Labels

01 February 2019

മലയാള ഭാഷയുടെ തറവാട്ടിലെത്തി പെരുവള്ളൂർ ഒളകര സ്കൂൾ വിദ്യാർത്ഥികൾ

മലയാള ഭാഷയുടെ തറവാട്ടിലെത്തി പെരുവള്ളൂർ ഒളകര സ്കൂൾ വിദ്യാർത്ഥികൾ

പെരുവള്ളൂർ: നാലാം ക്ലാസിലെ മലയാള പാഠഭാഗത്തിന്റെ തുടർപ്രവർത്തനവുമായാണ് ഒളകര ഗവൺമെൻറ് എൽപി സ്കൂൾ വിദ്യാർത്ഥികൾ
തുഞ്ചത്താചാര്യന്റെ സ്മൃതി പദങ്ങളിലെത്തിയത് . അവിസ്മരണീയങ്ങളായ
അനുഭവങ്ങളുടെ നേർസാക്ഷ്യമാണ് കുരുന്നുകൾക്ക് ഈയൊരു സന്ദർശനത്തിലൂടെ കരഗതമായത്.ആചാര്യന്റെ കിളിമകളും,എഴുത്തോലയും, എഴുത്താണിയും 
തുടങ്ങി മലയാള സാഹിത്യ തറവാട്ടിലെ കുലപതി മാരുടെ ചിത്രങ്ങളും ,
വിവരണങ്ങളും, കലാരൂപങ്ങളും,വാദ്യോപകരണങ്ങളും ഇവയെല്ലാം
വിദ്യാർത്ഥികൾ മനം നിറയെ ആസ്വദിച്ചു.
ഒടുവിൽ ചരിത്ര താളുകളിൽ മാമാങ്കത്തിന്റെ തിരുശേഷിപ്പുകളീമായി മണിക്കിണറും, നിലപാട് തറയും , ഒടുവിൽ അവർ ചേർന്ന് പറഞ്ഞു 'തുഞ്ചന്റെ  നാട് സൂപ്പർ'....

31 January 2019

കാസ്മ ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കം

കാസ്മ ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കം

ജീവ കാരുണ്യ പ്രവർത്തനത്തിൽ എന്നും മുൻപന്തിയിലുള്ള കാസ്മ ക്ലബ്‌ കൂരിയാട് നിർധരരായ രോഗികളുടെ ചികിത്സക്കും കുടിവെള്ള വിതരണം മറ്റു കാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള ധനശേഖരണാര്ഥം വർഷം തോറും നടത്തി വരാറുള്ള 16-മത് ഫുട്ബോൾ ഫെസ്റ്റ് 31-1-2019 മുതൽ കൂരിയാട് കാസ്മ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. വേങ്ങര സബ് ഇൻസ്‌പെക്ടർ സംഗീദ് പുനത്തിൽ പ്രശസ്ത മോഡലും മോട്ടിവേറ്ററും ആയ തസ്‌വി യുടെയും പഞ്ചായത്ത് പ്രസിഡന്റ്‌ കുഞ്ഞാലൻ കുട്ടിയുടെയും സാനിധ്യത്തിൽ ഉൽഘാടനം നിർവഹിക്കും എന്ന് കാസ്മ ക്ലബ്‌ രക്ഷാധികാരികളായ ഇ മുഹമ്മദലി,നിയാസ് നരിക്കോടൻ പ്രസിഡന്റ്‌ സിദ്ധീഖ് ഇവി,സെക്രട്ടറി ഷബീറലി ഇ, ട്രഷറർ റിയാസലി എന്നിവർ അറിയിച്ചു.

ഊരകം പഞ്ചായത്ത് എം.എസ്.എഫ് സമ്മേളനം സമാപ്പിച്ചു

ഊരകം പഞ്ചായത്ത് എം.എസ്.എഫ് സമ്മേളനം  സമാപ്പിച്ചു

ഊരകം  ഃ പഞ്ചായത്ത് msf സമ്മേളനം സമാപ്പിച്ചു. മുഴുവന്‍ യൂണിറ്റുകളിലും യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പഞ്ചായത്ത് സമ്മേളനം നടന്നത്. ഊരകം എം.യു സ്കൂള്‍ മൈതാനത്ത് 200 പ്രതിനിധികള്‍ പങ്കെടുത്ത പ്രതിനിധി സമ്മേളനം  msf ദേശീയ സെക്രട്ടറി adv. NA കരീം ഉദ്ഘാടനം ചെയ്തു. ഷാഫി ചാലിയം, ഷരീഫ് കുറ്റൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ടി ഹംസ അധ്യക്ഷത വഹിച്ചു. ജസീം. എന്‍ സ്വാഗതവും, ശുഹൈബ് .കെ നന്ദിയും പറഞ്ഞു. കെ.കെ മന്‍സൂര്‍ കോയ തങ്ങള്‍ , പി.കെ അസ് ലു, ഇ.കെ കുഞ്ഞാലി, എം.കെ അബ്ദുല്‍ മജീദ്, പി.പി ഹസ്സന്‍ സംബന്ധിച്ചു. 
 കുറ്റാളൂരില്‍ നിന്ന് കാരാത്തോട്ടേക്ക് വിദ്യാര്‍ത്ഥി റാലിയും, 28 തിങ്കളാഴ്ച്ച കൗണ്‍സില്‍ മീറ്റും നടന്നു. വിദ്യാര്‍ത്ഥി റാലി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് കെ.കെ സയ്യിദ് മന്‍സൂര്‍ കോയ തങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു.
പുതിയ ഭാരവാഹികള്‍ ഃ 
പ്രസിഡന്‍റ് ഃ ജസീം ചാലില്‍കുണ്ട് , ജ.സെക്രട്ടറി ഃ സാദിഖ് പുല്ലഞ്ചാല്‍ , ട്രഷറര്‍ ഃ സലീം നെടുംപറമ്പ്, വൈസ് .പ്രസിഡന്‍റ്മാര്‍ഃ  ശുഹൈബ്.കെ, ഫൈസല്‍ നാട്ടുകല്ല് , ജസീല്‍
ജോ.സെക്രട്ടറിമാര്‍ ഃ 
ഷാനു നിയാസ്, അസ്ലം പാറക്കണ്ണി , അനസ് .ടി മമ്പീതി തിരഞ്ഞെടുക്കപ്പെട്ടു.

28 January 2019

ഇറ്റലിയിലേക്ക് പറക്കുന്ന കുഞ്ഞനുജനെ യാത്രയാക്കാൻ രണ്ടത്താണി ശാന്തി ഭവനിലെത്തി വിദ്യാർഥിക്കൂട്ടം

ഇറ്റലിയിലേക്ക് പറക്കുന്ന കുഞ്ഞനുജനെ യാത്രയാക്കാൻ രണ്ടത്താണി ശാന്തി ഭവനിലെത്തി വിദ്യാർഥിക്കൂട്ടം

കോട്ടക്കൽ:വെറുമൊരു സന്ദർശനമായിരുന്നില്ല ഇത്തവണ മലബാർ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ചിൽഡ്രൻസ് ഹോമിലെത്തിയത്. ഈ മാസം മുപ്പത്തിയൊന്നിന് കടൽ കടക്കുന്ന അലൻ ഒമർ എന്ന ഒന്നര വയസ്സുകാരന് കൈ നിറയെ സമ്മാനങ്ങളുമായിട്ടായിരുന്നു വിദ്യാർത്ഥികളെത്തിയത്. പിറന്നു വീണ അന്നു മുതൽ അനാഥനായ ഐലന് ഇപ്പോൾ കൂട്ടുകാർ ഒത്തിരിയാണ്. ഇതിനിടെയാണ് ഇറ്റലിയിൽ നിന്നുള്ള കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർ ഐലൻ ഒമറിനെ ദത്തെടുക്കുന്നത്.പാസ്പോർട്ട് നടപടിക്രമങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു.ഈ മാസം മുപ്പത്തിയൊന്നിനെത്തുന്ന ഇറ്റാലിയൻ ദമ്പതികൾ  നടപടി ക്രമങ്ങൾ പൂർത്തിയാക്കി രണ്ടാം തീയതി മുംബൈയിൽ നിന്നും ഇറ്റലിയിലേക്ക് തിരിക്കും. ഇതാദ്യമായാണ് ഇവിടെ നിന്നും ഒരു ഇന്റർ കൺഡ്രി അഡോപ്ഷൻ നടക്കുന്നത്.ഒമറിനും കൂട്ടുകാർക്കുമായി വസ്ത്രങ്ങളും മധുരവുമായെത്തിയ വിദ്യാർത്ഥികൾ കേക്ക് മുറിച്ചാണ് യാത്ര പറഞ്ഞ് മടങ്ങിയത്.ശാന്തി ഭവൻ മേധാവി നാസർ, സാമൂഹ്യ പ്രവർത്തകൻ ഹംസ അഞ്ചുമുക്കിൽ,സോഷ്യൽ വർക്കർ തെരേസ സെബാസ്റ്റ്യൻ, പ്രോഗ്രാം ഓഫീസർ രാജേഷ് വി.അമല, റാബിയ കരീം തുടങ്ങിയവർ  പരിപാടികൾക്ക് നേതൃത്വം നൽകി.

വേങ്ങര സബ്ജില്ലാതല പഠനോത്സവം ഒളകര ഗവ: എൽ.പി.സ്കൂളിൽ

വേങ്ങര സബ്ജില്ലാതല പഠനോത്സവം ഒളകര ഗവ: എൽ.പി.സ്കൂളിൽ

പെരുവള്ളൂർ:വേങ്ങര സബ്ജില്ലാ തല പഠനോത്സവത്തിന്റെ ഭാഗമായി ഒളകര ഗവൺമെൻറ് എൽ പി സ്കൂളിൽ സ്വാഗതസംഘ രൂപീകരണ യോഗം ചേർന്നു. വരുന്ന ഫെബ്രുവരി പതിനാലാം തിയതിയാണ് വേങ്ങര സബ്ജില്ലാ കലോത്സവം ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിൽ നടക്കുക. യോഗത്തിൽ പ്രധാനധ്യാപകൻ എൻ.വേലായുധൻ സ്വാഗതം പറഞ്ഞു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ ഹഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പെരുവള്ളൂർ പഞ്ചായത്ത് മെമ്പർ ശ്രീമതി ഫാത്തിമ ബിന്ദ് അധ്യക്ഷയായിരുന്നു.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുൽ കലാം മാസ്റ്റർ, വാർഡ് മെമ്പർ കാവുങ്ങൽ ഇസ്മായിൽ, ബി പി ഒ  ഭാവന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എ ഇ ഒ
ശ്രീമതി വിശാല വിഷയാവതരണം നടത്തി.പി കെ ഷാജി, സോമരാജ് പി, ജോസിന ആന്റണി എന്നിവർ സംസാരിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������