെയെന്ന പരിശീലനവുമുണ്ട്. മോട്ടർ വാഹന വകുപ്പിന്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആൻഡ് റിസർച്ചിലാകും ഒരാഴ്ചത്തെ പരിശീലനം. ഡ്രൈവിങ് സ്കൂളിൽ പഠിച്ചതൊക്കെ, വീണ്ടും പഠിച്ച്, പരിശീലനം പൂർത്തിയാക്കിയാലേ പുറത്തിറങ്ങാനാകൂ.

 ഹെൽമറ്റ് ധരിക്കാതെ രണ്ടാംതവണ പിടിക്കപ്പെട്ടാൽ ആശുപത്രികളിൽ നിർബന്ധിത സേവനം



മാസ്ക് ഉപയോഗിച്ചു തുടങ്ങിയതോടെ, ഹെൽമറ്റ് വീട്ടിൽ വച്ചാണു പലരും ഇരുചക്ര വാഹനങ്ങളുമായിറങ്ങുന്നത്. കൊറോണയോടുള്ള പേടി, സ്വന്തം തല പോകുന്ന കാര്യത്തിലില്ല. പക്ഷേ ഹെൽമറ്റില്ലാതെ ഇരുചക്രവാഹനമോടിച്ചാൽ ഇനി കളി മാറും. 500 രൂപ പിഴ മാത്രമല്ല, കുറ്റം ആവർത്തിച്ചു പിടിക്കപ്പെട്ടാൽ പിന്നെ മൂന്നു മാസം വാഹനമേ ഓടിക്കാനാകില്ല.


മൂന്നു മാസത്തേക്കു ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. നിർബന്ധിത സാമൂഹിക സേവനവും ഡ്രൈവിങ് പരിശീലനവുമെല്ലാം പിന്നാലെ വരും. പിൻസീറ്റിലുള്ളയാൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ അയാൾ പിഴയടയ്ക്കണം, വാഹനമോടിച്ചയാൾ നിയമനടപടി നേരിടുകയും വേണം. ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നിയമം പ്രാബല്യത്തിൽ വന്നതോടെ നവംബർ 1 മുതൽ നടപടികളിലേക്കു കടക്കാനാണു ജില്ലയിൽ മോട്ടർ വാഹനവകുപ്പിന്റെ തീരുമാനം.


ഹെൽമറ്റ് ധരിക്കാതെ രണ്ടാംതവണ പിടിക്കപ്പെട്ടാൽ സർക്കാർ–സ്വകാര്യ ആശുപത്രികളിലെ ട്രോമാ കെയർ വാർഡുകളിലാണു സേവനം ചെയ്യേണ്ടത്. അപകടം സംഭവിച്ചു ചികിത്സയിലുള്ളവരുടെ ദൈന്യതയെന്തെന്നു ബോധ്യപ്പെടുത്താനാണ് ഇവിടെ സേവനത്തിനു നിയോഗിക്കുന്നത്. പരുക്കേറ്റവരെ കുളിപ്പിക്കലും ശുശ്രൂഷ നൽകലുമെല്ലാമാണു ചുമതല.


നിർബന്ധിത സേവനം മാത്രമല്ല, നിയമം അനുസരിച്ചു വാഹനമോടിക്കേണ്ടത് എങ്ങനെയെന്ന പരിശീലനവുമുണ്ട്. മോട്ടർ വാഹന വകുപ്പിന്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആൻഡ് റിസർച്ചിലാകും ഒരാഴ്ചത്തെ പരിശീലനം. ഡ്രൈവിങ് സ്കൂളിൽ പഠിച്ചതൊക്കെ, വീണ്ടും പഠിച്ച്, പരിശീലനം പൂർത്തിയാക്കിയാലേ പുറത്തിറങ്ങാനാകൂ.


വേങ്ങര ഏരിയ ഫ്രണ്ട്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 വേങ്ങര ഏരിയ ഫ്രണ്ട്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു



ദുബായ്: വേങ്ങരക്കാരുടെ പ്രവാസി കൂട്ടായ്മയായ വേങ്ങര ഏരിയ ഫ്രണ്ട്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വഫ ബ്ലഡ് ഡോണേഴ്സിന്റെ പ്രഥമ രക്തദാന ക്യാമ്പ് ലത്തീഫ ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു. ദുബൈ, ഷാർജ, അജ്‌മാൻ, റാസൽ ഖൈമ എന്നീ എമിറേറ്റ്സുകളിൽ നിന്നുമായി 140 ൽ പരം ആളുകളുടെ പങ്കാളിത്തത്തോടെ നൂറോളം പേര്‍ രക്‌തദാനം നിർവഹിച്ചു.

ജീവ കാരുണ്യ രംഗത്തും പ്രവാസി ക്ഷേമപ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുന്ന വഫയുടെ നേതൃത്വത്തില്‍ ദുബായ് ബ്ലഡ് ഡൊണേഷൻ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് സാമൂഹ്യ പ്രവർത്തനങ്ങളിൽ വഫയുടെ പുതിയൊരു കാൽവെപ്പായി . 

രക്തദാനം നിർവ്വഹിച്ചവരിൽ പകുതിയലധികം ആളുകൾക്കും അവരുടെ ആദ്യത്തെ രക്തദാനമായിരുന്നു എന്നത് രക്തം ദാനം നല്‍കൂ.. ഒരു ജീവൻ രക്ഷിക്കാൻ നിങ്ങൾക്കുമാവും എന്ന സന്ദേശവുമായി ആരംഭിച്ച പ്രചരണപരിപാടികൾ രക്തദാനത്തിന്റെ പ്രാധാന്യത്തെകുറിച്ചും ആവശ്യകതയെകുറിച്ചും നിരവധി ആളുകൾക്ക് ബോധ്യപ്പെടുത്താൻ സാധിച്ചു എന്നതിന്റെ നേർസാക്ഷ്യമായെന്ന് വഫ സംഘാടക സമിതി അറിയിച്ചു. രക്തദാനം നിർവ്വഹിച്ചവർക്കെല്ലാം സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് 12 മുതൽ ആരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിയോടെയാണ് സാമാപിച്ചത്.   പ്രോ​ഗ്രാം കോർഡിനേറ്റർ കുഞ്ഞിമുഹമ്മദ്, അബ്ദു സമദ്, ഷുഹൈബ് മനാട്ടി,സി എച്ച് സാലി, നിസാം കാപ്പൻ, നിസാർ കൊളക്കാട്ടിൽ, ഇകെ ജലീല്‍, നിയാസ് മോൻ, ജംഷീർ, ഷാജി, എകെഎം ശരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം നല്‍കുമെന്ന് ആരോഗ്യമന്ത്രി

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം നല്‍കുമെന്ന് ആരോഗ്യമന്ത്രി



കോവിഡ് ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാന്‍ അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.


സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള അവസരമാണ് നല്‍കുന്നത്. കോവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് എസ്.ഒ.പി.യും ഡെഡ് ബോഡി മാനേജ്‌മെന്റും മാര്‍ഗനിര്‍ദേശങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചു.


കോവിഡ് ബാധിച്ച് മരണമടഞ്ഞാല്‍ മൃതദേഹത്തില്‍ നിന്നും വളരെപ്പെട്ടന്ന് രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.


കോവിഡ് അണുബാധ മൂലം മരിച്ച ആളിന്റെ മൃതദേഹം അടുത്ത് നിന്ന് കാണരുത്. നിശ്ചിത അകലം പാലിച്ച് മതഗ്രന്ഥങ്ങള്‍ വായിക്കുക, മന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയ മതപരമായ മറ്റ് ചടങ്ങുകള്‍ ശരീരത്തില്‍ സ്പര്‍ശിക്കാതെ ചെയ്യാവുന്നതാണ്. ഒരു കാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല.


60 വയസില്‍ മുകളില്‍ പ്രായമുള്ളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവര്‍ മൃതദേഹവുമായി നേരിട്ട് ഒരു സമ്പര്‍ക്കവും ഉണ്ടാകാന്‍ പാടില്ല. സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. അവരെല്ലാം തന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കണം


മൃതദേഹങ്ങളില്‍ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കേണ്ടതാണ്. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും മേല്‍നോട്ടവും അതത് സ്ഥലത്തെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കുന്നതാണ്. കോവിഡ് ബാധിച്ച രോഗി മരണപ്പെട്ടാല്‍ പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലെയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്.


മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും ജീവനക്കാര്‍ക്ക് ആശുപത്രികളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപകരണമായ പി.പി.ഇ.കിറ്റ് ധരിക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ വേണം മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കേണ്ടത്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായിന് ശേഷം മൃതദേഹം കൊണ്ടുപോയ വാഹനവും സ്ട്രക്ച്ചറും അണുവിമുക്തമാക്കണം.


ശ്മശാനത്തിലെ ജീവനക്കാരുടെ ഡ്യൂട്ടി, അവധി തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. ജീവനക്കാര്‍ കൈകള്‍ വൃത്തിയാക്കല്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കല്‍ തുടങ്ങിയവയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്

വേങ്ങരയിൽ മേഷ്ടാക്കളുടെ വിളയാട്ടം

 വേങ്ങരയിൽ മേഷ്ടാക്കളുടെ വിളയാട്ടം



വേങ്ങര: വേങ്ങര കച്ചേരിപ്പടിയിൽ രണ്ട് കടകളിൽ ഇന്നലെ രാത്രി മോഷണം നടന്നു.രാത്രി ഒന്നരയോട് കൂടിയാണ് മേഷണം നടന്നിട്ടുള്ളതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി.അഷ്‌റഫ് എന്ന വ്യക്തിയുടെ ടു സ്റ്റാർ പലചരക്ക് കടയിലും അലിഫ് മെഡിക്കൽസ് എന്നിവിടങ്ങളിലുമായാണ് മോഷണം നടന്നത്.പലചരക്ക് കടയിൽ നിന്നും പണം നഷ്ടപെട്ടിട്ടുണ്ട്.കടയുടമ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വേങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചു.

23 October 2020

വീട്ടില്‍ കേക്കുണ്ടാക്കിയാല്‍ 5 ലക്ഷം പിഴയും 6 മാസം തടവും

 വീട്ടില്‍ കേക്കുണ്ടാക്കിയാല്‍ 5 ലക്ഷം പിഴയും 6 മാസം തടവും



കോവിഡ് കാലത്ത് പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് നമ്മളില്‍ ഏറെപ്പേരും. പ്രത്യേകിച്ച്‌ ഭക്ഷണ വിഭവങ്ങളില്‍. എന്നാല്‍ ജീവിതമാര്‍ഗമായി കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വില്‍ക്കുന്നവര്‍ സൂക്ഷിക്കുക. ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ വില്‍പ്പന നടത്തിയാല്‍ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും അനുഭവിക്കേണ്ടി വരും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങളനുസരിച്ച്‌ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നത്.

കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായവരും വിദേശത്തുനിന്നു വന്നവരും വീടുകളില്‍ കേക്കും ഭക്ഷ്യവസ്തുക്കളും നിര്‍മിക്കാന്‍ തുടങ്ങി.

മാര്‍ച്ചിനുശേഷം 2300 റജിസ്ട്രേഷനാണ് സംസ്ഥാനത്ത് നടന്നത്. എന്നാല്‍, ഇപ്പോഴും ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. 2011 ഓഗസ്റ്റ് 5ന് ഇതുസംബന്ധിച്ച നിയമം വന്നെങ്കിലും കോവിഡ് കാലത്താണ് ഇതിനെക്കുറിച്ചു കൂടുതല്‍ പേര്‍ മനസിലാക്കി തുടങ്ങിയത്. പലര്‍ക്കും നിയമത്തെക്കുറിച്ച്‌ ധാരണയില്ല. വീട്ടിലുണ്ടാക്കുന്ന സാധനങ്ങള്‍ വിറ്റാല്‍ എന്താണ് പ്രശ്നമെന്നാണ് പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരോട് അവര്‍ ചോദിക്കുന്നത്.

ലൈസന്‍സോ റജിസ്ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ചാല്‍ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച്‌ 5 ലക്ഷം വരെ പിഴയും 6 മാസം വരെ തടവും

മായം ചേര്‍ത്ത ആഹാരം വില്‍പ്പന നടത്തിയാല്‍ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച്‌ ജയില്‍ ശിക്ഷയും പിഴയും ലേബല്‍ ഇല്ലാതെ വില്‍പ്പന നടത്തിയാല്‍ 3 ലക്ഷം പിഴ

ഗുണമേന്‍മയില്ലാതെ വില്‍പന നടത്തിയാല്‍ 5 ലക്ഷം പിഴ .ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫിസില്‍നിന്നാണ് ലൈസന്‍സും റജിസ്ട്രേഷനും നല്‍കുന്നത്. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും. 12 ലക്ഷം രൂപയ്ക്കു മുകളില്‍ കച്ചവടം ഉണ്ടെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. അതിനുതാഴെയാണെങ്കില്‍ റജിസ്ട്രേഷന്‍ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാം. നടപടിക്രമങ്ങള്‍ എളുപ്പമാണ്. ഫോട്ടോ ഐഡി, ഫോട്ടോ തുടങ്ങിയവ അപ്‌ലോഡ് ചെയ്തു റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നിര്‍മാതാവിനാണ്.

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ ഉൾപെടാത്തവർക്ക് പേർ ചേർക്കാൻ 27 മുതൽ വീണ്ടും അവസരം

 തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ ഉൾപെടാത്തവർക്ക് പേർ ചേർക്കാൻ 27 മുതൽ വീണ്ടും അവസരം

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഒക്‌ടോബർ ഒന്നിന്  പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് ഒക്‌ടോബർ 27 മുതൽ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. 941 ഗ്രാമപഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, ആറു കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ അന്തിമ വോട്ടർപട്ടിക ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു.  വോട്ടർ പട്ടികയിൽ നിന്നും പേരുകൾ  ഒഴിവാക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 മുതൽ സമർപ്പിക്കാം.


പേരുകൾ ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും  സ്ഥാനമാറ്റം നടത്തുന്നതിനും "lsgelection.kerala.gov.in" എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ അപേക്ഷകളാണ് നൽകേണ്ടത്. മരിച്ചവരെയും സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുളള ആക്ഷേപങ്ങൾ ഫോറം 5-ലും ഫോറം 8-ലും നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം.



ഒക്‌ടോബർ 31 വരെ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് നവംബർ 10-ന് സപ്ലിമെന്ററി പട്ടികകൾ പ്രസിദ്ധീകരിക്കാൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ 1,29,25,766 പുരുഷർ, 1,41,94,775 സ്ത്രീകൾ 282 ട്രാൻസ്‌ജെന്റർമാർ എന്നിങ്ങനെ 2,71,20,823 വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുളളത്.

വേങ്ങര പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് രണ്ടര കോടി ഭരണാനുമതിയായി

 വേങ്ങര പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് രണ്ടര കോടി  ഭരണാനുമതിയായി



വേങ്ങര: വേങ്ങരയിൽ 40 വർഷത്തിലേറെയായി വാടക കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ആവശ്യമായ ഓഫീസ് സൗകര്യമോ താമസ സൗകര്യമോ ഇല്ലാതെ ഉദ്യോഗസ്ഥർ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. നിലവിലുള്ള വാടകകെട്ടിടം ഒഴിഞ്ഞു കിട്ടുന്നതിന് വേണ്ടി ബിൽഡിംഗ്‌ ഓണർ ഹൈ കോടതിയിൽ കേസ് സമർപ്പിക്കുകയും കഴിഞ്ഞ സെപ്റ്റംബറിൽ സ്റ്റേഷൻ ഒഴിഞ്ഞു കൊടുക്കാൻ ഹൈ കോടതി വിധി ആയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വേങ്ങര MLA അഡ്വ KNA ഖാദർ സാഹിബ്‌ സംസ്ഥാന സർക്കാറിനെയും പോലീസ് വകുപ്പിനെയും നിരന്തരം സമീപിക്കുകയുണ്ടായി. എന്നാൽ ഫണ്ടുകളൊന്നും ലഭിക്കാതെ വന്നപ്പോൾ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടര കോടി രൂപ ചിലവിൽ സ്വന്തം കെട്ടിടം  പണിയുന്നതിന് അനുവദിക്കുകയുണ്ടായി. വേങ്ങരയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള 25 സെന്റ് സ്ഥലം പോലീസ് വകുപ്പിന് വിട്ടു കിട്ടുന്നതിന് MLA അഹോരാത്രം പരിശ്രമിച്ചിട്ടാണ് 25 സെന്റ് ഭൂമി  അനുവദിച്ചു കിട്ടിയത്. ഇപ്പോൾ കെട്ടിടം പണിയുന്നതിന് രണ്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ KNA ഖാദർ MLA അറിയിച്ചു.എത്രയും പെട്ടൊന്ന് ശിലാസ്ഥാപനം നടത്തുന്നതിന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് MLA പറഞ്ഞു.

വിദ്യാർത്ഥികൾക്ക് കത്തുകൾ അയച്ച് എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിലെ അധ്യാപകർ

 വിദ്യാർത്ഥികൾക്ക് കത്തുകൾ അയച്ച്  എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിലെ  അധ്യാപകർ



പറപ്പൂർ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പഠന നിലവാരവും,വിശേഷങ്ങളും തിരക്കി കത്ത് അയച്ച് സ്കൂൾ അധ്യാപകർ.

കഴിഞ്ഞ മാസങ്ങളിൽ ഹോം വിസിറ്റിങ് നടത്തി വിലയിരുത്തൽ നടത്തിയിരുന്ന സാഹചര്യം ഉണ്ടായിരുന്നുവെങ്കിലും നിലവിലെ പ്രതികൂല സാഹചര്യം കണക്കിലെടുത്താണ് പഠന നിലവാരം വിലയിരുത്താൻ  കത്തുകൾ അയക്കാൻ തയ്യാറെടുത്തെതെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് ഓൺലൈൻ പഠനത്തിന്റെ കാര്യങ്ങളും,വിശേഷങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് വേങ്ങര AEO,വേങ്ങര BRC,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്,പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ്,വാർഡ് മെമ്പർ,PTA പ്രസിഡന്റ്,MPTA പ്രസിഡന്റ്,എന്നിവർക്ക് സ്കൂൾ ലീഡറും കത്തയച്ചു.

പരിപാടിക്ക് പ്രധാന അധ്യാപകൻ കെ.ദിനേശൻ,എസ്.ആർ.ജി കൺവീനർ ആർ.രാജേഷ്,റഷീദ.എം,നജുമുന്നീസ.ഇ,മഹ്‌റൂഫ്.കെ,ഹാഫിസ്.പി എന്നിവർ നേതൃത്വം നൽകി.

22 October 2020

പിന്നിലിരിക്കുന്നയാൾക്ക് ഹെൽമെറ്റ് ഇല്ലെങ്കിലും ലൈസൻസ് നഷ്ടമാകും

 പിന്നിലിരിക്കുന്നയാൾക്ക് ഹെൽമെറ്റ് ഇല്ലെങ്കിലും ലൈസൻസ് നഷ്ടമാകും



പിന്നിലിരിക്കുന്നയാൾക്ക് ഹെൽമെറ്റ് ഇല്ലെങ്കിലും ഇരുചക്രവാഹനം ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസൻസ് നഷ്ടമാകും. കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസൻസിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എം.ആർ. അജിത്കുമാർ അറിയിച്ചു.

കേന്ദ്രനിയമത്തിൽ 1000 രൂപ പിഴ നിശ്ചയിച്ചിരുന്നത് 500 രൂപയായി സംസ്ഥാനസർക്കാർ കുറച്ചിരുന്നു. എന്നാൽ, മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള വ്യവസ്ഥ പിൻവലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസൻസ് സസ്പെൻഡ് ചെയ്യാനും ഡ്രൈവർ റിഫ്രഷർ കോഴ്സിന് അയക്കാനും കഴിയും.


ഈ വ്യവസ്ഥകൾ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നടപ്പാക്കിയപ്പോൾ ഹെൽമെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയും അപകടമരണനിരക്ക് 40 ശതമാനം കുറയുകയും ചെയ്തുവെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു

ഇരിങ്ങല്ലൂരിൽ പൂച്ചയുടെ കടിയേറ്റ് നാലു പേര്‍ക്ക് പരിക്ക്; പേ ബാധയെന്ന് സംശയം

 ഇരിങ്ങല്ലൂരിൽ പൂച്ചയുടെ കടിയേറ്റ് നാലു പേര്‍ക്ക് പരിക്ക്; പേ ബാധയെന്ന് സംശയം



വേങ്ങര : ഇരിങ്ങല്ലൂർ തോണിക്കടവില്‍ നാല് പേര്‍ക്ക് പൂച്ചയുടെ കടിയേറ്റു. പൂച്ചക്ക് പേ ബാധിച്ചതെന്ന് സംശയം.രാവിലെ പത്രവിതരണത്തിനെത്തിയ പത്രവിതരണ കാരനുള്‍പ്പെടെ നാലുപേരെയാണ് പൂച്ച കടിച്ച് പരിക്കേല്‍പ്പിച്ചത്.  പത്രവിതരണക്കാരനായ എ കെ നസീഫ് (18), പൂളക്കുണ്ടന്‍ അലി ഹിഷാം (14), ചട്ടിക്കല്‍ രാജേന്ദ്രന്‍ (50), കാവുങ്ങല്‍ ഷംല (19) എന്നിവരെയാണ് പൂച്ചകടിച്ചത് . പത്രവിതരണക്കാരനായ നസീഫിനെ വ്യാഴാഴ്ച പുലര്‍ച്ചെ എഴിന് പത്രം വിതരണംചെയ്യുന്നതിനിടെ പൂച്ച ആക്രമിക്കുകയായിരുന്നു. ഇയാള്‍  വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. മറ്റു മൂന്ന് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.  രാവിലെ വീട്ടിലെ റോഡരികത്തു നില്‍ക്കുകയായിരുന്ന പൂളക്കുണ്ടന്‍ അഷ്‌റഫിന്റെ മകന്‍ അലിയുടെ കാലില്‍ കടിച്ച് മാംസപിണ്ഡം വേര്‍പെടുത്തിയതോടെയാണ് നാട്ടുകാര്‍ കാര്യം ഗൗരവത്തിലെടുത്തത്. കാവുങ്ങല്‍ ഷംലയെ കടിച്ച പൂച്ച ചട്ടിക്കല്‍ രാജേന്ദ്രന്റെ കാലില്‍ കടിച്ചിട്ടും പിടിവിടാത്തതിനാല്‍ നാട്ടുകാര്‍കൂടി പൂച്ചയെ തല്ലിക്കൊല്ലുകയായിരുന്നു.

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കേരള സർക്കാർ അടിയന്തരമായി ഇടപെടുക : ഫ്രറ്റേണിറ്റി മൂവ്മെന്റ്

 സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കേരള സർക്കാർ അടിയന്തരമായി ഇടപെടുക : ഫ്രറ്റേണിറ്റി മൂവ്മെന്റ്



വേങ്ങര: ഹഥ്റാസിലേക്കുള്ള യാത്രാമദ്ധ്യേ യു.പി പോലീസ് അറസ്റ്റ് ചെയ്ത വേങ്ങര സ്വദേശിയായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് വേങ്ങര ടൗണിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കുറ്റവാളിയായ തുഷാർ വെള്ളാപള്ളിക്ക് വേണ്ടി ഇടപെട്ട പിണറായി സർക്കാർ സിദ്ദീഖ് കാപ്പന്റെ വിഷയത്തിൽ കാണിക്കുന്ന വിമുഖത തീർത്തും കപട രാഷ്ട്രീയമാണെന്ന് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മറ്റിയംഗം ജംഷീൽ അബൂബക്കർ അഭിപ്രായപ്പെട്ടു. ഫാസിസത്തിനെതിരെ സംസാരിക്കുന്നവരെ മൗനികളാക്കാൻ വേണ്ടിയുള്ള ഉപകരണങ്ങളായിട്ടാണ്  UAPA, NIA യും സംഘ് പരിവാർ ഉപയോഗിക്കുന്നതെന്ന് തുടർന്ന് സംസാരിച്ച വേങ്ങര പത്രപ്രവർത്തക യൂണിയൻ ജോയിന്റ് സെക്രട്ടറി എം.കമറുദ്ദീൻ അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ സമാപന പ്രസംഗം നടത്തി. ഫ്രറ്റേണിറ്റി വേങ്ങര മണ്ഡലം കൺവീനർ ഖുബൈബ് കൂരിയാട് അധ്യക്ഷത വഹിച്ചു. ഹസീനുദ്ദീൻ, ഇർഫാൻ വലിയപറമ്പ് , മിൻഹാജ് ഹസ്സൻ, ഇജാസ് അസ് ലം , അഷ്ഫാഖ്, ഹംദാൻ, നിയാസ് പി.പി. എന്നിവർ നേതൃത്വം നൽകി.

ആദായ നികുതി റീഫണ്ട് അംഗീകരിച്ചു എന്ന് തുടങ്ങുന്ന സന്ദേശം ലഭിച്ചോ ? ഒപ്പമുള്ള ലിങ്കിൽ പതിയിരിക്കുന്നത് അപകടം

 ആദായ നികുതി റീഫണ്ട് അംഗീകരിച്ചു എന്ന് തുടങ്ങുന്ന സന്ദേശം ലഭിച്ചോ ? ഒപ്പമുള്ള ലിങ്കിൽ പതിയിരിക്കുന്നത് അപകടം



സൈബർ തട്ടിപ്പിന് പലരൂപങ്ങളാണ്. ഇതിൽ ബാങ്ക് അധികൃതരുടേത് എന്ന തരത്തിൽ വരുന്ന സന്ദേശങ്ങളാണ് കൂടുതലും. സമാന രീതിയിൽ അടുത്തിടെയായി പ്രചരിക്കുന്ന ഒന്നാണ് ആദായ നികുതി സംബന്ധിച്ച ഒരു സന്ദേശം. ഒപ്പം ഒരു ലിങ്കും പ്രചരിക്കുന്നുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്. സംഗതി തട്ടിപ്പാണ്.

‘നിങ്ങൾക്ക് ഒരു ആദായനികുതി റീഫണ്ട് അംഗീകരിച്ചു. 15,490 രൂപ ഉടൻ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.’ എന്ന വരിയോടെയാണ് വ്യാജ സന്ദേശം ആരംഭിക്കുന്നത്. ഒപ്പം ഒരു തെറ്റായ അക്കൗണ്ട് നമ്പറും നൽകിയിരിക്കും. ഈ നമ്പർ ശരിയല്ലെങ്കിൽ, സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ സന്ദേശത്തിൽ പറയുന്നു.

എന്നാൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെടും. സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് പറഞ്ഞ് സൈബർ സെൽ തന്നെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.

പ്ലാസ്മ ദാന ക്യാമ്പയിനുമായി കോവിഡ് മുക്തരുടെ കൂട്ടായ്മ

 പ്ലാസ്മ ദാന ക്യാമ്പയിനുമായി കോവിഡ് മുക്തരുടെ കൂട്ടായ്മ



മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് റിക്കവേഡ് ട്രീറ്റ്മെന്റിന്റെ (സി ആർ ടി) നേതൃത്വത്തിൽ ഒരു മാസത്തെ പ്ലാസ്മ ദാന കാംപയിന് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് മുക്തരുടെ കൂട്ടായ്മ പ്ലാസ്മ ദാനത്തിന് കാംപയിൻ നടത്തുന്നത്.മെഡിക്കൽ കോളേജ് ആശുപത്രി പ്ലാസ്മ ബാങ്കിലേക്ക് ദിവസം 10 പേരുടെ പ്ലാസ്മ ശേഖരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കോവിഡ് മുക്തരായവരുടെ വാട്സപ്പ് കൂട്ടായ്മയിലൂടെ കൂടുതൽ പേരെ പ്ലാസ്മ നൽകാൻ കണ്ടെത്തും.നിലവിൽ ഇത്തരത്തിൽ 35 വാട്സപ്പ് ഗ്രൂപ്പുകളുണ്ട്. കോവിഡ് സി കാറ്റഗറി വിഭാഗം കൂടുന്നതിനാൽ പ്ലാസ്മ ബാങ്കിൽ ചുരുങ്ങിയത് 50 പ്ലാസ്മ എപ്പോഴും സൂക്ഷിക്കുകയാണ് ലക്ഷ്യമെന്ന് കോവിഡ് നോഡൽ ഓഫീസർ ഡോ: ഷിനാസ് ബാബു പറഞ്ഞു.ജില്ലക്കു പുറമേ മറ്റു മെഡിക്കൽ കോളേജുകളിലേക്കും ഇവിടെ നിന്നും നൽകാനാകുമെന്നാണ് പ്രതീക്ഷ. അടുത്ത മാസം 17 വരെയാണ് കാംപയിൻ എന്ന് CRT പ്രസിഡന്റ് ഉമർ സഖാഫി മൂർക്കനാട് ,സെക്രട്ടറി സിറാജുദ്ദീൻ എന്നിവർ പറഞ്ഞു.

21 October 2020

കൈയെത്തി പിടിക്കാനാവാതെ പച്ചക്കറി വില : തലയിൽ കൈവെച്ച് സാധാരണക്കാർ

 കൈയെത്തി പിടിക്കാനാവാതെ പച്ചക്കറി വില : തലയിൽ കൈവെച്ച് സാധാരണക്കാർ



കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തികഞെരുക്കത്തിലായ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി പച്ചക്കറി വില. തമിഴ്‌നാട്ടിലെ ചന്തകളിൽ പച്ചക്കറികൾക്ക് നേരിടുന്ന ക്ഷാമമാണ് ഹൈറേഞ്ചിലെ പച്ചക്കറിവിലയിലും പ്രതിഫലിച്ചിരിക്കുന്നത്. വരുമാനത്തിലുണ്ടായ ഇടിവും തൊഴിലില്ലായ്മയും നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും ഇടത്തരക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുകയാണ്.

ഉള്ളി, സവാള, ബീൻസ്, കാരറ്റ്, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില ദിവസേനയാണ് കുതിക്കുന്നത്. വില പിടിച്ചുനിർത്താൻ വിപണിയിൽ സർക്കാർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോവിഡ് സമ്പർക്കവിലക്ക് കാലത്ത് പച്ചക്കറിക്ക് ഉണ്ടായിരുന്ന വിലയുടെ മൂന്നിരിട്ടിയിലേറെയാണ് ഇപ്പോഴത്തെ വില. രണ്ടാഴ്ചയ്ക്കിടെയാണ് വില ക്രമാതീതമായി വർധിച്ചത്.


ക്ഷാമം, വെള്ളപ്പൊക്കം,ഇടനിലക്കാർ


ഇടനിലക്കാർ അമിതലാഭം ഈടാക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്. സാധങ്ങൾ മറ്റെങ്ങും കിട്ടാത്ത സാഹചര്യത്തിൽ ഇടനിലക്കാർ പറയുന്ന വില സമ്മതിക്കേണ്ട സ്ഥിതിയിലാണ് ചില്ലറ വ്യാപാരികൾ. മഹാരാഷ്ട്രയിൽ ഉണ്ടായ വെള്ളപ്പൊക്കം സവാള, ഉള്ളി എന്നിവയുടെ വില ഉയരാൻ കാരണമായിട്ടുണ്ട്.

ജില്ലയിലെ വട്ടവട, മറയൂർ, കാന്തല്ലൂർ മേഖലകളിൽനിന്ന് കുറഞ്ഞവിലയ്ക്ക് ശേഖരിക്കുന്ന പച്ചക്കറികൾ തമിഴ്‌നാട്ടിലെ ക്ഷാമം ചൂണ്ടിക്കാട്ടി ഉയർന്നവിലയ്ക്ക് വിൽക്കുന്നതായും പരാതിയുണ്ട്. ഹോർട്ടി കോർപ്പ് കാര്യക്ഷമമായ സംഭരണം നടത്താത്തതിനാലാണ് ഇടനിലക്കാരുടെ ചൂഷണത്തിന് ഇരയാകേണ്ടിവരുന്നതെന്ന് അവിടത്തെ കർഷകരും പറയുന്നു.


*ഇറച്ചി-മുട്ട വിലയിലും വർധന*


പച്ചക്കറിയോടൊപ്പംതന്നെ ഇറച്ചി-മുട്ട വിലയിലും നേരിയ വർധന ഉണ്ടായിട്ടുണ്ട്. കോഴി ഇറച്ചിക്ക് 110 മുതൽ 140 വരെയാണ് വിവിധ മേഖലകളിൽ ഈടാക്കുന്നത്. തമിഴ്‌നാട്ടിൽനിന്ന്‌ എത്തുന്ന മുട്ടയ്ക്ക് 50 പൈസയുടെ വർധന ഉണ്ടായിട്ടുണ്ട്. എന്നാൽ, നാടൻ മുട്ടയ്ക്ക് വില വർധിച്ചിട്ടില്ല.

കഴിഞ്ഞ ഈസ്റ്ററിന് ശേഷം പലയിടങ്ങളിലും പോത്തിറച്ചിയുടെ വില 300-ൽനിന്ന് 340-ലേക്ക് ഉയർത്തിയിരുന്നു.

കോവിഡിന്റെ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽനിന്ന് മാടുകളെ കൊണ്ടുവരുന്ന ചെലവ് വർധിച്ചതിനാൽ ഇറച്ചിവിലയിൽ 10 രൂപയുടെ വർധന ചിലയിടങ്ങളിൽ ഉണ്ടായിട്ടുണ്ട്.


*പച്ചക്കറി വിലനിലവാരം*


സവാള: 85-100, 

ഉള്ളി: 90-110, 

തക്കാളി: 35-55,

പച്ചമുളക്: 50-65,

വെണ്ടയ്ക്ക: 40, 

കാരറ്റ്: 70-80, 

ബീൻസ്: 50-60, 

കോളിഫ്ളവർ: 50, 

കത്രിക്ക: 30-40, 

പടവലങ്ങ: 35, 

പാവക്ക: 50-60, 

വെള്ളരിക്ക: 20-30, 

മുരിങ്ങക്ക: 80-100, 

ഉരുളക്കിഴങ്ങ്: 40-55

സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചാൽ 5 വർഷം വരെ തടവ്; ഓർഡിനൻസ് വരുന്നു

 സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചാൽ 5 വർഷം വരെ തടവ്; ഓർഡിനൻസ് വരുന്നു



സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവരെ കാത്തിരിക്കുന്നത് 5 വർഷം തടവുശിക്ഷ. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനു നിലവിലുള്ള നിയമം അപര്യാപ്തമാണെന്നു കണ്ടതിനാല്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിനു ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്യുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്.

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, കോവിഡ് ബാധയ്ക്കുശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളും വിദ്വേഷ പ്രസ്താവനകളും ഏറെ വര്‍ധിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

2000ലെ ഐടി ആക്ടിലെ 66എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിനു എതിരാണെന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിനു കഴിയാത്ത സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്


സന്ദർശക വിസയിൽ ജോലി അന്വേഷിച്ച് വരരുതെന്ന് ഇന്ത്യൻ കോണ്സുലേറ്റ്. നിരവധി പേർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി

 സന്ദർശക വിസയിൽ ജോലി അന്വേഷിച്ച് വരരുതെന്ന് ഇന്ത്യൻ കോണ്സുലേറ്റ്. നിരവധി പേർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി



ദുബൈ :  സന്ദർശക വിസയിലെത്തിയ ഇന്ത്യക്കാര്‍ ദുബൈ വിമാനത്താവളത്തില്‍ വീണ്ടും കുടുങ്ങി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി എത്തിയ 300ഓളം ഇന്ത്യക്കാരാണ്​ കുടുങ്ങിയിരിക്കുന്നത്​.ഇവരില്‍ മലയാളികളില്ല. 1300ഓളം പാകിസ്​താനികളും വിമാനത്താവളത്തില്‍നിന്ന്​ പുറത്തിറങ്ങാന്‍ കഴിയാത്തവരില്‍പെടുന്നു. ഇവരില്‍ 1276 പേരെ മടക്കിയയച്ചു. 98 പേര്‍ വിമാനത്താവളത്തില്‍ തുടരുന്നു. ഇവരെയും ഉടന്‍ മടക്കിയയക്കുമെന്ന്​ അധികൃതര്‍ അറിയിച്ചു.


300ഓളം ഇന്ത്യക്കാരാണ്​ വിമാനത്താവളത്തില്‍ കുടുങ്ങിയതെന്ന്​ കോണ്‍സുലേറ്റ്​ സ്​ഥിരീകരിച്ചു. 80 പേര്‍ക്ക്​ പിന്നീട്​ പ്രവേശനം അനുവദിച്ചു. ബാക്കിയുള്ളവരെ മടക്കി അയക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, വിമാനങ്ങള്‍ കുറവായതിനാല്‍ ഇവരുടെ മടക്കയാത്രയും പ്രതിസന്ധിയിലായിരിക്കുകയാണ്​.അതേസമയം, ടൂറിസ്​റ്റ്​ വിസയില്‍ ജോലി അന്വേഷിച്ച്‌​ യു.എ.ഇയിലേക്ക്​ വരരുതെന്നും കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാവുവെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ്​ അറിയിച്ചു.


യു.എ.ഇയില്‍ താമസിക്കാന്‍ സ്​ഥലവും സാമ്ബത്തിക ശേഷിയുമുണ്ടെന്ന്​ അധികൃതരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കുകയുള്ളൂ.സന്ദര്‍ശക വിസക്കാര്‍ക്കുള്ള നിബന്ധനകള്‍ കര്‍ശനമാക്കിയതോടെയാണ്​ ഇവര്‍ വിമാനത്താവളത്തില്‍ അകപ്പെട്ടത്​.സന്ദര്‍ശക വിസയിലെത്തുന്നവര്‍ റി​ട്ടേണ്‍ ടിക്കറ്റ്​ ​നിര്‍ബന്ധമായും കൈയില്‍ കരുതണമെന്ന്​ കഴിഞ്ഞ ദിവസം വിമാനക്കമ്ബനികളും ദുബൈ എയര്‍പോര്‍ട്ടും നിര്‍ദേശം നല്‍കിയിരുന്നു.

ഇത്​ പാലിക്കാതെ എത്തിയവരാണ്​ കുടുങ്ങിയവരില്‍ ഏറെയും.കഴിഞ്ഞ ദിവസം മലയാളികള്‍ അടക്കം വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. ഒരു ദിവസത്തിന്​ ശേഷമാണ്​ ഇവര്‍ക്ക്​ പുറത്തിറങ്ങാന്‍ കഴിഞ്ഞത്​.

തദ്ദേശ തെരഞ്ഞെടുപ്പിൽ ആവേശം വേണ്ട, പ്രചാരണത്തിന് സോഷ്യൽ മീഡിയ മതി, മാനദണ്ഡമായി

 തദ്ദേശ തെരഞ്ഞെടുപ്പിൽ ആവേശം വേണ്ട, പ്രചാരണത്തിന് സോഷ്യൽ മീഡിയ മതി, മാനദണ്ഡമായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി. പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ 3 പേർ മാത്രമേ പാടുള്ളു. സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കാൻ പാടില്ലെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു.



പ്രചാരണത്തിന്റെ ഭാ​ഗമായുള്ള ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ 5 പേർ മാത്രമേ പങ്കെടുക്കാവൂ. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് 3 വാഹനങ്ങൾ മാത്രമേ ഉപയോ​ഗിക്കാവൂ. പ്രചാരണത്തിന് സോഷ്യൽ മീഡിയയെ ഉപയോഗിക്കണം. പ്രചാരണത്തിന് അവസാനം കുറിച്ചുള്ള കൊട്ടിക്കലാശം ഉണ്ടാകില്ല. പ്രചാരണ ജാഥകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

ഗവേഷകര്‍ അന്വേഷിക്കുന്ന ഭൂഗര്‍ഭ മത്സ്യത്തെ കോട്ടക്കലിലെ ഇന്ത്യനൂരില്‍ നിന്ന് കണ്ടെത്തി

 ഗവേഷകര്‍ അന്വേഷിക്കുന്ന ഭൂഗര്‍ഭ മത്സ്യത്തെ കോട്ടക്കലിലെ ഇന്ത്യനൂരില്‍ നിന്ന് കണ്ടെത്തി



മലപ്പുറം: ഗവേഷകര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഭൂഗര്‍ഭ മത്സ്യത്തെ മലപ്പുറം കോട്ടക്കലിലെ ഇന്ത്യനൂരില്‍ നിന്ന് കണ്ടെത്തി. പശ്ചിമഘട്ട മലനിരകളിലെ ഭൂഗര്‍ഭ ഉറവകളില്‍ വസിക്കുന്ന പാന്‍ജിയോ ബുജിയ ഇനത്തില്‍പ്പെട്ട മത്സ്യത്തെ ആണ് കോട്ടക്കലില്‍ നിന്ന് കണ്ടെത്തിയത്. മത്സ്യങ്ങളിലെ അപൂര്‍വത അന്വേഷിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പാടത്തും പിടിയന്‍ സഫ്വാനില്‍ നിന്നാണ് ഈ ഇനത്തില്‍പെട്ട നാല് മത്സ്യങ്ങളെ കണ്ടെത്തിയത്.അരുവികളില്‍ നിന്ന് കൂട്ടുകാര്‍ പിടിച്ച മത്സ്യങ്ങളില്‍ നിന്നാണ് സഫ്വാന്‍ ഈ ഇനത്തില്‍പെട്ട മത്സ്യങ്ങളെ തിരിച്ചറിഞ്ഞത്.ഭൂഗര്‍ഭ ജലത്തില്‍ മാത്രം വസിക്കുന്ന ഇവ, ലോകത്ത് തന്നെ കുറഞ്ഞ പ്രദേശങ്ങളില്‍ മാത്രമാണ് കാണപ്പെടുന്നത്.മത്സ്യങ്ങളുടെ അടയാളവും രൂപവും തിരിച്ചറിഞ്ഞ സഫ്വാന്‍ ഉടന്‍ തന്നെ കൊച്ചിയിലെ മത്സ്യഗവേഷണ കേന്ദ്രത്തില്‍ വിളിച്ചു പറയുകയായിരുന്നു. തുടര്‍ന്ന് മത്സ്യഗവേഷണ സംഘം കോട്ടക്കലില്‍ എത്തി. പരിശോധനക്ക് ശേഷം മത്സ്യങ്ങളെ കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഈ ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെ കോഴിക്കോട് നിന്നും കണ്ടെത്തിയിരുന്നു.മൂന്നു സെന്റീമീറ്റര്‍ നീളമുള്ള ഈ മത്സ്യത്തിന് ബുജിയക്ക പാതാള പുതാരന്‍ എന്നാണ് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്. മത്സ്യത്തിന്റെ വയറിന്റെ ഭാഗം ചുവന്ന വര്‍ണത്തിലാണ്. ശരീരം വളരെ സുതാര്യമാണ്. സാധാരണ ജലാശയമല്ല ഇവരുടെ വാസസ്ഥലമെന്ന് കൊച്ചിയില്‍ നിന്നെത്തിയ മത്സ്യഗവേഷണ യൂണിവേഴ്‌സിറ്റിയിലെ കെയുഎഫ്ഒഎസ് ഗവേഷകന്‍ സി പി അര്‍ജുന്‍ പറഞ്ഞു. ഈ മത്സ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ശരീരത്തിനകത്തെ ഭാഗങ്ങള്‍ കണ്ണാടി പ്രതലം പോലെ പുറത്ത് കാണാന്‍ കഴിയുമെന്നതാണ്. 10 മുട്ടകള്‍ മാത്രമാണ് ഈ ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ ഇടാറുള്ളത്. മറ്റു മത്സ്യങ്ങള്‍ ഇടുന്ന മുട്ടയേക്കാള്‍ വ്യത്യാസവും ഈ മത്സ്യങ്ങളുടെ മുട്ടയ്ക്കുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി ഭൂമിക്ക് മുകളില്‍ എത്തുന്ന ഇവയെ ഗവേഷകര്‍ അന്വേഷിച്ചുവരികയാണ്. ഇന്ത്യനൂരില്‍ നിന്ന് ഇവയെ കണ്ടെത്തിയതോടെ പഠനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ സാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി.

ഗവ: മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാൻ സീനിയർ ഗ്രേഡ് ലൈബ്രേറിയൻ തസ്തിതകൾ അനുവദിക്കുക

 ഗവ: മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാൻ സീനിയർ ഗ്രേഡ് ലൈബ്രേറിയൻ തസ്തിതകൾ അനുവദിക്കുക



വേങ്ങര: കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസരംഗം ലോകത്തിന് തന്നെ മാതൃകയാണ്. ഇവിടെ നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ ലോകനിലവാരം പുലർത്തുന്നവരാണ്. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്ന ഒരു പ്രധാന ഘടകമാണ് മെഡിക്കൽ കോളേജിലെ ലൈബ്രറി വിഭാഗം. കേരളത്തിലെ പ്രധാനപെട്ടതും പുരാതനവുമായ അഞ്ച് മെഡിക്കൽ കോളേജുകളായ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളെല്ലാം അത്യാധുനിക ലൈബ്രറിയും അതിനോട് ചേർന്ന് ഓൺലൈൻ സെന്ററുകളും സജ്ജമാണ്. ഇതിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് ഒരു സീനിയർ ഗ്രേഡ് ലൈബ്രേറിയനും രണ്ട് ലൈബ്രേറിയൻ ഗ്രേഡ് -2, ഒരു ലൈബ്രേറിയൻ ഗ്രേഡ് -3, ഒരു ലൈബ്രേറിയൻ ഗ്രേഡ് -4, എന്നീ തസ്തതികയിലുള്ളവരാണ്. ഈ അഞ്ച് മെഡിക്കൽ കോളേജിലെയും നിലവിലെ സ്റ്റാഫ് പാറ്റേൺ ഈ രീതിയിലാണ് അത് മൂലം ലൈബ്രറികളുടെ പ്രവർത്തനം മികച്ചതാണെന്ന് അക്രിഡേഷൻ കമിറ്റി അംഗീകരിച്ചിട്ടുള്ളതാണ്. ഇവ വഴി ഏറ്റവും ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ ആണ് വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നത്. എന്നാൽ കേരളത്തിലെ മറ്റ് മെഡിക്കൽ കോളേജുകളുടെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. സഹകരണ മേഖലയിൽ നിന്നും ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളേജ്, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പാലക്കാട്‌ ആരംഭിച്ച മെഡിക്കൽ കോളേജ്, ഗവണ്മെന്റ് സഹകരണ മേഖലയിൽ നിന്നും ഏറ്റെടുത്ത കൊച്ചി മെഡിക്കൽ കോളേജ്, ഇ എസ് ഐ പരിധിയിൽ വരുന്നവർക്കായി ആരംഭിച്ചിട്ടുള്ള പാരപ്പള്ളി മെഡിക്കൽ കോളേജ്, ആധുനിക സൗകര്യങ്ങളോട് കൂടി പ്രവർത്തിക്കുന്ന മഞ്ചേരി മെഡിക്കൽ കോളേജ്, പിന്നോക്ക ജില്ലയിൽ പ്രവർത്തിക്കുന്ന ഇടുക്കി മെഡിക്കൽ കോളേജ്, ഈ വർഷം പ്രവർത്തനമാരംഭിക്കുന്ന കോന്നി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അക്കാദമിക് കൗൺസിൽ പ്രാധന്യം ലഭിക്കാത്ത വിധം ഉള്ള സീനിയർ ഗ്രേഡ് ലൈബ്രേറിയൻ തസ്തിക നിലവിലില്ല എന്ന് മനസിലാക്കുന്നു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകുന്ന ഈ കാലഘട്ടത്തിൽ അതിനു വേണ്ടി ലൈബ്രറികളെ സജ്ജീകരിക്കുവാനും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ അടക്കമുള്ള സ്റ്റാഫിന് ഓൺലൈൻ ഇൻഫർമേഷൻ നൽകുവാൻ നിലവിലുള്ള ലൈബ്രറിയെ നെറ്റ് ബേസ്ഡ് ലൈബ്രറി ആയി വിപുലീകരിക്കുവാനും ബിരുദാനന്തരബിരുദ യോഗ്യതയുള്ള സീനിയർ ഗ്രേഡ് ലൈബ്രേറിയൻമാരുടെ സേവനം ആവശ്യമാണ്. ആയതിനാൽ ഗവണ്മെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം, ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആലപ്പുഴ, ഗവണ്മെന്റ് കോട്ടയം, ഗവണ്മെന്റ് മെഡിക്കൽ കോളേജ് തൃശ്ശൂർ, ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിലെ ലൈബ്രറികളിലെ സ്റ്റാഫ് പാറ്റേൺ പ്രകാരം മുകളിൽ പറഞ്ഞ കോളേജുകളിൽ കൂടി സീനിയർ ഗ്രേഡ് ലൈബ്രേറിയൻ തസ്തികകൾ അനുവദിച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് അഡ്വ KNA ഖാദർ MLA മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും , ആരോഗ്യ വകുപ്പ് മന്ത്രി KK ഷൈലജ ടീച്ചർക്കും കത്ത് നൽകി ആവശ്യപ്പെട്ടു.

20 October 2020

മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഏറെ പ്രയാസം തിരൂരങ്ങാടിയിൽ കൂടുതൽ ഫ്രീസറുകൾ വേണമെന്ന് ആവശ്യം

 മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഏറെ പ്രയാസം തിരൂരങ്ങാടിയിൽ കൂടുതൽ ഫ്രീസറുകൾ വേണമെന്ന് ആവശ്യം



മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഏറെ പ്രയാസം തിരൂരങ്ങാടിയിൽ കൂടുതൽ ഫ്രീസറുകൾ വേണമെന്ന് ആവശ്യം


തിരൂരങ്ങാടി: താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ആകെയുള്ളത് രണ്ടു ഫ്രീസറുകൾ. കൂടുതൽ മൃതദേഹങ്ങൾ ഒരുദിവസം മോർച്ചറിയിൽ എത്തിയാൽ സൂക്ഷിക്കാൻ ഏറെ പ്രയാസപ്പെടുന്ന സ്ഥിതിയാണുള്ളത്.


കോവിഡ് സാഹചര്യത്തിൽ പല മൃതദേഹങ്ങളും കോവിഡ് പരിശോധനയ്ക്കായും മോർച്ചറിയിൽ സൂക്ഷിക്കുന്നുണ്ട്. ദേശീയപാതയടക്കമുള്ള തിരൂരങ്ങാടിക്ക് സമീപത്തെ റോഡപകട മരണങ്ങളിലെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിൽ മണിക്കൂറുകളോളം സൂക്ഷിക്കേണ്ടി വരാറുണ്ട്. കൂടുതൽ മൃതദേഹങ്ങൾ എത്തുന്ന ദിവസങ്ങളിൽ 2,500-രൂപ നൽകി ഫ്രീസർ വാടകയ്ക്കെടുത്താണ് മൃതദേഹങ്ങൾ സൂക്ഷിക്കുന്നത്.


പി.കെ. അബ്ദുറബ്ബ്. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 50-ലക്ഷം ചെലവഴിച്ച് അടുത്തിടെ മോർച്ചറി നവീകരിച്ചിരുന്നെങ്കിലും ഫ്രീസറുകൾ ആവശ്യത്തിനില്ലാത്തത് പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്. കൂടുതൽ ഫ്രീസറുകൾ സ്ഥാപിക്കുന്നതിന് നടപടികളെടുക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിംയൂത്ത്‌ലീഗ് ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് നിവേദനവും നൽകി.

കോവിഡ് പോസിറ്റീവാകുന്നവര്‍ മറ്റ് ലാബുകളില്‍ പോയി വീണ്ടും പരിശോധന നടത്തരുത് ഡി.എം.ഒയുടെ മുന്നറിയിപ്പ്

 കോവിഡ് പോസിറ്റീവാകുന്നവര്‍ മറ്റ് ലാബുകളില്‍ പോയി വീണ്ടും പരിശോധന നടത്തരുത് ഡി.എം.ഒയുടെ മുന്നറിയിപ്പ്



മലപ്പുറം: ഒരു ലാബില്‍ നിന്നും കോവിഡ് ടെസ്റ്റ് ചെയ്തതിന് ശേഷം പോസിറ്റീവാകുന്ന രോഗികള്‍ മറ്റു ലാബുകളില്‍ പോയി വീണ്ടും പരിശോധന നടത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. ഇത് ഗുരുതരമായ കോവിഡ് പ്രോട്ടോകോള്‍ ലംഘനവും സര്‍ക്കാരിന് നഷ്ടം വരുത്തുകയും പരിശോധനാ വിവരങ്ങളില്‍ പിഴവുകള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. കോവിഡ് പരിശോധനയില്‍ ഒരാളുടെ സ്രവം പരിശോധിച്ചാല്‍ രോഗാണുവിന്റെ പ്രത്യേകത കൊണ്ട് എല്ലാ തവണയും പോസിറ്റീവാകണമെന്നില്ല. കോവിഡ് രോഗാണുവിന്റെ സാന്നിധ്യം ഇടവിട്ട സമയങ്ങളിലാണ് രോഗിയുടെ സ്രവങ്ങളില്‍ കാണപ്പെടുക. അതിനാല്‍ സ്രവത്തില്‍ രോഗാണുവിന്റെ സാന്നിധ്യമുള്ള സമയത്ത് മാത്രമേ പരിശോധനാ ഫലം പോസിറ്റീവ് ആവുകയുള്ളൂ. ആദ്യ പരിശോധനയില്‍ പോസിറ്റീവാവുകയാണെങ്കില്‍ ആ ഫലംതന്നെ എടുക്കുകയും മറ്റ് ലാബുകളില്‍പോയി പരിശോധനാഫലം സ്ഥിരീകരിക്കുന്നത് തെറ്റായ പ്രവണതയുമാണ്. ആദ്യം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തന്നെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് പത്ത് ദിവസം വീട്ടില്‍ സുരക്ഷിതമായി ഇരിക്കുകയും പത്ത് ദിവസത്തിന് ശേഷം മാത്രം പുന:പരിശോധന നടത്തണം.

ഒരു ലാബില്‍ നിന്നുള്ള പരിശോധനയില്‍ കോവിഡ് ടെസ്റ്റ് ഫലം പോസിറ്റീവായ വ്യക്തി പൊതു വാഹനത്തില്‍ വന്ന് മറ്റു ലാബുകളില്‍ വീണ്ടും കോവിഡ് പരിശോധന നടത്തുന്നതുമൂലം ഈ വാഹനം ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്കും ലാബിലുള്ളവര്‍ക്കും മറ്റു പരിശോധനക്ക് വരുന്നവര്‍ക്കും എല്ലാം കോവിഡ് ബാധിക്കാനിടയാകും. ഇത് പൊതുജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനവുമാണ്. ലാബുകളില്‍ അനാവശ്യ തിരക്ക് ഉണ്ടാക്കുന്നതിനും യഥാര്‍ഥ രോഗികള്‍ക്ക് പരിശോധനാ സൗകര്യം കുറയുന്നതിനും കാരണമാകുന്നു. വീണ്ടും കോവിഡ് പരിശോധന നടത്തുന്നതുമൂലം ഇവരുടെ പരിശോധനക്ക് ചെലവഴിക്കുന്ന തുക സര്‍ക്കാരിന് നഷ്ടം വരുത്തി വയ്ക്കുന്നുണ്ട്. ഇങ്ങനെ അനാവശ്യമായി പലതവണ പരിശോധന നടത്തുന്നവരുടെ വിവരങ്ങള്‍ തുടര്‍ നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സ്വകാര്യ ആശുപത്രിയിലും ലാബിലും ചെയ്യുന്ന എല്ലാ കോവിഡ് പരിശോധനകളും സര്‍ക്കാര്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. ഇങ്ങനെ രേഖപ്പെടുത്തുമ്പോള്‍ ഒരു വ്യക്തി പലതവണ പരിശോധന നടത്തുന്നതുമൂലം സര്‍ക്കാര്‍ പോര്‍ട്ടലില്‍ ഈ വ്യക്തിയുടെ വിവരങ്ങള്‍ പലതവണയായി കാണപ്പെടും. വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും കോവിഡ് കണക്കുകള്‍ ക്രോഡീകരിക്കുന്നതിലും ഇതുമൂലം അപാകതകള്‍ സംഭവിക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സവാള കരയിക്കുന്നു; വില നൂറിലേക്ക്

 സവാള കരയിക്കുന്നു; വില നൂറിലേക്ക്



സംസ്ഥാനത്ത് സവാള വില കുത്തനെ ഉയരുന്നു. ചൊവ്വാഴ്ച വിൽപ്പന വില 96 രൂപ വരെയെത്തി. ഒരാഴ്ചയ്ക്കിടെ ഒരു കിലോഗ്രാമിന് 52 രൂപയാണ് കൂടിയത്. 40-44 രൂപയായിരുന്നു ഒരാഴ്ച മുൻപത്തെ വില. കൊച്ചുള്ളിയുടെ വിൽപ്പന വിലയും 90-100 രൂപയായി ഉയർന്നിട്ടുണ്ട്.

അധികമഴയും വെള്ളപ്പൊക്കവുമാണ് വിലകൂടാൻ കാരണം. കൃഷിനാശംമൂലം ഉത്‌പാദനം കുത്തനെ കുറഞ്ഞു. തുടർച്ചയായുണ്ടായ മഴകാരണം സംഭരിച്ചുെവച്ചിരുന്ന സവാള നശിച്ചുപോവുകയും ചെയ്തു. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വിളവെടുത്ത് സംഭരിച്ച, സവാളയുടെ 40 ശതമാനംവരെ നശിച്ചുപോയതായാണ് കണക്ക്.


പുണെ സവാള(വെള്ള)യുടെ ഉത്‌പാദനം കുറയുമ്പോൾ മുൻകാലങ്ങളിലും വില ഉയരാറുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് കർണാടകയിലെ റെഡ് സവാള വിളവെടുപ്പ് നടക്കുന്നതിനാൽ വില നിയന്ത്രിക്കാനാകുമായിരുന്നു. ഇക്കൊല്ലം കർണാടകയിൽ ഏതാണ്ട് പൂർണമായും കൃഷി നശിച്ചു. മഹാരാഷ്ട്രയിലും കൃഷിനാശമുണ്ടായി ഉത്‌പാദനം വളരെ കുറവാണ്.


നാസിക്, പുണെ, അഹമ്മദ് നഗർ മാർക്കറ്റുകളിൽനിന്നാണ് കേരളത്തിലേക്ക് വൻതോതിൽ സവാള എത്തുന്നത്. ചൊവ്വാഴ്ച അവിടങ്ങളിലെ മൊത്തവില 90 രൂപയായി ഉയർന്നു. ഇതിനുപുറമേ ഏഴ് ശതമാനം കമ്മിഷനും ഒരു ശതമാനം മാർക്കറ്റ് സെസ്സും കൊടുക്കേണ്ടിവരുമെന്ന് വ്യാപാരികൾ പറയുന്നു. ഇതുമൂലം അടുത്തദിവസങ്ങളിൽ കേരളത്തിലെ വിൽപ്പനവില നൂറുകടക്കും. വിലകൂടുന്ന പ്രവണതയുള്ളതിനാൽ മഹാരാഷ്ട്രയിലെ ഇടനിലക്കാർ പൂഴ്ത്തിവെപ്പ് തുടങ്ങിയതായും വിവരമുണ്ട്.

കോയമ്പത്തൂർ, മേട്ടുപ്പാളയം, ചുരണ്ട, പാവൂർ സത്രം മാർക്കറ്റുകളിലും 95-100 രൂപയാണിപ്പോൾ. നാഫെഡിന്റെ (നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ) മൊത്തവിലയിലും കിലോഗ്രാമിന് 20 രൂപ വർധനയുണ്ട്.

ഓണക്കാലത്ത് 25-28 രൂപയായിരുന്ന സവാളവില, പിന്നീട് പെട്ടെന്നുകൂടി 40-50 രൂപ വരെയായി. ഈ സമയത്ത് സവാള കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു.


വില പിടിച്ചുനിർത്താൻ ശ്രമിക്കും 

നാഫെഡിൽനിന്ന് രണ്ട് ലോഡ് സവാള ബുധനാഴ്ചയെത്തും. ഇത് കിലോഗ്രാമിന് 50 രൂപയിൽ താഴെ വിലയ്ക്ക് വിൽക്കാൻ കഴിയും. വില ഉയരുന്ന സാഹചര്യത്തിൽ സംഭരിച്ച വിലയ്ക്കുതന്നെ സവാള ലഭ്യമാക്കണമെന്നുകാട്ടി നാഫെഡിന് കത്തുനൽകും. അങ്ങനെ വന്നാൽ ഹോർട്ടികോർപ്പ് ഔട്ട്‌ലെറ്റുകളിൽ വിലകുറച്ച് വിൽക്കാൻ കഴിയും. ഇത് പൊതുവിപണിയിലെ വില പിടിച്ചുനിർത്താനാകും.

കേക്കുണ്ടാക്കിക്കോളൂ,രജിസ്‌ട്രേഷൻ എടുക്കാൻ മറക്കേണ്ട

 കേക്കുണ്ടാക്കിക്കോളൂ,രജിസ്‌ട്രേഷൻ എടുക്കാൻ മറക്കേണ്ട



വേങ്ങര: ലോക്ഡൗൺ കാലത്ത് രുചിയൂറും കേക്കുകളും പലഹാരങ്ങളുമായി വീട്ടമ്മമാർ അടുക്കളകളിൽ സജീവമായിരുന്നു. യുട്യൂബിന്റെ സഹായത്തോടെ കേക്ക് നിർമാണം പഠിച്ചെടുത്ത പലരും ആവശ്യക്കാർക്കനുസരിച്ച് കേക്കുണ്ടാക്കി നൽകാൻ തുടങ്ങി.


വാർഷികവിറ്റുവരവ് 12 ലക്ഷത്തിൽ താഴെയാണെങ്കിൽ രജിസ്‌ട്രേഷൻ എടുത്താൽ മതിയെന്നാണ് ഭക്ഷ്യസുരക്ഷാവിഭാഗം പറയുന്നത്. 100 രൂപ മാത്രമാണ് ഇതിന്റെ ചെലവ്. അക്ഷയ കേന്ദ്രങ്ങൾ വഴി അതത് സ്ഥലത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചാൽ മതിയാവും.

ലോക്ഡൗണിൽ വരുമാനം നിലച്ച പല കുടുംബങ്ങൾക്കും അതൊരു ഉപജീവനമാർഗം കൂടിയായിരുന്നു. എന്നാൽ ഇത്തരത്തിൽ കേക്ക്, അച്ചാർ, ബിരിയാണി തുടങ്ങിയവ വീടുകളിൽ ഉണ്ടാക്കി വിൽപ്പന നടത്തുന്നതിന് രജിസ്‌ട്രേഷനോ ലൈസൻസോ എടുക്കണമെന്ന് പലർക്കും അറിയില്ല.

രജിസ്‌ട്രേഷനില്ലാതെ ഇത്തരത്തിൽ വിൽപ്പന നടത്തുന്നത് ശിക്ഷാർഹമാണ്. വഴിയോരങ്ങളിൽ വീട്ടിലുണ്ടാക്കിയ പൊതിച്ചോറുകളും ബിരിയാണികളും വിൽപ്പന നടത്തുന്നവർക്കും ഈ രജിസ്‌ട്രേഷൻ മതിയാവും.

ഉപജീവനമാർഗമായി വീട്ടമ്മമാർ ചെയ്യുന്ന ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ശ്രമിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്‌ കമ്മീഷണർ ജി. ജയശ്രീ പറഞ്ഞു.

വീട്ടമ്മമാരുണ്ടാക്കുന്ന ഗുണനിലവാരമുള്ള ഭക്ഷണം മായംചേർക്കാതെ രുചിയോടെ കിട്ടുമെന്നതിനാൽ ഇതിനുള്ള ആവശ്യക്കാരും കൂടുതലാണ്. താരതമ്യേന വില കുറവാണെന്നതും ആകർഷണീയമാണ്

ടൂറിസം പാർക്ക് ഉദ്ഘാടനം നാളെ : ഹരിതാഭമായി കോട്ടക്കുന്ന്

 ടൂറിസം പാർക്ക് ഉദ്ഘാടനം നാളെ : ഹരിതാഭമായി കോട്ടക്കുന്ന്



മലപ്പുറം: നീണ്ട ഇടവേളയ്ക്കുശേഷം കൂടുതൽ അണിഞ്ഞൊരുങ്ങി കോട്ടക്കുന്ന് തയ്യാറെടുക്കുകയാണ്. കാഴ്ചക്കാർക്ക് പുതിയ അനുഭവങ്ങളും കാഴ്ചകളും തയ്യാറാക്കിയാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. പാർക്കിന്റെ നവീകരണം പൂർത്തിയായതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിർവഹിക്കും. ലോക്‌ഡൗൺ കാരണം മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു കോട്ടക്കുന്ന്.

വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. രണ്ടുകോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് നടത്തിയിരിക്കുന്നത്. മിറാക്കിൾ ഗാർഡനാണ് ഏറെ ആകർഷണീയം. വ്യത്യസ്തങ്ങളായ പൂച്ചെടികൾ, ഡ്രിപ്പ് ഇറിഗേഷൻ, സൈക്കിൾ ട്രാക്ക്, പാർട്ടി ഡക്ക്, ലാൻഡ്സ്‌കേപ്പിങ് തുടങ്ങിയ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്.സംസ്ഥാന നിർമിതി കേന്ദ്രയ്ക്കായിരുന്നു നവീകരണ പ്രവർത്തനങ്ങളുടെ ചുമതല.

19 October 2020

മൈത്രിഗ്രാമത്തിൽ മൈത്രിഗാർമെന്റ്സ് എന്നപേരിൽ ആദ്യത്തെവനിതാസംരംഭത്തിന് തുടക്കമായി

 മൈത്രിഗ്രാമത്തിൽ മൈത്രിഗാർമെന്റ്സ് എന്നപേരിൽ ആദ്യത്തെവനിതാസംരംഭത്തിന് തുടക്കമായി



വേങ്ങര: ചേറൂർ കഴുകൻചിന മൈത്രി ഗ്രാമത്തിൽ ആദ്യത്തെ വനിതാ സംരംഭമായ മൈത്രി ഗാർമെന്റ്സ് മൈത്രി ഗ്രാമത്തിലെ നിരവധിവനിതകളുടെ സാന്നിധ്യത്തിൽ മുതിർന്ന വനിതാ അംഗമായ പക്കിയൻ നഫീസഹജ്ജുമ്മ ഉദ്ഘാടനം ചെയ്തു.ഗാർമെന്റ്സിൽ നിന്നും വാങ്ങുന്ന മാക്സി,ചുരിദാർ,ടോപ്പ്,ലഗിൻസ്,കുഞ്ഞുടുപ്പുകൾ തുടങ്ങിയ എല്ലാഡ്രസ്സുകളും ഹോൾസെയിൽ വിലയിൽ ചില്ലറയായും വിൽക്കപ്പെടുന്നു.ഉദ്ഘാടന ചടങ്ങിൽ മൈത്രി വനിതാവിംഗ്പ്രവർത്തകരായ സി കെ റഷീദ,സിഎം ഫിറോസ,ശോഭ,ജസ്ന വടകര,ആഫിദ ചാലിയം,സിഎം സുലൈഖ,കെ റസീന,മാളുസലീം,സീനത്ത്,സിഎം സജ്ല,മൈത്രിമെമ്പർമാരായ കെ.ഹുസൈൻ,സിഎം ഇഖ്ബാൽ,എം ടി.ശരീഫ്,കെ വി അബ്ദുൽ അസീസ്,മൈത്രിവിദ്യാർത്ഥികളായസിഎം നവാസ്,കെവി.ജസീൽ,കെ സുഹൈബ് തുടങ്ങിയവർ പങ്കെടത്തു.മൈത്രിയുടെ രണ്ടാം പദ്ധതിയായ മൈത്രിഫുഡ് പ്രോഡക്റ്റ് എന്നപേരിൽ നിത്യോപയോക സാധനങ്ങൾ,ഫുഡ്ഐറ്റംസ്,മൈത്രി ഹോംമേഡ്അച്ചാറുകൾ എന്നിവയുടെ വിപണനം ഉടൻആരംഭിക്കും ഇതിനുള് ളഫുഡ്സേഫ്റ്റി ലൈസൻസ് ലഭിച്ചതായും മൈത്രിഗ്രാമം റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

പ്ലസ്​ വൺ സപ്ലിമെൻററി അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു; പ്രവേശനം 23 വരെ

 പ്ലസ്​ വൺ സപ്ലിമെൻററി അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു; പ്രവേശനം 23 വരെ 



പ്ലസ്​ വൺ സപ്ലിമെൻററി അലോട്ട്​്​മെൻറ്​ പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ ശേഷിച്ച 44,281 സീറ്റുകളിൽ 39,870 എണ്ണത്തിലേക്കാണ്​ അലോട്ട്​മെൻറ്​​. സപ്ലിമെൻററി അലോട്ട്​മെൻറിന്​ അപേക്ഷ പുതുക്കുകയോ പുതിയ അപേക്ഷ സമർപ്പിക്കുകയോ ചെയ്​തത്​ 1,07,915 പേരായിരുന്നു.

അലോട്ട്​മെൻറ്​ പൂർത്തിയായപ്പോൾ ശേഷിക്കുന്ന 68,045 പേർക്കായി ബാക്കിയുള്ളത്​ 4620 സീറ്റുകളാണ്​. ബാക്കി സീറ്റുകൾ കൂടി പരിഗണിച്ചാൽ 63,425 പേർക്ക്​ സീറ്റില്ല. സപ്ലിമെൻററി അലോട്ട്​മെൻറിൽ കൂടുതൽ അപേക്ഷ മലപ്പുറം ജില്ലയിലായിരുന്നു; 26,582. 5722 സീറ്റിൽ സപ്ലിമെൻററി അലോട്ട്​മെൻറിന്​ ശേഷം ബാക്കിയുള്ളത്​ രണ്ട്​ സീറ്റ്​ മാത്രമാണ്​. മലപ്പുറത്ത്​ സീറ്റില്ലാത്തത്​ 20,822 പേർക്കാണ്​.

തിങ്കൾ രാവിലെ 10​ മുതൽ വിദ്യാർഥി പ്രവേശനം നടക്കും. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ 23വരെ പ്രവേശനം നേടാം. അലോട്ട്‌മെൻറ്​ വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login - SWS ലെ Supplimentary Allot Results എന്ന ലിങ്കിൽ ലഭിക്കും. അലോട്ട്‌മെൻറ്​ ലെറ്ററിലെ നിർദിഷ്​ട തീയതിയിലും സമയത്തും പ്രവേശനത്തിന് സ്‌കൂളിൽ രക്ഷാകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.


അലോട്ട്‌മെൻറ്​ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ജില്ല/ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെൻറിനായി ഒഴിവ് ഒക്‌ടോബർ 27ന് പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിൽ മെറിറ്റ് ​േക്വാട്ടയിലോ സ്‌പോർട്‌സ് ​േക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം കിട്ടിയതെങ്കിലും ട്രാൻസ്ഫറിന് അപേക്ഷിക്കാം.

ജില്ലക്കകത്തോ/ മറ്റ് ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer എന്ന ലിങ്കിൽ അപേക്ഷിക്കാം. ട്രാൻസ്ഫർ അലോട്ട്‌മെൻറിനെ സംബന്ധിച്ച വിശദനിർദേശങ്ങൾ 27ന് പ്രസിദ്ധീകരിക്കും

18 October 2020

നിയമസഭാ തിരഞ്ഞെടുപ്പ്: ലീഗ് ലക്ഷ്യമിടുന്നത് 30 വരെ സീറ്റുകൾ

 നിയമസഭാ തിരഞ്ഞെടുപ്പ്: ലീഗ് ലക്ഷ്യമിടുന്നത് 30 വരെ സീറ്റുകൾ



മലപ്പുറം:വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിംലീഗ് ലക്ഷ്യമിടുന്നത് 30 വരെ സീറ്റുകൾ. കഴിഞ്ഞതവണ 24 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത്. അതിൽ 19 എണ്ണത്തിലും ജയിക്കാനായി. ഇത്തവണ ആറ് സീറ്റുകളെങ്കിലും കൂടുതൽ കിട്ടണമെന്നാണ് ലീഗിന്റെ ആവശ്യം.



ലോക് താന്ത്രിക് ജനതാദളിന് (എൽ.ജെ.ഡി.) ശേഷം കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗംകൂടി യു.ഡി.എഫ്. വിട്ടതോടെയാണ് കൂടുതൽ സീറ്റെന്ന അവകാശവാദത്തിന് ബലം കൂടിയത്. ഈയിനത്തിൽ 14 സീറ്റുകളെങ്കിലും ഒഴിവുവരും. അതിൽ മിക്കതും കോൺഗ്രസും ലീഗും പങ്കിട്ടെടുക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണ്.


2016-ൽ കേരളാ കോൺഗ്രസ് (എം.) 15 സീറ്റുകളിലും എൽ.ജെ.ഡി. ഏഴിടത്തുമാണ് മത്സരിച്ചത്. ഈ 22 സീറ്റുകളിൽ എട്ടെണ്ണംവരെ ഇക്കുറി പി.ജെ. ജോസഫ് വിഭാഗത്തിന് കൊടുക്കേണ്ടിവരും. ബാക്കിവരുന്ന 14 സീറ്റുകളിലാണ് കോൺഗ്രസിനൊപ്പം ലീഗും നോട്ടമിട്ടിരിക്കുന്നത്. ആർ.എസ്.പി., കേരള കോൺഗ്രസ് ജേക്കബ് വിഭാഗം, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ ഘടകകക്ഷികളും താത്പര്യമറിയിച്ചതായാണ് വിവരം.


യു.ഡി.എഫിന് പൊതുവിൽ പ്രതികൂല രാഷ്ട്രീയ സാഹചര്യമുള്ളപ്പോഴടക്കം പാർട്ടി മത്സരിക്കുന്ന മിക്ക മണ്ഡലങ്ങളിലും ജയം തുടരാനാകുന്നതാണ് ലീഗിന് ആത്മവിശ്വാസം പകരുന്നത്. അധികമായി കിട്ടുന്ന സീറ്റുകളിലും ജയിച്ചുകയറാനാകുമെന്ന് അവർ അവകാശപ്പെടുന്നു. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്ന കാര്യത്തിൽ കോൺഗ്രസടക്കമുള്ള കക്ഷികൾക്കും എതിരഭിപ്രായമില്ല.മലബാറിൽ ഒതുങ്ങരുതെന്ന വികാരം മലബാറിൽ ഒഴിവുവരുന്ന സീറ്റുകൾക്കാണ് ലീഗ് മുൻഗണന നൽകുന്നത്. എന്നാൽ, മലബാറിൽ ഒതുങ്ങിക്കൂടാതെ തെക്കൻകേരളത്തിലും മധ്യകേരളത്തിലും കൂടുതൽ സാന്നിധ്യം വേണമെന്ന വികാരം പാർട്ടിയിലുണ്ട്. ആ നിലയ്ക്ക് തിരുവനന്തപുരത്തെ കഴക്കൂട്ടം, കോട്ടയത്തെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലും ലീഗിന് താത്പര്യമുണ്ട്. കഴക്കൂട്ടം, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ പാർട്ടി നേരത്തേ മത്സരിച്ചതുമാണ്.


യൂത്ത്ലീഗ് സമ്മർദ്ദവും

കൂടുതൽ സീറ്റുകൾ വാങ്ങണമെന്ന യൂത്ത് ലീഗിന്റെ സമ്മർദ്ദവും ലീഗിലുണ്ട്. 28 മുതൽ 30 വരെ സീറ്റുകൾക്ക് അർഹതയുണ്ടെന്ന് ജോസ് കെ.മാണി വിഭാഗം യു.ഡി.എഫ്. വിടുന്നതിന് മുമ്പുതന്നെ യൂത്ത് ലീഗ് ബോധ്യപ്പെടുത്തിയതാണ്. യുവാക്കൾക്ക് 25 ശതമാനം സീറ്റുകൾ ആവശ്യപ്പെടുന്ന ഫോർമുല അവർ അവതരിപ്പിച്ചിട്ടുണ്ട്

കോവിഡ് മഹാമാരിക്കിടയിലും രക്തദാനം രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് വ്യത്യസ്തരാവുകയാണ് മലപ്പുറം ജില്ലാ ബി.ഡി.കെ

കോവിഡ് മഹാമാരിക്കിടയിലും രക്തദാനം രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് വ്യത്യസ്തരാവുകയാണ് മലപ്പുറം ജില്ലാ ബി.ഡി.കെ



മലപ്പുറം: ഏറനാട് താലൂക്ക് കമ്മിറ്റി മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിൽ, രക്തദാനമേഖലയിൽ സ്ത്രീ സാന്നിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി വനിതാക്യാമ്പും 101 ദിനം നീണ്ടു നിൽക്കുന്ന ജീവൻ രക്ഷാ ചാലഞ്ച് ഉദ്ഘാടനത്തിന്റെയും ഭാഗമായി  നടത്തിയ inhouse campൽ 40 പേർ രക്തദാനം ചെയ്‌തു.

ഏറനാട് താലൂക്ക് കോഓർഡിനേറ്റർമാരായ സൗദമുട്ടിപ്പാലം,പ്രസീത മഞ്ചേരി,ജ്യോതി അറവങ്കര,ഫൈസൽ അറവങ്കര,ഷിജിൻ അറവങ്കര,ഫാത്തിമാ നിഷാത് പുളിക്കൽ, അനീറ്റ കാരക്കുന്ന്,ദിബേഷ് അറവങ്കര എന്നിവർ നേതൃത്വം നൽകി.

കോവിഡ് ബാധിച്ചയാളെ പത്താം ദിവസം ഡിസ്ചാർജ് ചെയ്യാം; സർക്കാരിന് വിദഗ്ധ സമിതിയുടെ ശുപാർശ

 കോവിഡ് ബാധിച്ചയാളെ പത്താം ദിവസം ഡിസ്ചാർജ് ചെയ്യാം; സർക്കാരിന് വിദഗ്ധ സമിതിയുടെ ശുപാർശ



കേരളത്തിലെ കോവിഡ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. രോഗമുക്തരായോ എന്നറിയാൽ വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്നാണ് ശുപാര്‍ശ. രോഗമുക്തരായശേഷം ഒരാഴ്ചകൂടി വീടുകളില്‍ തങ്ങാനുള്ള നിര്‍ദേശവും ഇനി വേണ്ടെന്നാണ് വിദഗ്ധസമിതി നിലപാട്.


സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണം. ഈ സാഹചര്യത്തിലാണ് രോഗ മുക്തരെ കണ്ടെത്താനുള്ള പരിശോധന ഒഴിവാക്കണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളെ പത്താം ദിവസം ഡിസ്ചാര്‍ജ് ചെയ്യാം. ലക്ഷണങ്ങളുളളവരുടെ കാര്യത്തില്‍ ലക്ഷണങ്ങള്‍ മാറുന്ന മുറയ്ക്ക് ഡിസ്ചാര്‍ജ്. ഗുരുതരാവസ്ഥയില്‍ ഉള്ള രോഗിയാണെങ്കിലും ലക്ഷണങ്ങള്‍ മാറിയാൽ പരിശോധന നടത്താതെ ഡിസ്ചാര്‍ജ് ചെയ്യാം. പത്ത് ദിവസം കഴിഞ്ഞാൽ രോഗം പടര്‍ത്താനുളള സാധ്യത തീരെ ഇല്ല. അതുകൊണ്ട് നെഗറ്റീവായി എന്ന് കണ്ടെത്താനുള്ള പരിശോധന അനാവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിലപാട്.


ദിനംപ്രതി അയ്യായിരത്തിനുമുകളില്‍ പേര്‍ക്ക് കോവിഡ് നെഗറ്റീവ് ആയോ എന്നറിയാനുള്ള പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധന കൂടി പുതിയ രോഗികളെ കണ്ടെത്താൻ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഓഗസ്റ്റില്‍ വിദഗ്ധ സമിതി ഈ നിര്‍ദേശം നല്‍കിയെങ്കിലും ഡിസ്ചാര്‍ജിനായുള്ള പിസിആര്‍ പരിശോധന ഒഴിവാക്കി ആന്‍റിജൻ പരിശോധനയാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������