Labels

24 March 2018

കണ്ണമംഗലത്ത് കെട്ടിട നിര്‍മ്മാണത്തിനിടെ സണ്‍ ഷെയ്ഡ് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു

കണ്ണമംഗലത്ത് കെട്ടിട നിര്‍മ്മാണത്തിനിടെ സണ്‍ ഷെയ്ഡ് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു
വേങ്ങര: *www.vengaralive.com* കെട്ടിടനിര്‍മ്മാണ പ്രവൃത്തിക്കിടെ ഇതര സംസ്ഥാന തൊഴിലാളി അപകടത്തില്‍ പെട്ടു മരിച്ചു . കൊല്‍ക്കത്തയില നോധിയ ജില്ലയില്‍ കാളിഘട്ട് സ്വദേശി വിശ്വജിത്ത് ബിശ്വാസ് 52 ആണ് മരണപ്പെട്ടത് . കണ്ണമംഗലത്ത് പടപ്പറമ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് : ജൈമാല , ഭാര്യ:സരസ്വതി, മക്കള്‍ ശുവന്‍ഗര്‍, ശുക്രിയ .

ഫെയ്മസ് ക്ലബ്ബിന് സംസ്ഥാന അവാര്‍ഡ്‌

ഫെയ്മസ് ക്ലബ്ബിന് സംസ്ഥാന അവാര്‍ഡ്‌
വേങ്ങര: www.vengaralive.com നെഹ്‌റു യുവകേന്ദ്രയുടെ ഈ വര്‍ഷത്തെ മികച്ച യുവജനസംഘടനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് പറപ്പൂര്‍ അമ്പലമാട് ഫെയ്മസ് ക്ലബ്ബിന്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവത്തില്‍നിന്ന് ക്ലബ്ബ് സെക്രട്ടറി ഇ.കെ.റഷീദ് അവാര്‍ഡ് ഏറ്റുവാങ്ങി. ഈവര്‍ഷം ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ സംസ്ഥാനത്തെ മികച്ച ക്ലബ്ബിന് ഏര്‍പ്പെടുത്തിയ മെറിറ്റ് അവാര്‍ഡും ഫെയ്മസ് ക്ലബ്ബിനായിരുന്നു.

21 March 2018

വിദ്യാര്ഥിത്വം വെള്ളത്തിനായി

വേങ്ങര : അന്താരാഷ്ട്ര ജലദിനത്തിനോടാനുബന്ധിച്ചു അടക്കപ്പുറ ടൗൺ msf  കമ്മിറ്റി 22-3-2018 മുതൽ 29-3-2018 വരെ ജല സംരക്ഷണവാരമായി ആചരിക്കുന്നു. പ്രസ്തുത പരിവാടിയുടെ ഔപചാരിക ഉൽഘാടനം വേങ്ങര പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് കുഞ്ഞാലൻ കുട്ടി സാഹിബ് നിർവഹിച്ചു.ഹമീദലി മാഷ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി,റേഷൻ കടകളിൽ നിന്നും അരിയും മണ്ണണ്ണയും വാങ്ങുന്നത് പോലെ കുപ്പിയിൽ വെള്ളം വാങ്ങുന്ന കാലം വിദൂരം അല്ലെന്ന് മുൻ വാർഡ് മെമ്പർ മടപ്പള്ളി അബൂബക്കർ ഭയത്തോടെ സൂചിപ്പിച്ചു,  ജല സംരക്ഷണ പ്രതിജ്ഞ,വിദ്യാര്ഥികൾക്കിടയിൽ ചർച്ച,ഗാർഹിക ബോധവൽകരണം,ലഘുലേഖ വിതരണം,കടലുണ്ടി പുഴ സംരക്ഷണം തുടങ്ങി ഒട്ടനവധി പരിവാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത് എന്നു msf സെക്രെട്ടറി ഇബ്രാഹിം കുറുക്കൻ അറിയിച്ചു,ഇബ്രാഹിം അടക്കപ്പുറ അധ്യക്ഷത വഹിച്ചു,VK റസാഖ്,AK അലി അൻസാർ ,AK അലവി,ഉമർ ഹാജി,ചെള്ളി അവറാൻകുട്ടി,അഹമ്മദ് ഹാജി തുടങ്ങിയവർ ആശംസ അറിയിച്ചു.ഹാസിഫ് മോയൻ,ഷാഫി vp, ഇല്യാസ് vp, യൂനുസ് Ak, ശബാബ് Ep, അലി അക്ബർ Ak, ഷാഫി,നാസർ തുടങ്ങിയവർ നേത്രത്വം നൽകി

20 March 2018

ബാലിക്കാട് റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണം; എസ്.ഡി.പി.ഐ

ബാലിക്കാട് റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണം; എസ്.ഡി.പി.ഐ
വേങ്ങര: കൂരിയാട്-പാക്കടപ്പുറായ റോഡില്‍ ബാലിക്കാട് ഭാഗത്തെ അപകടവാസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ കൂരിയാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റോഡിലെ അപകടാവസ്ഥ കണ്ടില്ലെന്നു നടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി ഇ മുഹമ്മദ് (പ്രസിഡന്റ്), എ ടി അബ്ദുല്‍അസീസ് (വൈസ്പ്രസിഡന്റ്), പി ഷറഫുദ്ദീന്‍(സെക്രട്ടറി), എ ടി സമീര്‍(ജോ.സെക്രട്ടറി), വി കെ അബ്ദുനാസര്‍(ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. എം ഖമറുദ്ദീന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


എസ്.ഡി.പി.ഐ ഭാരവാഹികള്‍
വേങ്ങര: എസ്.ഡി.പി.ഐ മനാട്ടിപ്പറഞ്ച് ബ്രാഞ്ച് ഭാരവാഹികളായി സി മുസ്തഫ(പ്രസിഡന്റ്), എം ശശികുമാര്‍(വൈസ് പ്രസിഡന്റ്), സി പി മുസ്തഫ(സെക്രട്ടറി), സി പി മജീദ്, പി സൈത്(ജോ.സെക്രട്ടറിമാര്‍), കെ അബ്ദുല്‍കരീം(ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ എം ഹനീഫ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി മുസ്തഫ, സി പി മുസ്തഫ സംസാരിച്ചു.

19 March 2018

സ്തുത്യർഹ സേവനത്തിനഭിനന്ദനം

സ്തുത്യർഹ സേവനത്തിനഭിനന്ദനം 

വേങ്ങര: വേങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന പാക്കട പൊറായ കുറ്റൂർ നോർത്തിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശിയായ സാന്ദ്ര (28) ഞായറാഴ്ച്ച പുലർച്ചെ 2.45 ന് പ്രസവവേദനയെടുത്ത് വൈദ്യസഹായമില്ലാതെ കഷ്ട്ടപെട്ടപ്പോൾ വേങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ളിക്ക് ഹെൽത്ത് നഴ്സ് ബിന്ദു തന്റെ മകൾ നിമിഷയെയും കൂട്ടി അവിടെയെത്തി പ്രസവ ശിശ്രൂഷ നൽകുകയും അമ്മയെയും കുഞ്ഞിനെയും രക്ഷിക്കുക ചെയ്തു സാന്ദ്ര ഒരു ആൺകുഞ്ഞിനു ജൻമം നൽകി അവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചതിന് ശേഷം രാവിലെയാണ് ബിന്ദു മടങ്ങിയത്

 അറുപതിനായിരത്തിൽപരം ജനസംഖ്യയുള്ള വേങ്ങര പഞ്ചായത്തിൽ നിലവിൽ വെറും അഞ്ച് ജുനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാരാണ് ജോലി ചെയ്യുന്നത് സർക്കാർ ചട്ടപ്രകാരം അയ്യായിരം ജനങ്ങൾക്ക് ഒരു ജൂനിയർ പബ്ളിക്ക് ഹെൽത്ത് നഴ്സ് ആണ് വേണ്ടത് എന്നാൽ ഇവിടെ ഇപ്പോൾ പതിമ്മൂവായിരത്തോളം ആളുകളെ നോക്കണ്ട ചുമതല ഒരു ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സി നാണ്. രാപ്പകലില്ലാതെയും അവധി ദിനത്തിലും സ്തുത്യർഹമായ പൊതു സേവനം നൽകിയ ബിന്ദു സിസ്റ്ററെ കേരള എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡൻണ്ട് വി പി ദിനേശിന്റെ  നേതൃത്വത്തിൽ തിരൂരങ്ങാടി ബ്രാഞ്ച് പ്രസിഡൻണ്ട് പി ഗോപിനാഥൻ സെക്രട്ടറി ജ്യോതിപ്രസാദ് പി ,ഹരിഹരൻ പി തുടങ്ങിയർ നേരിൽ കണ്ട് അഭിനന്ദിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������