ദുരന്തമുഖത്തെ കർമ്മധീരർക്ക് ചലഞ്ച് വലിയോറയുടെ ആദരം
വേങ്ങര:നാം അതിജീവിച്ച പ്രളയം എന്ന സന്ദേശത്തോടെ വെള്ളപ്പൊക്ക ദുരന്ത മുഖത്തെ കർമ്മ ധീരർക്ക് വലിയോറ മുതലമാട് ചലഞ്ച് ക്ലബ്ബ് ഒരുക്കുന്ന ആദരം പരിപാടി 22 ന് ശനിയാഴ്ച്ച നടക്കും.വൈകീട്ട് 3 മണിക്ക് കെ.എൻ.എ.ഖാദർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ, ജില്ലാ പോലീസ് മേധാവി പ്രതീക്ഷ് കുമാർ ഐ.പി.എസ്., ഡി.എം.ഒ.ഡോ:സക്കീന, ഡെപ്യൂട്ടി കലക്ടർ വി.രാമചന്ദ്രൻ, നെഹ്റു യുവജന കേന്ദ്ര കൺവീനർ കെ.കുഞ്ഞഹമ്മദ്, വേങ്ങര എസ്.ഐ സംഗീത് പുനത്തിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി ,ജമീല അബു ബക്കർ ,എ.കെ.മുഹമ്മദലി തുടങ്ങിയവർ പങ്കെടുക്കും. പ്രദേശത്ത് ദുരിത പ്രവർത്തനത്തിനിറങ്ങിയ ട്രോമോ കെയർ, ഇ.ആർ.എഫ്, ആലുങ്ങൽ ഫിഷറീസ്, വേങ്ങര പോലീസ്, ഫയർഫോഴ്സ് എന്നീ സന്നദ്ധ സേവന സംഘങ്ങളെയാണ് ചടങ്ങിൽ ആദരിക്കുക.വൈകീട്ട് ഏഴിന് കലാവിരുന്നും നടക്കും. പത്ര സമ്മേളനത്തിൽ വി.കെ.അബ്ദു റസാക്ക്, പി.കെ.ഇർഫാൻ, അത്തിയേക്കൽ രജീഷ്, ചെമ്പൻ ഇസ്മായിൽ, സി.എം.അലി അക്ബർ സംബന്ധിച്ചു.